UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹോട്ടലുകളിലും റസ്‌റ്റോറന്‌റുകളിലും സര്‍വീസ് ചാര്‍ജ് നല്‍കണമെന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് ഹോട്ടലുകളും റസ്‌റ്റോറന്‌റുകളും പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ഹോട്ടലുകളും റസ്‌റ്റോറന്‌റുകളും സര്‍വീസ് ചാര്‍ജ് ഈടാക്കണമെന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍വീസ് ചാര്‍ജ് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു എന്ന തരത്തില്‍ ഉപഭോക്താക്കളില്‍ നിന്നുള്ള തുടര്‍ച്ചയായ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അഞ്ച് മുതല്‍ 20 ശതമാനം വരെ സര്‍വീസ് ചാര്‍ജാണ് നല്‍കേണ്ടി വരുന്നത്. ഭക്ഷണവും ജീവനക്കാരുടെ സേവനവും ഇഷ്ടപ്പെട്ടില്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ലെന്നാണ് നിര്‍ദ്ദേശം.

1986ലെ ഉപഭോക്തൃ സംരക്ഷണ നിയമം (കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട്) മോശം സേവനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഉപഭോക്താവിന്‌റെ അവകാശങ്ങള്‍ സംബന്ധിച്ച് പറയുന്നുണ്ട്. ഇത് പ്രകാരം ഉപഭോക്തൃകാര്യ വകുപ്പ് ഹോട്ടല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയോട് വിശദീകരണം തേടി. എന്നാല്‍ സര്‍വീസ് ചാര്‍ജ് നല്‍കണോ എന്ന് ഉപഭോക്താവിന് തീരുമാനിക്കാമെന്ന നിലപാടാണ് ഹോട്ടല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ മറുപടിയായി അറിയിച്ചത്്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് ഹോട്ടലുകളും റസ്‌റ്റോറന്‌റുകളും പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്ന് ഡിസ്‌പ്ലേ ബോഡുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍