UPDATES

എഡിറ്റര്‍

അക്രമത്തിനിടെ ഗോസംരക്ഷകര്‍ ബിസിനസ് നടത്തുന്നത് ഇങ്ങനെ

Avatar

പൂനെ അതിര്‍ത്തിയിലാണ് ശിവ് സേനാപതി മോഹിത് ഗോശാല സ്ഥിതി ചെയ്യുന്നത്. 40 വര്‍ഷമായി ആര്‍എസ്എസിന്റെ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നയാളും ബിജെപി അനുയായി എന്നുമൊക്കെയാണ് ഗോശാലയുടെ മേധാവിയായ പരശുറാം മോദകിനെക്കുറിച്ച് ഫെയ്‌സ്ബുക്കിലെ ഫാന്‍പേജില്‍ പറഞ്ഞിരിക്കുന്നത്.

ഏകദേശം 200 പശുക്കള്‍ക്കാണ് ഇവിടെ സംരക്ഷണം നല്‍കുന്നതെന്ന് ഗോശാലയുടെ മേല്‍നോട്ടം വഹിക്കുന്നയാള്‍ പറയുന്നു. ഗോരക്ഷകരും മറ്റും  കൊണ്ടു വന്നവയാണ് അവിടെയുള്ള പശുക്കളൊക്കെയും. പലതും ബലപ്രയോഗത്തിലൂടെ. ഇങ്ങനെ കൊണ്ടു വന്ന പശുക്കളുടെ ഉടമസ്ഥരുടെയെല്ലാം പേരില്‍ പശുവിനെ ക്രൂരമായി ഉപദ്രവിച്ചതിന്റെ പേരില്‍ കേസുകളുണ്ട്. തങ്ങളുടെ പശുക്കളെ തട്ടിയെടുത്തുവെന്ന ഉടമസ്ഥര്‍ നല്‍കിയ കേസും കോടതിയുടെ പരിഗണയിലാണ്.

എന്നാല്‍ നിയമങ്ങള്‍ പാലിക്കാതെയാണ് ഇത്രയും സൗകര്യങ്ങളുള്ള മോദകിന്റെ ഗോശാല പ്രവര്‍ത്തിക്കുന്നത്. 2011ല്‍ അഹമ്മദ് ഷെയ്ഖ് എന്നൊരു പശു കച്ചവടം നടത്തുന്നയാളുടെ 80000 വരെ വില കിട്ടുന്ന പശുവിനെ മോദകിന്റെ ശാലയില്‍ എത്തിച്ചിരുന്നു. പശുവിനെ തിരികെ നല്‍കാന്‍ കോടതി ഉത്തരവായി. പക്ഷേ പോലീസെത്തിയപ്പോള്‍ ശാലയുടെ ഉടമസ്ഥനെ കാണാനായില്ലെന്നാണ് അറിയിച്ചത്. തുടര്‍ന്ന് ശാലയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇതു വരെയും പശുവിനെ കൈമാറിയിട്ടില്ല.

ഇങ്ങനെ നിരവധി സംഭവങ്ങളാണ് പുന്നെയിലെ ഗോശാലകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. ഇരുപത്തയ്യായിരത്തോളം പശുക്കളെ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും 200 പശുക്കളെ മാത്രമേ ശാലകളിലെത്തിയാല്‍ കാണുകയുള്ളു. ഇത്തരത്തില്‍ ഗോശാലകള്‍ നടത്തുന്നവര്‍ പശുക്കളെ വില്‍ക്കുന്നതിലും വാങ്ങുന്നതിലും ഏര്‍പ്പെടുന്നുണ്ടെന്നാണ് പുന്നെയിലെ പശുക്കച്ചവടക്കാരുടെ അഭിഭാഷകനായ എംഎം സയ്യീദ് പറയുന്നു.

വിശദമായ വായനക്ക് ലിങ്ക് സന്ദര്‍ശിക്കുക

http://bit.ly/2atcOcw

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍