UPDATES

ട്രെന്‍ഡിങ്ങ്

പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ ഉപരോധിക്കുന്നു

ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കുന്നതിനെതിരേയാണ് ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി ഗേറ്റ് ഉപരോധിച്ചിരിക്കുന്നത്

പോണ്ടിച്ചേരി യൂണിവേസിറ്റിയില്‍ സമരം രൂക്ഷമാവുന്നു. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ ലഭ്യത കുറവാണ് എന്ന കാണിച്ച് കൊണ്ട് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സിലറെ കണ്ടിരുന്നു. എന്നാല്‍ ഹോസ്റ്റല്‍ നല്‍കാന്‍ കഴിയില്ല എന്ന് വി.സി വ്യക്തമാക്കിയതോടെ വിദ്യാര്‍ഥികള്‍ സമരരംഗത്ത് ഇറങ്ങിയിരിക്കുകയാണ്. നിലവില്‍ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി ഗേറ്റ് ഉപരോധിച്ചിരിക്കുകയാണ്. വി.സി നേരിട്ട് വന്നു പ്രതിവിധി കാണാതെ ഉപരോധത്തില്‍ നിന്നു മാറില്ല എന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. നിലവില്‍ ആണ്‍കുട്ടികള്‍ക്ക് 11 ഹോസ്റ്റല്‍ ഉള്ളപ്പോള്‍, പെണ്‍കുട്ടികള്‍ക്ക് 7 ഹോസ്റ്റലുകള്‍ മാത്രമേ യൂണിവേസിറ്റിയില്‍ ഉള്ളു. നിര്‍മാണം പൂര്‍ത്തിയായ ഒരു ഹോസ്റ്റല്‍ ഉണ്ടായിട്ടും വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റല്‍ നല്‍കില്ല എന്ന് അധികൃതര്‍ നിലപാട് എടുത്തതാണ് വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചത്‌.

"</p "</p "</p "</p
Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍