UPDATES

ട്രെന്‍ഡിങ്ങ്

പഞ്ചനക്ഷത്രഹോട്ടലില്‍ മാനേജറുടെ ലൈംഗികാതിക്രമം: പരാതി നല്‍കിയ ജീവനക്കാരിയെ പിരിച്ചുവിട്ടു

യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എടുത്ത് നല്‍കിയ സഹപ്രവര്‍ത്തകനെയും ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പുറത്താക്കി

ലൈംഗികാതിക്രമത്തിന് വിധേയയാക്കാന്‍ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.  ഡല്‍ഹി വിമാനത്താവളത്തിന് സമീപത്തുള്ള പ്രൈഡ് പ്ലാസ ഹോട്ടലിലെ സുരക്ഷാ വിഭാഗം മാനേജരാണ് ജീവനക്കാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്. 33 കാരിയുടെ സാരി അഴിക്കാന്‍ ശ്രമിക്കുന്നത് സിസി ടിവി ക്യാമറയില്‍ റെക്കോര്‍ഡ് ആവുകയായിരുന്നു. സുരക്ഷാ മാനേജര്‍ ലൈംഗിക പീഡനത്തിന് ശ്രമിച്ചതായി പരാതിപ്പെട്ട ജീവനക്കാരിയെ ഹോട്ടല്‍ മാനേജ്മെന്റ് പിരിച്ചുവിടുകയാണുണ്ടായത്. പീഡിപ്പിക്കാന്‍ ശ്രമിച്ച മാനേജരെ പ്രൈഡ് പ്ലാസ സസ്പെന്‍ഡ് ചെയ്തു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ജൂലൈ 29നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഗസ്റ്റ് റിലേഷന്‍ വിഭാഗത്തിലെ ജോലി കഴിഞ്ഞ് വീട്ടില്‍ പോകാനിറങ്ങിയ തന്നെ രണ്ട് തവണ തന്നെ കാറില്‍ പിടിച്ചു കയറ്റാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചു.

”അന്നെന്റെ ജന്മദിനമായിരുന്നു. അയാള്‍ എന്നെ ക്യാബിനിലേക്ക് വിളിച്ചു. ക്രെഡിറ്റ് കാര്ഡ് എടുത്ത് നീട്ടി എനിക്കെന്തു സമ്മാനമാണ് വേണ്ടതെന്ന് ചോദിച്ചു എന്നോടിരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അതനുസരിച്ചില്ല. അപ്പോള്‍ അയാള്‍ എന്നെ പിടിച്ച് വലിച്ചടുപ്പിക്കുകയും എന്റെ സാരി അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ബലം പ്രയോഗിച്ചുകൊണ്ട് രാത്രി തന്നോടൊപ്പം ഹോട്ടലില്‍ കഴിയാനും ആവശ്യപ്പെട്ടു’‘; യുവതി പറഞ്ഞു.

മുറിയില്‍ ഉണ്ടായിരുന്ന തന്റെ സൂപ്പര്‍ വൈസറോട് അയാള്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞതായും യുവതി പറഞ്ഞു. തുടര്‍ന്ന് പരാതിയുമായി എച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഭര്‍ത്താവിന്റെ ഉപദേശപ്രകാരമാണ് താന്‍ ആഗസ്റ്റ് ഒന്നിന് പൊലീസില്‍ പരാതിപ്പെട്ടതെന്നും യുവതി വ്യക്തമാക്കി. ഇന്നലെ ജോലി ചെയ്യാനെത്തിയപ്പോഴാണ് യുവതിയെ പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ടുള്ള നോട്ടീസ് നല്‍കിയത്. യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എടുത്ത് നല്‍കിയ സഹപ്രവര്‍ത്തകനെയും ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പുറത്താക്കി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍