UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫിഫയെ കുടുക്കിയ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകന്‍ ഫിഫയുടെ ഫൌള്‍ കണ്ടെത്തിയ ആന്‍ഡ്രൂ ജന്നിംഗിസിന്റെ നിഗൂഢ വഴികള്‍ ഫിഫയുടെ ഫൗള്‍ കണ്ടെത്തിയ ആന്‍ഡ്രൂ ജന്നിംഗിസിന്റെ നിഗൂഢ വഴികള്‍

ടീം അഴിമുഖം

ടീം അഴിമുഖം

മൈക്കേല്‍ ഇ മില്ലര്‍

ഈ വര്‍ഷത്തെ ഏറ്റവും വലിയ അന്വേഷണാത്മക വാര്‍ത്ത പുറത്തുവരുമ്പോള്‍ അതിന് കാരണക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ നല്ല ഉറക്കത്തിലായിരുന്നു.
മേയ് 27-ാം തീയതി പ്രഭാതത്തിലാണ് ആന്‍ഡ്രൂ ജന്നിംഗിസിന്റെ ഫോണ്‍ പിന്നീട് ശബ്ദിച്ചത്. സൂറിച്ചിലെ ഒരു ആഡംബര ഹോട്ടലില്‍ സ്വിസ് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍, 150 മില്യണിന്റെ റാക്കറ്റ് നടത്തുന്നതിന് ഫിഫയുടെ ഏഴ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. ലോകം ഞെട്ടിത്തരിച്ചു.

ഉണരുന്ന ലോകം അങ്ങനെയാണ്. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ജന്നിംഗ്‌സ് മിനക്കെട്ടിരുന്നെങ്കില്‍ പോലും, അദ്ദേഹത്തെ ഈ വാര്‍ത്ത ഞെട്ടിക്കുമായിരുന്നില്ല. കാരണം, 2006-ല്‍ ‘ഫൗള്‍! ഫിഫയുടെ രഹസ്യ ലോകം: കൈക്കൂലികളും കള്ളവോട്ടുകളും ടിക്കറ്റ് കുംഭകോണങ്ങളും,’ (Foul! The Secret World of FIFA: Bribes, Vote Riggings and Ticker Scandals) എന്ന പുസ്തകത്തിലൂടെയും അതേ വര്‍ഷം തന്നെ ബിബിസിയുടെ ‘പനോരമ’ പരിപാടിയില്‍ നടത്തിയ വെളിപ്പെടുത്തലിലൂടെയും പിന്നീട് 2014-ല്‍ ‘ഒമേര്‍ട്ട: സെപ് ബ്ലാറ്ററുടെ ഫിഫയുടെ സംഘടിത അധോലോക കുടുംബം,’ (Omerta: Sepp Blatter’s FIFA Organised Crime Family) എന്ന പുസ്തകത്തിലൂടെയും ഈ അന്വേഷണത്തിന് ഊര്‍ജ്ജം പകര്‍ന്നത് അദ്ദേഹമായിരുന്നു.

‘എന്റെ ഫോണ്‍ ആറ് മണിക്ക് വീണ്ടും മണിയടിക്കാന്‍ തുടങ്ങി,’ ഇംഗ്ലണ്ടിന്റെ വടക്കന്‍ കുന്നുകളിലുള്ള തന്റെ ഫാമില്‍ നിന്നും ചൊവ്വാഴ്ച ജന്നിംഗ്‌സ് സംസാരിച്ചു. ‘കുറച്ചു കൂടി ഉറങ്ങുന്നതിനായി ഞാന്‍ യഥാര്‍ത്ഥത്തില്‍ അത് ഓഫ് ചെയ്തു വച്ചു. കാരണം, രാവിലെ ആറു മണിക്കു ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ എന്തായാലും ഉച്ചയൂണിന്റെ സമയം വരെ നിലനില്‍ക്കുമല്ലോ, അല്ലേ?’

ഇതുവരെ ജന്നിംഗ്‌സിനെ തിരിച്ചറിയാന്‍ കഴിയാത്തവരോട് ഒരു വാക്ക്. വളരെ സാവധാനത്തില്‍, സമയമെടുത്ത്, സാമ്പ്രദായികമായി പത്രപ്രവര്‍ത്തനം നടത്തണം എന്ന് വാദിക്കുന്നവരുടെ കൂട്ടത്തില്‍ പെടുന്ന ആളാണ് അദ്ദേഹം. തന്റെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ അരനൂറ്റാണ്ടുകാലം, സംഘടിത കുറ്റകൃത്യങ്ങളെ കുറിച്ചുള്ള സങ്കീര്‍ണവും സമയം ആവശ്യമുള്ളതുമായ കഥകള്‍ പുറത്തുകൊണ്ടു വരുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു ഈ 71-കാരന്‍. 1980-ളില്‍ അദ്ദേഹം കുറ്റവാളികളായ പോലീസുകാരുടെയും തായ് ഹെറോയിന്‍ വ്യാപാരത്തിന്റെയും ഇറ്റാലിയന്‍ മാഫിയയുടെയും പിന്നാലെയായിരുന്നു. അന്താരാഷ്ട്ര ഒളിംമ്പിക് കമ്മിറ്റിയുടെ അഴിമതികള്‍ പുറത്തുവന്നു കൊണ്ട് 90-കളില്‍ അദ്ദേഹം കായികരംഗത്തേക്ക് തിരിഞ്ഞു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അദ്ദേഹം, അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭരണസംഘടനയായ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ (ഫെഡറേഷന്‍ ഇന്റര്‍നാഷണലെ ഡി ഫുട്‌ബോള്‍ അസോസിയേഷന്‍-ഫിഫ) പിന്നാലെയാണ്. മത്സരഫലങ്ങളും കളിക്കാരുടെ ജീവചരിത്രവുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ വ്യാപൃതരായിരുന്ന വേളയില്‍, ലോകത്തിലെ ഏറ്റവും ജനകീയമായ കളിയുമായി ബന്ധപ്പെട്ട വൃത്തികെട്ട ഇടപാടുകള്‍ വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമങ്ങളിലായിരുന്നു ജന്നിംഗ്‌സ്.

‘ആന്‍ഡ്രു ജന്നിംഗ്‌സ് എന്ന പത്രപ്രവര്‍ത്തകന്റെ വിട്ടുവീഴ്ചയില്ലാത്ത ബാധയ്ക്കാണ് ഈ സംഭവത്തിന്റെ അംഗീകാരം മുഴുവന്‍ പോകേണ്ടത്,’ എന്ന് ജെന്നിംഗ്‌സിന്റെ ബിബിസി ‘പനോരമ’ ചിത്രമായ ‘ദ ബ്യൂട്ടിഫുള്‍ ബംഗ്: കറപ്ഷന്‍ ആന്റ് വേള്‍ഡ് ഫുട്‌ബോളിനെ’ (മനോഹര കൊട്ടാരം: അഴിമതിയും ലോകകപ്പും) പ്രത്യേകമായി പരാമര്‍ശിച്ചുകൊണ്ട് ഗാര്‍ഡിയന്റെ സിമാണ്‍ ജെന്‍കിന്‍സ് എഴുതുന്നു.

ഇപ്പോള്‍ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ഭീഷണികള്‍ക്കും ഫോണ്‍ ചോര്‍ത്തപ്പെടുന്നു എന്ന സംശയങ്ങള്‍ക്കും ഇടയ്ക്കിടെ മുടങ്ങിപ്പോയ ശമ്പള ചെക്കുകള്‍ക്കും ശേഷം, ഫിഫ കുംഭകോണത്തിലെ ഓരോ പൊട്ടുംപൊടിയും പുറത്ത് കൊണ്ടുവരുന്നതില്‍ ജെന്നിംഗ്‌സ് വിജയിച്ചിരിക്കുന്നു.

ചൊവ്വാഴ്ച രാവിലെ വാഷിംഗ്ടണ്‍ പോസ്റ്റിന് അനുവദിച്ച ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍, ‘നടക്കുന്ന മരിച്ച മനുഷ്യന്‍’ എന്നാണ് അദ്ദേഹം ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററെ വിശേഷിപ്പിച്ചത്. ഈ അഭിമുഖം വന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ബ്ലാറ്റര്‍ സ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചും. അതും വീണ്ടും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം.

‘അവര്‍ ക്രമിനല്‍ മാലിന്യങ്ങളാണെന്ന് എനിക്ക് വര്‍ഷങ്ങളായി അറിയാമായിരുന്നു,’ അദ്ദേഹം പറഞ്ഞു. ‘അതുകൊണ്ട് തന്നെ അത് വളരെ ആലോചനാപരമായ ഒരു സങ്കലനം ആയിരുന്നു. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള ഒന്നായിരുന്നില്ല അത്. എന്തെങ്കിലും തരത്തിലുള്ള വിണ്‍വാക്കുകള്‍ വലിച്ചെറിയാനുള്ള ശ്രമവുമായിരുന്നില്ല.’

‘ജനങ്ങളുടെ കളിയെ ഈ മാലിന്യങ്ങള്‍ മോഷ്ടിച്ചിരിക്കുന്നു. ഈ ജാരസന്തതികളും ഹൃദയശൂന്യരുമായ കള്ളന്മാര്‍ അത് മോഷ്ടിച്ചിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു. ‘അതെ, അതുകൊണ്ട് തന്നെ അവരുടെ മുഖത്തെ ഭയം കാണുമ്പോള്‍ സന്തോഷം തോന്നുന്നു.’

ഒരു ‘തെളിവ് വേട്ടക്കാരന്‍’

ബോബ് വുഡ്വാര്‍ഡിനെയും കാള്‍ ബേണ്‍സ്റ്റനെയും ഒന്നിച്ചാക്കി, അതിനോടൊപ്പം ഒരു സ്‌കോട്ടിഷ് ഉച്ചാരണവും ധാരാളം കമ്പിളിത്തുണിയും പുതപ്പിക്കുകയാണ് ആന്‍ഡ്രൂ ജെന്നിംഗ്‌സ് ചെയ്തതെന്ന് വേണമെങ്കില്‍ അനുമാനിക്കാം. സ്‌കോട്ട്‌ലന്റില്‍ ജനിച്ച ജെന്നിംഗ്‌സ് കുട്ടിക്കാലത്ത് തന്നെ ലണ്ടനിലേക്ക് മാറി. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ക്ലാപ്ടണ്‍ ഓറിയന്റ് (ഇപ്പോള്‍ ലെയ്ട്ടണ്‍ ഓറിയന്റ് എന്നറിയപ്പെടുന്നു) ലണ്ടനിലെ ഒരു പ്രമുഖ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നെങ്കിലും ജെന്നിംഗ്‌സിന് കളിയോട് വലിയ കമ്പമുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് പത്രപ്രവര്‍ത്തനത്തില്‍ ഒരു കമ്പമുണ്ടായിരുന്നു.

പഠനം പൂര്‍ത്തിയാക്കിയ ശേഷം ലണ്ടനിലെ സണ്ടേ ടൈംസില്‍ ചേര്‍ന്ന ജെന്നിംഗ്‌സ,് അവിടെ നിന്നും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചു. അതിന് ശേഷം അദ്ദേഹം ബിബിസിയില്‍ ചേര്‍ന്നെങ്കിലും, സ്‌കോട്ട്‌ലന്റ് യാര്‍ഡിലെ അഴിമതിയെ കുറിച്ച് അദ്ദേഹം ചെയ്ത ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യാന്‍ ചാനല്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അവരുടെ എതിരാളിയായ ‘വേള്‍ഡ് ഇന്‍ ആക്ഷന്‍’ എന്ന പരിപാടിയില്‍ ചേര്‍ന്നു. പിന്നീട് പോലീസിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ വച്ച് അദ്ദേഹം ‘സ്‌കോട്ട്‌ലന്റ് യാര്‍ഡിന്റെ കൊകൈയ്ന്‍ ബന്ധങ്ങള്‍’ എന്ന പുസ്തകവും ഒര് ഡോക്യൂമെന്ററിയും സൃഷ്ടിച്ചു.

‘ഞാനൊരു തെളിവ് വേട്ടക്കാരനാണ്. നിങ്ങളുടെ രേഖകള്‍ എന്റെ കൈവശമുണ്ടെങ്കില്‍ എനിക്ക് നിങ്ങളെ കുറിച്ച് എല്ലാം അറിയാമെന്നാണ് അതിനര്‍ത്ഥം,’ അദ്ദേഹം പറയുന്നു. ‘നിങ്ങള്‍ക്കറിയാമോ, ഈ പത്രപ്രവര്‍ത്തനം എന്ന് പറയുന്നത് ഒരു എളുപ്പപ്പണിയാണ്. ലജ്ജാകരവും ജുഗുപ്‌സാവഹവുമായ രീതിയില്‍ അഴിമതിയില്‍ മുങ്ങിയ ആളുകളെ നിങ്ങള്‍ കണ്ടെത്തുകയും പിന്നെ അതിനെ കുറിച്ച്് അന്വേഷിക്കുകയും ചെയ്യുക! നിങ്ങള്‍ അത് ചെയ്യണം. അതാണ് നമ്മള്‍ ചെയ്യുന്നത്. മറ്റ് മാധ്യമങ്ങള്‍ അവരുമായി വളരെ സൗഹൃദത്തിലായിരിക്കും. അത് തെറ്റാണ്. എന്താണ് തെറ്റെന്ന് നിങ്ങളുടെ അമ്മ നിങ്ങളോട് പറഞ്ഞ് തന്നിട്ടുണ്ട്. എന്താണ് തെറ്റെന്ന് നിങ്ങള്‍ക്ക് അറിയുകയും ചെയ്യാം. നമ്മുടെ തൊഴിലെന്ന് പറയുന്നത് തന്നെ അന്വേഷിക്കുകയും തെളിവുകള്‍ കണ്ടെത്തുകയും ചെയ്യുകയാണ്.’

ഇതാണ് അടിസ്ഥാനപരമായി ജെന്നിംഗ്‌സിന്റെ മന്ത്രം: സമയമെടുക്കുക, വൃത്തികേടുകള്‍ കുഴിച്ചെടുക്കുക, അധികാരത്തിലുള്ളവരെ വിശ്വസിക്കാതിരിക്കുക. അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ക്കെതിരെയും ഇറ്റാലിയന്‍ മാഫിയയ്‌ക്കെതിരെ അദ്ദേഹം ഇതേ യുക്തി തന്നെയാണ് സ്വീകരിച്ചത്.

പിന്നീട് കായികരംഗം. സ്‌കോട്ട്‌ലന്റ് യാര്‍ഡ് വെളിപ്പെടുത്തലിന് ശേഷം അന്താരാഷ്ട്ര ഒളിംമ്പിക് കമ്മിറ്റിയെ കുറിച്ച് അന്വേഷിക്കാനുള്ള ആശയം ജെന്നിംഗ്‌സിന് പകര്‍ന്ന് നല്‍കിയത് അന്ന് ‘വേള്‍ഡ് ഓഫ് ആക്ഷനിലെ’ സഹപ്രവര്‍ത്തകനം പിന്നീട് നിരവധി ജേസണ്‍ ബോണ്‍ ചിത്രങ്ങളും സമീപകാലത്ത്് വന്‍വിജയം നേടിയ ‘ക്യാപ്ടന്‍ ഫിലിപ്‌സ്’ എന്ന ചിത്രവും സംവിധാനം ചെയ്തുകൊണ്ട് ഹോളിവുഡിലേക്ക് ചേക്കേറുകയും ചെയ്ത പോള്‍ ഗ്രീന്‍ഗ്രാസായിരുന്നു.

‘ഞാന്‍ ചോദിച്ചു, അതെന്താണ്?’ ജെന്നിംഗ്‌സ് ഓര്‍ക്കുന്നു. എന്നാല്‍, പെട്ടെന്ന് തന്നെ ഈ പ്രത്യേകിച്ച് കായിക രംഗത്തേക്കുറിച്ച് സൂചനകളില്ലാതിരുന്ന ആള്‍ അന്താരാഷ്ട്ര ഒളിംമ്പിക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ അകത്തളങ്ങളിലേക്ക് ചുവടുവച്ചു. ‘ഐഒസിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ തന്നെ, ആഗോള കായിക മാധ്യമങ്ങളുടെ ഓമനയായിരുന്ന അതിന്റെ അന്നത്തെ പ്രസിഡന്റ് യുവാന്‍ ആന്റണിയോ സമാരഞ്ച് ഒരു ഫ്രാങ്കോ ഫാസിസ്റ്റാണെന്ന് മനസിലായി. തെറ്റായ കക്ഷിയാണ് രണ്ടാം ലോക മഹായുദ്ധം ജയിച്ചതെന്ന് അദ്ദേഹം ഇപ്പോഴും കരുതുന്നു.’ (സ്പാനിഷ് ഏകാധിപതിയായിരുന്ന ഫ്രാങ്കോയിസ് ഫ്രാങ്കോയുടെ കായിക മന്ത്രിയായി താന്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് സമ്മതിച്ച സമാരഞ്ച്, പക്ഷെ ഹൃദയം കൊണ്ട് താനൊരു ഫാസിസ്റ്റല്ലെന്ന് വിശദീകരിച്ചു.)

സാള്‍ട്ട് ലേക് സിറ്റിയില്‍ നടന്ന 2002-ലെ ശീതകാല ഒളിംമ്പിക്‌സുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി നിറഞ്ഞ പദ്ധതികള്‍, കൈക്കൂലി, മയക്ക് മരുന്ന് വിവാദങ്ങള്‍ എന്നിവയില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങളെ കുറിച്ച്് ഒരു പുസ്തകത്രയം തന്നെ ജെന്നിംഗ്‌സ് എഴുതി. ഇതെ തുടര്‍ന്ന് ഒരു ഡസനോളം ഐഒസി അംഗങ്ങള്‍, തെറ്റായ നടപടികളുടെ പേരില്‍ പുറത്താക്കപ്പെടുകയോ ശിക്ഷാനടപടികള്‍ക്ക് വിധേയരാവുയോ ചെയ്യപ്പെട്ടു. ഉന്നത അധികാരികളും കായികതാരങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുമെന്ന ഭീതി മൂലമോ അല്ലെങ്കില്‍ കൂടുതല്‍ സമയവും അദ്ധ്വാനവും ആവശ്യമായതിനാലോ ഭൂരിപക്ഷം കായിക ലേഖകരും ഇത്തരം വിഷയങ്ങളെ സ്പര്‍ശിക്കാറില്ലെന്ന് അദ്ദേഹം പറയുന്നു. 2001-ല്‍ സമാരഞ്ച് പടിയിറങ്ങിയതോടെ, ജെന്നിംഗ്‌സ് തന്റെ ശ്രദ്ധ മറ്റൊരു മേഖലയിലേക്ക് തിരിച്ചുവിട്ടു. ‘വളരെ, വളരെ ദുര്‍ഗന്ധപൂരിതമായ ചില കാര്യങ്ങള്‍ ഫിഫയില്‍ നടക്കുന്നുണ്ടെന്ന് അപ്പോഴേക്കും എനിക്ക് ബോധ്യമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഫിഫയുമായി ഒരു പോരാട്ടത്തിന് തയ്യാറെടുക്കുന്നു

രഹസ്യാത്മ ഫുട്‌ബോള്‍ സംഘടനയായ ഫിഫയിലേക്ക് തനിക്ക് കടന്നുകയറണമെങ്കില്‍ സോഴ്‌സുകളെ ആവശ്യമാണെന്ന് മുന്‍കാല അന്വേഷണങ്ങളില്‍ നിന്നം സംഘടിത കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പഠനങ്ങളില്‍ നിന്നും അദ്ദേഹത്തിന് മനസിലായി. ‘എല്ലായിടത്തും, ഏതൊരു സംഘടനയിലും ഉന്നത അധികാരികള്‍ അഴിമതി നടത്തുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുമ്പോഴും അതിന്റെ മധ്യതലത്തില്‍ മാന്യന്മാരായ ആളുകള്‍ ഉണ്ടാവും. അവര്‍ക്ക് വായ്പകള്‍ അടയക്കേണ്ടതുണ്ട് മക്കളെ പഠിപ്പിക്കേണ്ടതുണ്ട്,’ ജെന്നിംഗ്‌സ് ചൂണ്ടിക്കാട്ടുന്നു. ‘അവര്‍ വെറും ജീവനക്കാരാണ്. അവര്‍ക്ക് ധാര്‍മ്മികതയെ കുറിച്ച് കൃത്യമായ ബോധമുണ്ടാവും. അതുകൊണ്ട് തന്നെ പിന്‍വാതില്‍ വഴി നിങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ നിങ്ങള്‍ അവരെ സമീപിക്കേണ്ടി വരും. നേരത്തെ അത് ഫയലുകളില്‍ നിന്നായിരുന്നു ലഭിച്ചിരുന്നതെങ്കില്‍ ഇന്നത് സെര്‍വറുകളില്‍ നിന്നാണ് ലഭിക്കുന്നത്.’

്അതുകൊണ്ട് തന്നെ, 2002-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ബ്ലാറ്റര്‍ നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ ഒളിപ്പോര്‍ നടത്താന്‍ ഈ സ്‌കോട്ടിഷ് വംശജന്‍ തീരുമാനിച്ചു. ‘സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് നടന്ന ആ പത്രസമ്മേളനത്തിന് ഞാന്‍ പോയി,’ അദ്ദേഹം പറയുന്നു. ‘ഇരുവശത്തും ഭിത്തികള്‍ തീര്‍ത്തുകൊണ്ട് അവര്‍, ജീവനക്കാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഫിഫയുടെ പുറംകുപ്പായമണിഞ്ഞ ആ യന്ത്രമനുഷ്യന്മാര്‍. ഭിത്തിതീര്‍ക്കുന്നതിനപ്പുറം ഒന്നും പറയാന്‍ കൂട്ടാക്കാത്ത യന്ത്രമനുഷ്യന്റെ മുഖത്തോട് കൂടിയ ആ ജീവനക്കാര്‍. അതുകൊണ്ട് ഞാന്‍ സ്വയം പറഞ്ഞു, ‘അതെ, അവരെയാണ് എനിക്ക് വേണ്ടത്. ഞാന്‍ ഇവിടെ എത്തിയിരിക്കുന്നു എന്ന സന്ദേശം അവര്‍ക്ക് നല്‍കേണ്ടിയിരിക്കുന്നു. ഞാന്‍ എല്ലാ സീമകളും ലംഘിച്ച് ഒരു പോരാട്ടം നടത്താന്‍ പോകുന്നു. എനിക്കതാവശ്യമുണ്ട്. ഞാനത് ഉറ്റുനോക്കുന്നു.’

ഒറ്റ നിമിഷത്തിലായിരുന്നു ബ്ലാറ്ററുടെ വീഴ്ചയെന്ന് വിശേഷിപ്പിക്കാമെങ്കില്‍, ആ നിമിഷമാണ് പിന്നീട് സംഭവിച്ചത്. ഫിഫ പ്രസിഡന്റ് തന്റെ പ്രസംഗം അവസാനിപ്പിച്ച് കഴിഞ്ഞപ്പോള്‍, ജെന്നിംഗ്‌സ് മൈക്ക് കടന്നെടുക്കുകയും തികച്ചും പ്രകോപനപരമായ ഒരു ചോദ്യം ചോദിക്കുകയും ചെയ്തു.

‘ദൈവം സാക്ഷിയായും ഞാനവിടെ സ്യൂട്ടും സില്‍ക്ക് ടൈയും കഴുത്തോളം കുടുക്കുമിട്ടിരിക്കുന്ന അത്യധികം മോടിയില്‍ വന്നിരിക്കുന്ന ലേഖകന്മാരാല്‍ ചുറ്റപ്പെട്ടിരിക്കുകയായിരുന്നു,’ അദ്ദേഹം ഓര്‍ക്കുന്നു. ‘ഞാന്‍, ഞാനാകട്ടെ എന്റെ യാത്രാ വേഷത്തിലും. മൈക്ക് പിടിച്ചെടുത്ത ഞാന്‍ ചോദിച്ചു, ‘മിസ്റ്റര്‍ ബ്ലാറ്റര്‍, നിങ്ങള്‍ എപ്പോഴെങ്കിലും കൈക്കൂലി വാങ്ങിയിട്ടുണ്ടോ?’

‘പത്രസമ്മേളനം പൊളിച്ചതിനെ കുറിച്ചുള്ള സംസാരങ്ങള്‍,’ ചൊവ്വാഴ്ച ആ ദിവസത്തെ കുറിച്ച്് ജെന്നിംഗ്‌സ് ഓര്‍ത്തെടുത്തു. ‘മോശം ഭക്ഷണം കഴിച്ച ശേഷം അതിരൂക്ഷമായ അധോവായു വിട്ട ഒരാളെ പോലെ മറ്റ് പത്രലേഖകര്‍ എന്നില്‍ നിന്നും ഒഴിഞ്ഞു മാറി. പക്ഷെ അതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. നന്ദി, മന്ദബുദ്ധികളായ പത്രലേഖകന്മാരെ. ഭിത്തിയില്‍ ചാരി നിന്ന എല്ലാ ഔദ്ധ്യോഗിക കുപ്പായക്കാരോടും എന്റെ തലയ്ക്ക് മുകളില്‍ കറങ്ങുകയായിരുന്ന റഡാര്‍ ഡിഷ് ഇങ്ങനെ പറഞ്ഞു, ‘ഇതാ ഞാന്‍. ഞാന്‍ നിങ്ങളുടെ ആളാണ്. ഈ കറക്കുകമ്പനിക്കാരെ കുറിച്ച് എനിക്ക് മതിപ്പില്ല. അവര്‍ എന്താണെന്ന് എനിക്കറിയാം. ഞാന്‍ ഐഒസിക്കെതിരെ ഇത് ചെയ്തിട്ടുണ്ട്, ഇവര്‍ക്കെതിരെയും ഇത് ചെയ്യും.’

സംഭവത്തിന്റെ അനന്തരഫലം ഇരട്ടിമധുരം തരുന്നതായിരുന്നു. ഒരിക്കലും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന ബ്ലാറ്ററുടെ അവകാശവാദം ജെന്നിംഗ്‌സിന് നല്ലൊരു തലക്കെട്ട് സമ്മാനിച്ചു. മാത്രമല്ല മറ്റ് ചില കാര്യങ്ങള്‍ കൂടി സംഭവിക്കുകയും ചെയ്തു. ‘ആറാഴ്ചയ്ക്ക് ശേഷം, എനിക്ക് അറിഞ്ഞുകൂടാത്ത ഒരാള്‍ എന്നെ എന്തിനാണ് ഇവിടെ വിളിച്ചു വരുത്തിയതെന്ന് അത്ഭുതപ്പെട്ടുകൊണ്ട്, സൂറിച്ച് നദി ഒരു തടാകത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തുള്ള പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മനോഹരമായ ഒരു ഓഫീസ് കെട്ടിടത്തിന്റെ മുന്നില്‍ അര്‍ദ്ധരാത്രിയോടടുത്ത് ഞാന്‍ ഇരുട്ടില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് വാതില്‍ തുറക്കപ്പെടുകയും എന്നെ അകത്തേക്ക് വലിച്ചിടുകയും ചെയ്തു,’ ജെന്നിംഗ്‌സ് ഓര്‍ക്കുന്നു. ‘വളരെ ആഡംബരം നിറഞ്ഞ ഒരു ഓഫീസ് മുറിയിലേക്ക് എന്നെ കൈാണ്ടുപോയി….അരമണിക്കൂറിനുള്ള ഒരു മുതിര്‍ന്ന ഫിഫ ഉദ്യോഗസ്ഥന്‍ കൈനിറയെ മനോഹരമായ രേഖകളുമായി എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അവിടെ നിന്നാണ് ഇത് തുടങ്ങുന്നത്. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു.’

ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അവിശ്വസനീയമായ സമ്പത്തിനെ കുറിച്ച് ആ രേഖകളില്‍ കൃത്യമായ വിവരങ്ങള്‍ അടങ്ങിയിരുന്നു. അതില്‍ പ്രധാനി ബ്ലാറ്ററും. ബ്ലാറ്റര്‍ സ്വയം ഒരു ആറക്ക ബോണസ് എടുക്കുന്നുണ്ടെന്ന് ജെന്നിംഗ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘മിസ്റ്റര്‍ ബ്ലാറ്ററിനെ സംബന്ധിച്ചിടത്തോളം ഒരു യാത്രാവിമാനം എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. അതിനെ കുറിച്ച് ഒരു വിവരവും അദ്ദേഹത്തിനില്ല. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഒരു യാത്രാ വിമാനത്തില്‍ അദ്ദേഹം സഞ്ചരിച്ചിട്ടില്ല. സൂറിച്ചില്‍ നിന്നും ഒരു സ്വകാര്യ ജറ്റ് വാടകയ്ക്ക് എടുക്കുകയാണ് അദ്ദേഹം ചെയ്യുക. പ്രദേശത്തുള്ള ഒരു കടയില്‍ സാധനം വാങ്ങാന്‍ പോയാലും അദ്ദേഹം അങ്ങനെ തന്നെ ചെയ്യും,’ ജെന്നിംഗ്‌സ് പറയുന്നു. ‘താന്‍ അധികാരശേഷിയുള്ള പ്രധാനപ്പെട്ട മനുഷ്യനാണെന്നതിന് സ്ഥായിയായ തെളിവ് ബ്ലാറ്റര്‍ക്ക് ആവശ്യമായിരുന്നു. സൂറിച്ച് വിമാനത്താവളത്തിലെ സ്വകാര്യ ജറ്റ് വിമാനത്തിലേക്ക് അദ്ദേഹത്തെ വഹിച്ചിരുന്ന വലിയ മെര്‍സിഡസ് കാറാണ് അദ്ദേഹത്തെ നിലനിറുത്തിയിരുന്നത്.’

ജെന്നിംഗ്‌സിനെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് ബ്ലാറ്റര്‍ ഭീഷണിപ്പെടുത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. ജെന്നിംഗ്‌സാവട്ടെ, ഫിഫ പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും പ്രവൃത്തികളെ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു. ചില സമയത്ത് തന്റെ ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടോയെന്നും തന്റെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടോയെന്നും അദ്ദേഹം സംശയിച്ചു.

2006-ല്‍ സംഘടനയെ കുറിച്ചുള്ള തന്റെ ആദ്യ പുസ്തകമായ ‘ഫൗള്‍! ഫിഫയുടെ രഹസ്യലോകം: കൈക്കൂലികളും കള്ളവോട്ടുകളും ടിക്കറ്റ് കുംഭകോണങ്ങളും,’ അദ്ദേഹം പ്രസിദ്ധീകരിച്ചു. അതില്‍ ബ്ലാറ്ററും അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകരും കൈക്കൂലി വാങ്ങി എന്ന ആരോപണം ഉന്നയിക്കപ്പെട്ടു. ആരോപണങ്ങള്‍ വെറുതെ നിഷേധിക്കുക മാത്രമല്ല ഉദ്യോഗസ്ഥര്‍ ചെയ്തത്. ചില സമയങ്ങളില്‍ ശാരീരിക ആക്രമണങ്ങളിലൂടെ പോലും തങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ ശ്രമിച്ചു. ‘ജാക്ക് വാര്‍ണര്‍ എന്നെ ഇടിക്കുകയും തുപ്പുകയും ചെയ്തിട്ടുണ്ട്,’ എന്ന് ജെന്നിംഗ്‌സ് ക്യാമറയ്ക്ക് മുന്നില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ‘കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്ക് അവര്‍ ഇറങ്ങിവന്നപ്പോള്‍ ഞാന്‍ അവിടെ നില്‍ക്കുന്നു: ദുര്‍ബലനും പ്രായമായവനും നരച്ച മുടിയുള്ള മെലിഞ്ഞ ആളമായ ഞാന്‍ ‘എക്‌സ്‌ക്യൂസ് മി! നിങ്ങള്‍ ആ കമ്പനി വഴിയാണോ ഈ കമ്പനി വഴിയാണോ കൈക്കൂലി കൈപ്പറ്റിയത്?’ എന്ന ചോദ്യവുമായി. അവരെല്ലാം ഞെട്ടിപ്പായി.’

അതേ വര്‍ഷം തന്നെ അദ്ദേഹം ബിബിസിയുടെ ഡോക്യൂമെന്ററി പരിപാടിയായ ‘പനോരമ’യിലൂടെ ഫിഫയ്‌ക്കെതിരായ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. 2010-ല്‍ ഇതേ പരിപാടിയില്‍ തന്നെ അദ്ദേഹം അവരുടെ കൂടുതല്‍ അഴിമതികള്‍ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തു.

കളിക്കളം നിരപ്പാക്കപ്പെടുന്നു

‘ഫൗള്‍!’ എന്ന പുസ്തകം ജെന്നിംഗ്‌സിന് നിയമസംവിധാനത്തിനകത്തുള്ളവര്‍ ഉള്‍പ്പെടെയുള്ള ചില ആരാധകരെ നേടിക്കൊടുത്തു. 2009-ല്‍ ചില ആളുകളെ ജെന്നിംഗിസിന് പരിചയപ്പെടുത്തിക്കൊടുക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ‘ഒരു മുന്‍ ചാരന്‍’ അദ്ദേഹത്തെ വിളിച്ചു.
‘ഞാന്‍ ലണ്ടനിലെ ഒരു അജ്ഞാത ഓഫീസിലേക്ക് പോയി. അവിടെ അമേരിക്കന്‍ ഉച്ചാരണമുള്ള മൂന്ന് ആളുകള്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു,’ ജെന്നിംഗ്‌സ് ഓര്‍ക്കുന്നു. ‘സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെത് പോലെയായിരുന്നു അവര്‍ മുടി വെട്ടിയിരുന്നത്. എഫ്ബിഐ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ അവര്‍ തങ്ങളുടെ ബിസിനസ് കാര്‍ഡ് എനിക്ക് തന്നു. അതില്‍ ‘സംഘടിത കുറ്റകൃത്യ സ്‌ക്വാഡ് എന്ന് കറിച്ചിരുന്നു.’

‘സന്തോഷം,’ ജെന്നിംഗ്‌സ് അല്‍പനേരം ആലോചനയില്‍ മുഴുകി. ‘യൂറോപ്യന്‍ പോലീസ് സേന ഒന്നും ചെയ്യില്ല (ഫിഫയ്‌ക്കെതിരെ) എന്നുറപ്പുള്ളതിനാല്‍, പ്രൊഫഷണലായ അന്വേഷകര്‍ വിഷയത്തില്‍ ഇടപെടുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.’

അവരെ സഹായിക്കാന്‍ ജെന്നിംഗ്‌സിന് സന്തോഷമേ ഉണ്ടായിരുന്നുള്ളു. അമേരിക്കകളിലുള്ള ചില വിവരസ്രോതസുകളുമായി ഫോണില്‍ ബന്ധപ്പെട്ടതിന് ശേഷം, കോണ്‍കാഫിന്റെ (അമേരിക്കന്‍ ഫുഡ്‌ബോള്‍ കോണ്‍ഫഡറേഷന്‍) ചില രഹസ്യ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ അദ്ദേഹം എഫ്ബിഐയ്ക്കും ഐആര്‍എസിനും അയച്ചു കൊടുത്തു. അതില്‍ നിഗൂഢമായ ബഹുമില്യണ്‍ ഡോളര്‍ ‘കമ്മീഷനുകളെ’ കുറിച്ച് വിവരങ്ങള്‍ ഉണ്ടായിരുന്നതായി ജെന്നിംഗ്‌സ് അവകാശപ്പെടുന്നു.
‘കളിക്കളം കുറച്ചുകൂടി നിരപ്പാക്കാം എന്ന് ഞാന്‍ അവരോട് പറഞ്ഞു,’ അദ്ദേഹം പറയുന്നു. ‘അതിന് ശേഷം ഈ അന്വേഷണത്തിന് തുടക്കം കുറിച്ച രേഖകള്‍ ഞാന്‍ അവര്‍ക്ക് കൈമാറി.’

‘ഫിഫയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയും എത്രമാത്രം വഞ്ചകരാണ് അവരെന്ന് തിരിച്ചറിയുകയും ചെയ്യുന്ന കാര്യത്തില്‍,’ തന്റെ സഹപത്രപ്രവര്‍ത്തകരെക്കാള്‍ എഫ്ബിഐയിലാണ് ജെന്നിംഗ്‌സ് കൂടുതല്‍ വിശ്വാസം അര്‍പ്പിച്ചത്. അന്വേഷണത്തില്‍ സഹകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിവരസ്‌ത്രോതസുകളെ ആറുവര്‍ഷം ജെന്നിംഗ്‌സ് ഉപയോഗിച്ചു. കുറ്റാരോപണം നടത്തുന്നതിനായി കഴിഞ്ഞ വര്‍ഷം ഒരു ഗ്രാന്റ് ജൂറി യോഗം ചേര്‍ന്ന വിവരം തനിക്കറിയാമായിരുന്നു എന്നും എന്നാല്‍ ആര്‍ക്കൊക്കെ എതിരെയാണ് കുറ്റം ചുമത്തുകയെന്നും എപ്പോഴാണ് അത് സംഭവിക്കുകയെന്നും തനിക്കറിയില്ലായിരുന്നുവെന്നും ജന്നിംഗ്‌സ് പറയുന്നു.

മേയ് 27ന് പ്രഭാതത്തില്‍, ജന്നിംഗ്‌സ് ഉറങ്ങിക്കിടന്നപ്പോള്‍ ആ സംശയത്തിനുള്ള ഉത്തരം ലഭിച്ചു. ബ്ലാറ്റര്‍ പ്രസിഡന്റായി തുടരുമോ എന്ന് തീരുമാനിക്കപ്പെടാന്‍ പോകുന്ന ഒരു തിരഞ്ഞെടുപ്പിന് മുമ്പ് ഫിഫയുടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേരുകയായിരുന്ന സുറിച്ചിലെ ബോര്‍ ഔ ലാക് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് സ്വിസ് പോലീസ് ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് കടന്നുകയറി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍, പിടിച്ചുപറി, അഴിമതി, പണം വെളുപ്പിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഫിഫയുടെ വൈസ് പ്രസിഡന്റും കോണ്‍കാഫ് മേഖല തലവനുമായ ജെഫ്‌റി വെബ് ഉള്‍പ്പെടെ നിലവിലെ ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏഴ് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഫിഫയുടെ മുന്‍ ഉപാദ്ധ്യക്ഷന്‍ ജാക് വാര്‍ണര്‍ ഉള്‍പ്പെടെ മറ്റ് ഏഴ് പേരെ ബ്രൂക്ക്‌ലിന്‍ ഫെഡറല്‍ കോടതി കുറ്റാരോപിതരായി പ്രഖ്യാപിക്കുകയും ചെയ്തു.

‘അത് മനോഹരമല്ലെ?’ ജെ്ന്നിംഗ്‌സ് ചോദിക്കുന്നു. ‘ചൊവ്വാഴ്ച രാത്രിയില്‍ നിങ്ങളുടെ സര്‍വ ചെലവുകളും വഹിക്കപ്പെട്ട് (ഷാംപൈന്‍ ഉള്‍പ്പെടെ) ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലുകളില്‍ ഒന്നില്‍ നിങ്ങള്‍ താമസിക്കുന്നു. രാത്രിയുടെ ക്ഷീണം നിങ്ങള്‍ ഉറങ്ങി തീര്‍ക്കുന്നതിനിടയില്‍ ബുധനാഴ്ച രാവിലെ ആറുമണിക്ക് വാതില്‍ തുടര്‍ച്ചയായ മുട്ട് കേള്‍ക്കുന്നു. എന്നിട്ട് പോലീസ് ഓഫീസര്‍ നിങ്ങളോട് ആവശ്യപ്പെടുന്നു: ‘സര്‍ ദയവായി വസ്ത്രം ധരിക്കാമോ?’

‘അവര്‍ ഇനിയൊരിക്കലും ആഡംബര ഹോട്ടലുകളില്‍ താമസിക്കില്ല,’ അദ്ദേഹം പറയുന്നു. ‘സ്വിറ്റ്‌സര്‍ലന്റില്‍ തടവിലായിരിക്കും അവര്‍. സ്വന്തം രാജ്യത്തിന് കൈമാറ്റം ചെയ്യപ്പെടാനുള്ള അവരുടെ അപേക്ഷ സ്വീകരിക്കപ്പെടില്ല. കാരണം നീതിന്യായ മന്ത്രാലയം അവര്‍ക്കെതിരെ ശക്തമായ കുറ്റങ്ങളാവും ഉന്നയിക്കുക എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. എന്നാല്‍, അവരെ കൈമാറേണ്ടി വരും (അമേരിക്കയ്ക്ക്)….അമേരിക്കയില്‍ അവര്‍ക്ക് ജാമ്യം കിട്ടുമോ? അവരെല്ലാം കടന്നു കളയാന്‍ സാധ്യതയുള്ളവരാണ്. അവരെല്ലാം വിദേശികളാണ്. ആദ്യം കിട്ടുന്ന അവസരത്തില്‍ തന്നെ അവര്‍ അതിര്‍ത്തി കടക്കുകയും രക്ഷപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ റൈക്കാഴ്‌സ് ഐലന്റ് (ന്യൂയോര്‍ക്ക് നഗരത്തിലെ പ്രധാന ജയില്‍ സമുച്ചയം) എത്രമാത്രം മനോഹരമായിരിക്കുമെന്ന് അവര്‍ തിരിച്ചറിയുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.’

താന്‍ 15 വര്‍ഷം അന്വേഷിച്ച ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിലുള്ള സന്തോഷം ജെന്നിംഗ്‌സ് മറച്ചുവെക്കുന്നില്ല.
‘അവരുടെ വാതിലില്‍ മുട്ടുകേട്ട നിമിഷം മുതലുള്ള ആഴ്ച വളരെ സന്തോഷപ്രദമാണ്,’ എന്ന് അദ്ദേഹം സമ്മതിക്കുന്നു. ‘ഇന്ന് രാത്രിയില്‍ ബ്ലാറ്റര്‍ക്ക് ഉറങ്ങാന്‍ സാധിക്കില്ല എന്നറിയുമ്പോള്‍ സന്തോഷമുണ്ട്. ഒരു അഞ്ചരയൊക്കെ ആകുമ്പോള്‍ അദ്ദേഹത്തിന് ഉറങ്ങാന്‍ സാധിച്ചേക്കും. ആറുമണിയാകുമ്പോള്‍ ഒരു പുറത്ത് ഒരു കാറിന്റെ ഡോര്‍ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ട് അദ്ദേഹം കിടക്കിയില്‍ നിന്നും ഞെട്ടിയുണരുകയും അതിനടിയില്‍ ഒളിക്കുകയും ചെയ്യും. അയാള്‍ അത് അര്‍ഹിക്കുന്നു. ഒട്ടും നല്ല മനുഷ്യനല്ല അയാള്‍.’
വാഷിംഗ്ടണ്‍ പോസ്റ്റുമായി ജെന്നിംഗ്‌സ് സംസാരിച്ച് ഏതാനും സമയത്തിന് ശേഷം, നാലു ദിവസം മുമ്പ് ഏറ്റെടുത്ത ഫിഫ പ്രസിഡന്റിന്റെ പദവിയില്‍ നിന്നും ഒഴിയുകയാണെന്ന് സെപ് ബ്ലാറ്റര്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒരു പ്രത്യേക തിരഞ്ഞെടുപ്പ് യോഗം വിളിച്ചു ചേര്‍ക്കും. ‘ഞാന്‍ ഏറ്റവും വിലമതിക്കുന്ന ഫിഫയോടും അതിന്റെ താല്‍പര്യങ്ങളോടുമുള്ള ആഴത്തിലുള്ള ബഹുമാനമാണ്് ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അവിഹിതമായി എന്തെങ്കിലും നടന്നിട്ടുണ്ട് എന്ന കാര്യം നിഷേധിച്ചുകൊണ്ട് ബ്ലാറ്റര്‍ പറഞ്ഞു. ബ്ലാറ്റര്‍ക്കെതിരെ ഇതുവരെ എന്തെങ്കിലും കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടില്ല. ‘ഫിഫയുടെ അംഗീകാരം എനിക്കുണ്ട്. എന്നാല്‍ ഫിഫയിലുള്ള ഞങ്ങളെയെല്ലാം പോലെ ഫുട്‌ബോളില്‍ ജീവിക്കുകയും ശ്വസിക്കുകയും സ്‌നേഹിക്കുകയും ആരാധകരും കളിക്കാരും ക്ലബ്ബുകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ ഫുഡ്‌ബോള്‍ ലോകത്തിന്റെയും പിന്തുണ എനിക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.’

തന്റെ അന്വേഷണം ഒരു വലിയ മാറ്റത്തിന് കാരണമായി എന്ന അറിവോടെ ഇനി തനിക്ക് വിശ്രമ ജീവിതം നയിക്കാമെന്ന് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കായിക കുംഭകോണം വെളിച്ചത്ത് കൊണ്ടു വന്ന ജെന്നിംഗ്‌സ് പറയുന്നു. ‘അതിന് ശേഷം എനിക്ക് എന്റെ പൂന്തോട്ടം പരിചരിക്കുകയും എന്റെ പ്രിയപ്പെട്ട മക്കളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യാം,’ ജനാലയ്ക്ക് പുറത്തെ ഇംഗ്ലീഷ് ഗ്രാമീണ ഭംഗിയിലേക്ക് കണ്ണോടിച്ചുകൊണ്ട് ജെന്നിംഗ്‌സ് പറഞ്ഞു.

ഈ കുംഭകോണ കഥ വെളിയിലായ ശേഷം, ‘ഈ കുന്നിലെ എന്റെ ഫാമിലേക്കുള്ള കാല്‍ മൈല്‍ പാതിയിലൂടെയുള്ള ഗതാഗതം സാറ്റലൈറ്റ് ട്രക്കുകള്‍ തടയുന്നത് കാണുമ്പോള്‍ കൗതുകം തോന്നുന്നു,’ എന്ന് ഈ സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ചിരിക്കുന്നു. ‘അതൊരു വലിയ തമാശ തന്നെ.’

കുറ്റം ചാര്‍ത്തപ്പെട്ട ഉദ്യോഗസ്ഥര്‍ യുഎസ് കോടതില്‍ എത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണെ താനെന്ന്, ഫിഫയുടെ പത്രസമ്മേളനങ്ങളില്‍ നിന്നും വര്‍ഷങ്ങളായി വിലക്കപ്പെട്ടിരിക്കുന്ന ജെന്നിംഗ്‌സ് പറയുന്നു.

‘ന്യൂയോര്‍ക്കിലേക്കുള്ള വിമാനക്കൂലി താങ്ങാന്‍ എനിക്ക് സാധിക്കുമെന്നും ആരെങ്കിലും അവരുടെ വീട്ടില്‍ എന്നെ കിടത്തിയുറക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറയുന്നു. ‘അങ്ങനെയാണെങ്കില്‍ എനിക്ക് അവിടുത്തെ (കോടതിയിലെ) പത്രക്കാരുടെ മുറിയിലിരുന്ന് അവരോട് ‘ചേട്ടന്മാരെ! കുറെക്കാലമായില്ലെ?’ എന്ന് ചോദിക്കാമായിരുന്നു.’

മൈക്കേല്‍ ഇ മില്ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഈ വര്‍ഷത്തെ ഏറ്റവും വലിയ അന്വേഷണാത്മക വാര്‍ത്ത പുറത്തുവരുമ്പോള്‍ അതിന് കാരണക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ നല്ല ഉറക്കത്തിലായിരുന്നു. 

മേയ് 27-ാം തീയതി പ്രഭാതത്തിലാണ് ആന്‍ഡ്രൂ ജന്നിംഗിസിന്റെ ഫോണ്‍ പിന്നീട് ശബ്ദിച്ചത്. സൂറിച്ചിലെ ഒരു ആഡംബര ഹോട്ടലില്‍ സ്വിസ് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍, 150 മില്യണിന്റെ റാക്കറ്റ് നടത്തുന്നതിന് ഫിഫയുടെ ഏഴ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. ലോകം ഞെട്ടിത്തരിച്ചു.

ഉണരുന്ന ലോകം അങ്ങനെയാണ്. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ജന്നിംഗ്‌സ് മിനക്കെട്ടിരുന്നെങ്കില്‍ പോലും, അദ്ദേഹത്തെ ഈ വാര്‍ത്ത ഞെട്ടിക്കുമായിരുന്നില്ല. കാരണം, 2006-ല്‍ ‘ഫൗള്‍! ഫിഫയുടെ രഹസ്യ ലോകം: കൈക്കൂലികളും കള്ളവോട്ടുകളും ടിക്കറ്റ് കുംഭകോണങ്ങളും,’ (Foul! The Secret World of FIFA: Bribes, Vote Riggings and Ticker Scandals) എന്ന പുസ്തകത്തിലൂടെയും അതേ വര്‍ഷം തന്നെ ബിബിസിയുടെ ‘പനോരമ’ പരിപാടിയില്‍ നടത്തിയ വെളിപ്പെടുത്തലിലൂടെയും പിന്നീട് 2014-ല്‍ ‘ഒമേര്‍ട്ട: സെപ് ബ്ലാറ്ററുടെ ഫിഫയുടെ സംഘടിത അധോലോക കുടുംബം,’ (Omerta: Sepp Blatter’s FIFA Organised Crime Family) എന്ന പുസ്തകത്തിലൂടെയും ഈ അന്വേഷണത്തിന് ഊര്‍ജ്ജം പകര്‍ന്നത് അദ്ദേഹമായിരുന്നു.

‘എന്റെ ഫോണ്‍ ആറ് മണിക്ക് വീണ്ടും മണിയടിക്കാന്‍ തുടങ്ങി,’ ഇംഗ്ലണ്ടിന്റെ വടക്കന്‍ കുന്നുകളിലുള്ള തന്റെ ഫാമില്‍ നിന്നും ചൊവ്വാഴ്ച ജന്നിംഗ്‌സ് സംസാരിച്ചു. ‘കുറച്ചു കൂടി ഉറങ്ങുന്നതിനായി ഞാന്‍ യഥാര്‍ത്ഥത്തില്‍ അത് ഓഫ് ചെയ്തു വച്ചു. കാരണം, രാവിലെ ആറു മണിക്കു ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ എന്തായാലും ഉച്ചയൂണിന്റെ സമയം വരെ നിലനില്‍ക്കുമല്ലോ, അല്ലേ?’

ഇതുവരെ ജന്നിംഗ്‌സിനെ തിരിച്ചറിയാന്‍ കഴിയാത്തവരോട് ഒരു വാക്ക്. വളരെ സാവധാനത്തില്‍, സമയമെടുത്ത്, സാമ്പ്രദായികമായി പത്രപ്രവര്‍ത്തനം നടത്തണം എന്ന് വാദിക്കുന്നവരുടെ കൂട്ടത്തില്‍ പെടുന്ന ആളാണ് അദ്ദേഹം. തന്റെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ അരനൂറ്റാണ്ടുകാലം, സംഘടിത കുറ്റകൃത്യങ്ങളെ കുറിച്ചുള്ള സങ്കീര്‍ണവും സമയം ആവശ്യമുള്ളതുമായ കഥകള്‍ പുറത്തുകൊണ്ടു വരുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു ഈ 71-കാരന്‍. 1980-കളില്‍ അദ്ദേഹം കുറ്റവാളികളായ പോലീസുകാരുടെയും തായ് ഹെറോയിന്‍ വ്യാപാരത്തിന്റെയും ഇറ്റാലിയന്‍ മാഫിയയുടെയും പിന്നാലെയായിരുന്നു. അന്താരാഷ്ട്ര ഒളിംമ്പിക് കമ്മിറ്റിയുടെ അഴിമതികള്‍ പുറത്തുവന്നു കൊണ്ട് 90-കളില്‍ അദ്ദേഹം കായികരംഗത്തേക്ക് തിരിഞ്ഞു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അദ്ദേഹം, അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭരണസംഘടനയായ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ (ഫെഡറേഷന്‍ ഇന്റര്‍നാഷണലെ ഡി ഫുട്‌ബോള്‍ അസോസിയേഷന്‍-ഫിഫ) പിന്നാലെയാണ്. മത്സരഫലങ്ങളും കളിക്കാരുടെ ജീവചരിത്രവുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ വ്യാപൃതരായിരുന്ന വേളയില്‍, ലോകത്തിലെ ഏറ്റവും ജനകീയമായ കളിയുമായി ബന്ധപ്പെട്ട വൃത്തികെട്ട ഇടപാടുകള്‍ വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമങ്ങളിലായിരുന്നു ജന്നിംഗ്‌സ്.

‘ആന്‍ഡ്രു ജന്നിംഗ്‌സ് എന്ന പത്രപ്രവര്‍ത്തകന്റെ വിട്ടുവീഴ്ചയില്ലാത്ത ബാധയ്ക്കാണ് ഈ സംഭവത്തിന്റെ അംഗീകാരം മുഴുവന്‍ പോകേണ്ടത്,’ എന്ന് ജെന്നിംഗ്‌സിന്റെ ബിബിസി ‘പനോരമ’ ചിത്രമായ ‘ദ ബ്യൂട്ടിഫുള്‍ ബംഗ്: കറപ്ഷന്‍ ആന്റ് വേള്‍ഡ് ഫുട്‌ബോളിനെ’ (മനോഹര കൊട്ടാരം: അഴിമതിയും ലോകകപ്പും) പ്രത്യേകമായി പരാമര്‍ശിച്ചുകൊണ്ട് ഗാര്‍ഡിയന്റെ സിമാണ്‍ ജെന്‍കിന്‍സ് എഴുതുന്നു.

ഇപ്പോള്‍ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ഭീഷണികള്‍ക്കും ഫോണ്‍ ചോര്‍ത്തപ്പെടുന്നു എന്ന സംശയങ്ങള്‍ക്കും ഇടയ്ക്കിടെ മുടങ്ങിപ്പോയ ശമ്പള ചെക്കുകള്‍ക്കും ശേഷം, ഫിഫ കുംഭകോണത്തിലെ ഓരോ പൊട്ടുംപൊടിയും പുറത്ത് കൊണ്ടുവരുന്നതില്‍ ജെന്നിംഗ്‌സ് വിജയിച്ചിരിക്കുന്നു.

ചൊവ്വാഴ്ച രാവിലെ വാഷിംഗ്ടണ്‍ പോസ്റ്റിന് അനുവദിച്ച ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍, ‘നടക്കുന്ന മരിച്ച മനുഷ്യന്‍’ എന്നാണ് അദ്ദേഹം ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററെ വിശേഷിപ്പിച്ചത്. ഈ അഭിമുഖം വന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ബ്ലാറ്റര്‍ സ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചും. അതും വീണ്ടും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം.

‘അവര്‍ ക്രിമിനല്‍ മാലിന്യങ്ങളാണെന്ന് എനിക്ക് വര്‍ഷങ്ങളായി അറിയാമായിരുന്നു,’ അദ്ദേഹം പറഞ്ഞു. ‘അതുകൊണ്ട് തന്നെ അത് വളരെ ആലോചനാപരമായ ഒരു സങ്കലനം ആയിരുന്നു. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള ഒന്നായിരുന്നില്ല അത്. എന്തെങ്കിലും തരത്തിലുള്ള വിണ്‍വാക്കുകള്‍ വലിച്ചെറിയാനുള്ള ശ്രമവുമായിരുന്നില്ല.’

‘ജനങ്ങളുടെ കളിയെ ഈ മാലിന്യങ്ങള്‍ മോഷ്ടിച്ചിരിക്കുന്നു. ഈ ജാരസന്തതികളും ഹൃദയശൂന്യരുമായ കള്ളന്മാര്‍ അത് മോഷ്ടിച്ചിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു. ‘അതെ, അതുകൊണ്ട് തന്നെ അവരുടെ മുഖത്തെ ഭയം കാണുമ്പോള്‍ സന്തോഷം തോന്നുന്നു.’

ഒരു ‘തെളിവ് വേട്ടക്കാരന്‍’
ബോബ് വുഡ്വാര്‍ഡിനെയും കാള്‍ ബേണ്‍സ്റ്റനെയും ഒന്നിച്ചാക്കി, അതിനോടൊപ്പം ഒരു സ്‌കോട്ടിഷ് ഉച്ചാരണവും ധാരാളം കമ്പിളിത്തുണിയും പുതപ്പിക്കുകയാണ് ആന്‍ഡ്രൂ ജെന്നിംഗ്‌സ് ചെയ്തതെന്ന് വേണമെങ്കില്‍ അനുമാനിക്കാം. സ്‌കോട്ട്‌ലന്റില്‍ ജനിച്ച ജെന്നിംഗ്‌സ് കുട്ടിക്കാലത്ത് തന്നെ ലണ്ടനിലേക്ക് മാറി. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ക്ലാപ്ടണ്‍ ഓറിയന്റ് (ഇപ്പോള്‍ ലെയ്ട്ടണ്‍ ഓറിയന്റ് എന്നറിയപ്പെടുന്നു) ലണ്ടനിലെ ഒരു പ്രമുഖ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നെങ്കിലും ജെന്നിംഗ്‌സിന് കളിയോട് വലിയ കമ്പമുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് പത്രപ്രവര്‍ത്തനത്തില്‍ ഒരു കമ്പമുണ്ടായിരുന്നു.

പഠനം പൂര്‍ത്തിയാക്കിയ ശേഷം ലണ്ടനിലെ സണ്‍ഡെ ടൈംസില്‍ ചേര്‍ന്ന ജെന്നിംഗ്സ് അവിടെ നിന്നും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചു. അതിന് ശേഷം അദ്ദേഹം ബിബിസിയില്‍ ചേര്‍ന്നെങ്കിലും, സ്‌കോട്ട്‌ലന്റ് യാര്‍ഡിലെ അഴിമതിയെ കുറിച്ച് അദ്ദേഹം ചെയ്ത ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യാന്‍ ചാനല്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അവരുടെ എതിരാളിയായ ‘വേള്‍ഡ് ഇന്‍ ആക്ഷന്‍’ എന്ന പരിപാടിയില്‍ ചേര്‍ന്നു. പിന്നീട് പോലീസിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ വച്ച് അദ്ദേഹം ‘സ്‌കോട്ട്‌ലന്റ് യാര്‍ഡിന്റെ കൊകൈയ്ന്‍ ബന്ധങ്ങള്‍’ എന്ന പുസ്തകവും ഒരു ഡോക്യൂമെന്ററിയും സൃഷ്ടിച്ചു.

‘ഞാനൊരു തെളിവ് വേട്ടക്കാരനാണ്. നിങ്ങളുടെ രേഖകള്‍ എന്റെ കൈവശമുണ്ടെങ്കില്‍ എനിക്ക് നിങ്ങളെ കുറിച്ച് എല്ലാം അറിയാമെന്നാണ് അതിനര്‍ത്ഥം,’ അദ്ദേഹം പറയുന്നു. ‘നിങ്ങള്‍ക്കറിയാമോ, ഈ പത്രപ്രവര്‍ത്തനം എന്ന് പറയുന്നത് ഒരു എളുപ്പപ്പണിയാണ്. ലജ്ജാകരവും ജുഗുപ്‌സാവഹവുമായ രീതിയില്‍ അഴിമതിയില്‍ മുങ്ങിയ ആളുകളെ നിങ്ങള്‍ കണ്ടെത്തുകയും പിന്നെ അതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്യുക! നിങ്ങള്‍ അത് ചെയ്യണം. അതാണ് നമ്മള്‍ ചെയ്യുന്നത്. മറ്റ് മാധ്യമങ്ങള്‍ അവരുമായി വളരെ സൗഹൃദത്തിലായിരിക്കും. അത് തെറ്റാണ്. എന്താണ് തെറ്റെന്ന് നിങ്ങളുടെ അമ്മ നിങ്ങളോട് പറഞ്ഞ് തന്നിട്ടുണ്ട്. എന്താണ് തെറ്റെന്ന് നിങ്ങള്‍ക്ക് അറിയുകയും ചെയ്യാം. നമ്മുടെ തൊഴിലെന്ന് പറയുന്നത് തന്നെ അന്വേഷിക്കുകയും തെളിവുകള്‍ കണ്ടെത്തുകയും ചെയ്യുകയാണ്.’

ഇതാണ് അടിസ്ഥാനപരമായി ജെന്നിംഗ്‌സിന്റെ മന്ത്രം: സമയമെടുക്കുക, വൃത്തികേടുകള്‍ കുഴിച്ചെടുക്കുക, അധികാരത്തിലുള്ളവരെ വിശ്വസിക്കാതിരിക്കുക. അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ക്കെതിരെയും ഇറ്റാലിയന്‍ മാഫിയയ്‌ക്കെതിരെ അദ്ദേഹം ഇതേ യുക്തി തന്നെയാണ് സ്വീകരിച്ചത്.

പിന്നീട് കായികരംഗം. സ്‌കോട്ട്‌ലന്റ് യാര്‍ഡ് വെളിപ്പെടുത്തലിന് ശേഷം അന്താരാഷ്ട്ര ഒളിംമ്പിക് കമ്മിറ്റിയെ കുറിച്ച് അന്വേഷിക്കാനുള്ള ആശയം ജെന്നിംഗ്‌സിന് പകര്‍ന്ന് നല്‍കിയത് അന്ന് ‘വേള്‍ഡ് ഓഫ് ആക്ഷനിലെ’ സഹപ്രവര്‍ത്തകനും പിന്നീട് നിരവധി ജേസണ്‍ ബോണ്‍ ചിത്രങ്ങളും സമീപകാലത്ത് വന്‍വിജയം നേടിയ ‘ക്യാപ്ടന്‍ ഫിലിപ്‌സ്’ എന്ന ചിത്രവും സംവിധാനം ചെയ്തുകൊണ്ട് ഹോളിവുഡിലേക്ക് ചേക്കേറുകയും ചെയ്ത പോള്‍ ഗ്രീന്‍ഗ്രാസായിരുന്നു.

‘ഞാന്‍ ചോദിച്ചു, അതെന്താണ്?’ ജെന്നിംഗ്‌സ് ഓര്‍ക്കുന്നു. എന്നാല്‍, പെട്ടെന്ന് തന്നെ ഈ പ്രത്യേകിച്ച് കായിക രംഗത്തേക്കുറിച്ച് സൂചനകളില്ലാതിരുന്ന ആള്‍ അന്താരാഷ്ട്ര ഒളിംമ്പിക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ അകത്തളങ്ങളിലേക്ക് ചുവടുവച്ചു. ‘ഐഒസിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ തന്നെ, ആഗോള കായിക മാധ്യമങ്ങളുടെ ഓമനയായിരുന്ന അതിന്റെ അന്നത്തെ പ്രസിഡന്റ് യുവാന്‍ ആന്റണിയോ സമാരഞ്ച് ഒരു ഫ്രാങ്കോ ഫാസിസ്റ്റാണെന്ന് മനസിലായി. തെറ്റായ കക്ഷിയാണ് രണ്ടാം ലോക മഹായുദ്ധം ജയിച്ചതെന്ന് അദ്ദേഹം ഇപ്പോഴും കരുതുന്നു.’ (സ്പാനിഷ് ഏകാധിപതിയായിരുന്ന ഫ്രാങ്കോയിസ് ഫ്രാങ്കോയുടെ കായിക മന്ത്രിയായി താന്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് സമ്മതിച്ച സമാരഞ്ച്, പക്ഷെ ഹൃദയം കൊണ്ട് താനൊരു ഫാസിസ്റ്റല്ലെന്ന് വിശദീകരിച്ചു.)

സാള്‍ട്ട് ലേക് സിറ്റിയില്‍ നടന്ന 2002-ലെ ശീതകാല ഒളിംമ്പിക്‌സുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി നിറഞ്ഞ പദ്ധതികള്‍, കൈക്കൂലി, മയക്ക് മരുന്ന് വിവാദങ്ങള്‍ എന്നിവയില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങളെ കുറിച്ച് ഒരു പുസ്തകത്രയം തന്നെ ജെന്നിംഗ്‌സ് എഴുതി. ഇതെ തുടര്‍ന്ന് ഒരു ഡസനോളം ഐഒസി അംഗങ്ങള്‍, തെറ്റായ നടപടികളുടെ പേരില്‍ പുറത്താക്കപ്പെടുകയോ ശിക്ഷാനടപടികള്‍ക്ക് വിധേയരാവുയോ ചെയ്യപ്പെട്ടു. ഉന്നത അധികാരികളും കായികതാരങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുമെന്ന ഭീതി മൂലമോ അല്ലെങ്കില്‍ കൂടുതല്‍ സമയവും അദ്ധ്വാനവും ആവശ്യമായതിനാലോ ഭൂരിപക്ഷം കായിക ലേഖകരും ഇത്തരം വിഷയങ്ങളെ സ്പര്‍ശിക്കാറില്ലെന്ന് അദ്ദേഹം പറയുന്നു. 2001-ല്‍ സമാരഞ്ച് പടിയിറങ്ങിയതോടെ, ജെന്നിംഗ്‌സ് തന്റെ ശ്രദ്ധ മറ്റൊരു മേഖലയിലേക്ക് തിരിച്ചുവിട്ടു. ‘വളരെ, വളരെ ദുര്‍ഗന്ധപൂരിതമായ ചില കാര്യങ്ങള്‍ ഫിഫയില്‍ നടക്കുന്നുണ്ടെന്ന് അപ്പോഴേക്കും എനിക്ക് ബോധ്യമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഫിഫയുമായി ഒരു പോരാട്ടത്തിന് തയ്യാറെടുക്കുന്നു
രഹസ്യാത്മക ഫുട്‌ബോള്‍ സംഘടനയായ ഫിഫയിലേക്ക് തനിക്ക് കടന്നുകയറണമെങ്കില്‍ സോഴ്‌സുകളെ ആവശ്യമാണെന്ന് മുന്‍കാല അന്വേഷണങ്ങളില്‍ നിന്നം സംഘടിത കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പഠനങ്ങളില്‍ നിന്നും അദ്ദേഹത്തിന് മനസിലായി. ‘എല്ലായിടത്തും, ഏതൊരു സംഘടനയിലും ഉന്നത അധികാരികള്‍ അഴിമതി നടത്തുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുമ്പോഴും അതിന്റെ മധ്യതലത്തില്‍ മാന്യന്മാരായ ആളുകള്‍ ഉണ്ടാവും. അവര്‍ക്ക് വായ്പകള്‍ അടയക്കേണ്ടതുണ്ട് മക്കളെ പഠിപ്പിക്കേണ്ടതുണ്ട്,’ ജെന്നിംഗ്‌സ് ചൂണ്ടിക്കാട്ടുന്നു. ‘അവര്‍ വെറും ജീവനക്കാരാണ്. അവര്‍ക്ക് ധാര്‍മ്മികതയെ കുറിച്ച് കൃത്യമായ ബോധമുണ്ടാവും. അതുകൊണ്ട് തന്നെ പിന്‍വാതില്‍ വഴി നിങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ നിങ്ങള്‍ അവരെ സമീപിക്കേണ്ടി വരും. നേരത്തെ അത് ഫയലുകളില്‍ നിന്നായിരുന്നു ലഭിച്ചിരുന്നതെങ്കില്‍ ഇന്നത് സെര്‍വറുകളില്‍ നിന്നാണ് ലഭിക്കുന്നത്.’

അതുകൊണ്ട് തന്നെ, 2002-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ബ്ലാറ്റര്‍ നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ ഒളിപ്പോര്‍ നടത്താന്‍ ഈ സ്‌കോട്ടിഷ് വംശജന്‍ തീരുമാനിച്ചു. ‘സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് നടന്ന ആ പത്രസമ്മേളനത്തിന് ഞാന്‍ പോയി,’ അദ്ദേഹം പറയുന്നു. ‘ഇരുവശത്തും ഭിത്തികള്‍ തീര്‍ത്തുകൊണ്ട് അവര്‍, ജീവനക്കാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഫിഫയുടെ പുറംകുപ്പായമണിഞ്ഞ ആ യന്ത്രമനുഷ്യന്മാര്‍. ഭിത്തിതീര്‍ക്കുന്നതിനപ്പുറം ഒന്നും പറയാന്‍ കൂട്ടാക്കാത്ത യന്ത്രമനുഷ്യന്റെ മുഖത്തോട് കൂടിയ ആ ജീവനക്കാര്‍. അതുകൊണ്ട് ഞാന്‍ സ്വയം പറഞ്ഞു, ‘അതെ, അവരെയാണ് എനിക്ക് വേണ്ടത്. ഞാന്‍ ഇവിടെ എത്തിയിരിക്കുന്നു എന്ന സന്ദേശം അവര്‍ക്ക് നല്‍കേണ്ടിയിരിക്കുന്നു. ഞാന്‍ എല്ലാ സീമകളും ലംഘിച്ച് ഒരു പോരാട്ടം നടത്താന്‍ പോകുന്നു. എനിക്കതാവശ്യമുണ്ട്. ഞാനത് ഉറ്റുനോക്കുന്നു.’

ഒറ്റ നിമിഷത്തിലായിരുന്നു ബ്ലാറ്ററുടെ വീഴ്ചയെന്ന് വിശേഷിപ്പിക്കാമെങ്കില്‍, ആ നിമിഷമാണ് പിന്നീട് സംഭവിച്ചത്. ഫിഫ പ്രസിഡന്റ് തന്റെ പ്രസംഗം അവസാനിപ്പിച്ച് കഴിഞ്ഞപ്പോള്‍, ജെന്നിംഗ്‌സ് മൈക്ക് കടന്നെടുക്കുകയും തികച്ചും പ്രകോപനപരമായ ഒരു ചോദ്യം ചോദിക്കുകയും ചെയ്തു.

‘ദൈവം സാക്ഷിയായും ഞാനവിടെ സ്യൂട്ടും സില്‍ക്ക് ടൈയും കഴുത്തോളം കുടുക്കുമിട്ടിരിക്കുന്ന അത്യധികം മോടിയില്‍ വന്നിരിക്കുന്ന ലേഖകന്മാരാല്‍ ചുറ്റപ്പെട്ടിരിക്കുകയായിരുന്നു,’ അദ്ദേഹം ഓര്‍ക്കുന്നു. ‘ഞാന്‍, ഞാനാകട്ടെ എന്റെ യാത്രാ വേഷത്തിലും. മൈക്ക് പിടിച്ചെടുത്ത ഞാന്‍ ചോദിച്ചു, ‘മിസ്റ്റര്‍ ബ്ലാറ്റര്‍, നിങ്ങള്‍ എപ്പോഴെങ്കിലും കൈക്കൂലി വാങ്ങിയിട്ടുണ്ടോ?’

‘പത്രസമ്മേളനം പൊളിച്ചതിനെ കുറിച്ചുള്ള സംസാരങ്ങള്‍,’ ചൊവ്വാഴ്ച ആ ദിവസത്തെ കുറിച്ച് ജെന്നിംഗ്‌സ് ഓര്‍ത്തെടുത്തു. ‘മോശം ഭക്ഷണം കഴിച്ച ശേഷം അതിരൂക്ഷമായ അധോവായു വിട്ട ഒരാളെ പോലെ മറ്റ് പത്രലേഖകര്‍ എന്നില്‍ നിന്നും ഒഴിഞ്ഞു മാറി. പക്ഷെ അതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. നന്ദി, മന്ദബുദ്ധികളായ പത്രലേഖകന്മാരെ. ഭിത്തിയില്‍ ചാരി നിന്ന എല്ലാ ഔദ്യോഗിക കുപ്പായക്കാരോടും എന്റെ തലയ്ക്ക് മുകളില്‍ കറങ്ങുകയായിരുന്ന റഡാര്‍ ഡിഷ് ഇങ്ങനെ പറഞ്ഞു, ‘ഇതാ ഞാന്‍. ഞാന്‍ നിങ്ങളുടെ ആളാണ്. ഈ കറക്കുകമ്പനിക്കാരെ കുറിച്ച് എനിക്ക് മതിപ്പില്ല. അവര്‍ എന്താണെന്ന് എനിക്കറിയാം. ഞാന്‍ ഐഒസിക്കെതിരെ ഇത് ചെയ്തിട്ടുണ്ട്, ഇവര്‍ക്കെതിരെയും ഇത് ചെയ്യും.’

സംഭവത്തിന്റെ അനന്തരഫലം ഇരട്ടിമധുരം തരുന്നതായിരുന്നു. ഒരിക്കലും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന ബ്ലാറ്ററുടെ അവകാശവാദം ജെന്നിംഗ്‌സിന് നല്ലൊരു തലക്കെട്ട് സമ്മാനിച്ചു. മാത്രമല്ല മറ്റ് ചില കാര്യങ്ങള്‍ കൂടി സംഭവിക്കുകയും ചെയ്തു. ‘ആറാഴ്ചയ്ക്ക് ശേഷം, എനിക്ക് അറിഞ്ഞുകൂടാത്ത ഒരാള്‍ എന്നെ എന്തിനാണ് ഇവിടെ വിളിച്ചു വരുത്തിയതെന്ന് അത്ഭുതപ്പെട്ടുകൊണ്ട്, സൂറിച്ച് നദി ഒരു തടാകത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തുള്ള പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മനോഹരമായ ഒരു ഓഫീസ് കെട്ടിടത്തിന്റെ മുന്നില്‍ അര്‍ദ്ധരാത്രിയോടടുത്ത് ഞാന്‍ ഇരുട്ടില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് വാതില്‍ തുറക്കപ്പെടുകയും എന്നെ അകത്തേക്ക് വലിച്ചിടുകയും ചെയ്തു,’ ജെന്നിംഗ്‌സ് ഓര്‍ക്കുന്നു. ‘വളരെ ആഡംബരം നിറഞ്ഞ ഒരു ഓഫീസ് മുറിയിലേക്ക് എന്നെ കൈാണ്ടുപോയി… അരമണിക്കൂറിനുള്ളില്‍ ഒരു മുതിര്‍ന്ന ഫിഫ ഉദ്യോഗസ്ഥന്‍ കൈനിറയെ മനോഹരമായ രേഖകളുമായി എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അവിടെ നിന്നാണ് ഇത് തുടങ്ങുന്നത്. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു.’

ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അവിശ്വസനീയമായ സമ്പത്തിനെ കുറിച്ച് ആ രേഖകളില്‍ കൃത്യമായ വിവരങ്ങള്‍ അടങ്ങിയിരുന്നു. അതില്‍ പ്രധാനി ബ്ലാറ്ററും. ബ്ലാറ്റര്‍ സ്വയം ഒരു ആറക്ക ബോണസ് എടുക്കുന്നുണ്ടെന്ന് ജെന്നിംഗ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘മിസ്റ്റര്‍ ബ്ലാറ്ററിനെ സംബന്ധിച്ചിടത്തോളം ഒരു യാത്രാവിമാനം എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. അതിനെ കുറിച്ച് ഒരു വിവരവും അദ്ദേഹത്തിനില്ല. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഒരു യാത്രാ വിമാനത്തില്‍ അദ്ദേഹം സഞ്ചരിച്ചിട്ടില്ല. സൂറിച്ചില്‍ നിന്നും ഒരു സ്വകാര്യ ജറ്റ് വാടകയ്ക്ക് എടുക്കുകയാണ് അദ്ദേഹം ചെയ്യുക. പ്രദേശത്തുള്ള ഒരു കടയില്‍ സാധനം വാങ്ങാന്‍ പോയാലും അദ്ദേഹം അങ്ങനെ തന്നെ ചെയ്യും,’ ജെന്നിംഗ്‌സ് പറയുന്നു. ‘താന്‍ അധികാരശേഷിയുള്ള പ്രധാനപ്പെട്ട മനുഷ്യനാണെന്നതിന് സ്ഥായിയായ തെളിവ് ബ്ലാറ്റര്‍ക്ക് ആവശ്യമായിരുന്നു. സൂറിച്ച് വിമാനത്താവളത്തിലെ സ്വകാര്യ ജറ്റ് വിമാനത്തിലേക്ക് അദ്ദേഹത്തെ വഹിച്ചിരുന്ന വലിയ മെര്‍സിഡസ് കാറാണ് അദ്ദേഹത്തെ നിലനിറുത്തിയിരുന്നത്.’

ജെന്നിംഗ്‌സിനെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് ബ്ലാറ്റര്‍ ഭീഷണിപ്പെടുത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. ജെന്നിംഗ്‌സാവട്ടെ, ഫിഫ പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും പ്രവൃത്തികളെ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു. ചില സമയത്ത് തന്റെ ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടോയെന്നും തന്റെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടോയെന്നും അദ്ദേഹം സംശയിച്ചു.

2006-ല്‍ സംഘടനയെ കുറിച്ചുള്ള തന്റെ ആദ്യ പുസ്തകമായ ‘ഫൗള്‍! ഫിഫയുടെ രഹസ്യലോകം: കൈക്കൂലികളും കള്ളവോട്ടുകളും ടിക്കറ്റ് കുംഭകോണങ്ങളും,’ അദ്ദേഹം പ്രസിദ്ധീകരിച്ചു. അതില്‍ ബ്ലാറ്ററും അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകരും കൈക്കൂലി വാങ്ങി എന്ന ആരോപണം ഉന്നയിക്കപ്പെട്ടു. ആരോപണങ്ങള്‍ വെറുതെ നിഷേധിക്കുക മാത്രമല്ല ഉദ്യോഗസ്ഥര്‍ ചെയ്തത്. ചില സമയങ്ങളില്‍ ശാരീരിക ആക്രമണങ്ങളിലൂടെ പോലും തങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ ശ്രമിച്ചു. ‘ജാക്ക് വാര്‍ണര്‍ എന്നെ ഇടിക്കുകയും തുപ്പുകയും ചെയ്തിട്ടുണ്ട്,’ എന്ന് ജെന്നിംഗ്‌സ് ക്യാമറയ്ക്ക് മുന്നില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ‘കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്ക് അവര്‍ ഇറങ്ങിവന്നപ്പോള്‍ ഞാന്‍ അവിടെ നില്‍ക്കുന്നു: ദുര്‍ബലനും പ്രായമായവനും നരച്ച മുടിയുള്ള മെലിഞ്ഞ ആളുമായ ഞാന്‍ ‘എക്‌സ്‌ക്യൂസ് മി! നിങ്ങള്‍ ആ കമ്പനി വഴിയാണോ ഈ കമ്പനി വഴിയാണോ കൈക്കൂലി കൈപ്പറ്റിയത്?’ എന്ന ചോദ്യവുമായി. അവരെല്ലാം ഞെട്ടിപ്പോയി.’

അതേ വര്‍ഷം തന്നെ അദ്ദേഹം ബിബിസിയുടെ ഡോക്യുമെന്ററി പരിപാടിയായ ‘പനോരമ’യിലൂടെ ഫിഫയ്‌ക്കെതിരായ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. 2010-ല്‍ ഇതേ പരിപാടിയില്‍ തന്നെ അദ്ദേഹം അവരുടെ കൂടുതല്‍ അഴിമതികള്‍ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തു.

കളിക്കളം നിരപ്പാക്കപ്പെടുന്നു
‘ഫൗള്‍!’ എന്ന പുസ്തകം ജെന്നിംഗ്‌സിന് നിയമസംവിധാനത്തിനകത്തുള്ളവര്‍ ഉള്‍പ്പെടെയുള്ള ചില ആരാധകരെ നേടിക്കൊടുത്തു. 2009-ല്‍ ചില ആളുകളെ ജെന്നിംഗിസിന് പരിചയപ്പെടുത്തിക്കൊടുക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ‘ഒരു മുന്‍ ചാരന്‍’ അദ്ദേഹത്തെ വിളിച്ചു. 

‘ഞാന്‍ ലണ്ടനിലെ ഒരു അജ്ഞാത ഓഫീസിലേക്ക് പോയി. അവിടെ അമേരിക്കന്‍ ഉച്ചാരണമുള്ള മൂന്ന് ആളുകള്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു,’ ജെന്നിംഗ്‌സ് ഓര്‍ക്കുന്നു. ‘സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെത് പോലെയായിരുന്നു അവര്‍ മുടി വെട്ടിയിരുന്നത്. എഫ്ബിഐ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ അവര്‍ തങ്ങളുടെ ബിസിനസ് കാര്‍ഡ് എനിക്ക് തന്നു. അതില്‍ ‘സംഘടിത കുറ്റകൃത്യ സ്‌ക്വാഡ് എന്ന് കുറിച്ചിരുന്നു.’

‘സന്തോഷം,’ ജെന്നിംഗ്‌സ് അല്‍പനേരം ആലോചനയില്‍ മുഴുകി. ‘യൂറോപ്യന്‍ പോലീസ് സേന ഒന്നും ചെയ്യില്ല (ഫിഫയ്‌ക്കെതിരെ) എന്നുറപ്പുള്ളതിനാല്‍, പ്രൊഫഷണലായ അന്വേഷകര്‍ വിഷയത്തില്‍ ഇടപെടുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.’

അവരെ സഹായിക്കാന്‍ ജെന്നിംഗ്‌സിന് സന്തോഷമേ ഉണ്ടായിരുന്നുള്ളു. അമേരിക്കയിലുള്ള ചില വിവരസ്രോതസുകളുമായി ഫോണില്‍ ബന്ധപ്പെട്ടതിന് ശേഷം, കോണ്‍കാഫിന്റെ (അമേരിക്കന്‍ ഫുഡ്‌ബോള്‍ കോണ്‍ഫഡറേഷന്‍) ചില രഹസ്യ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ അദ്ദേഹം എഫ്ബിഐയ്ക്കും ഐആര്‍എസിനും അയച്ചു കൊടുത്തു. അതില്‍ നിഗൂഢമായ ബഹുമില്യണ്‍ ഡോളര്‍ ‘കമ്മീഷനുകളെ’ കുറിച്ച് വിവരങ്ങള്‍ ഉണ്ടായിരുന്നതായി ജെന്നിംഗ്‌സ് അവകാശപ്പെടുന്നു. 

‘കളിക്കളം കുറച്ചുകൂടി നിരപ്പാക്കാം എന്ന് ഞാന്‍ അവരോട് പറഞ്ഞു,’ അദ്ദേഹം പറയുന്നു. ‘അതിന് ശേഷം ഈ അന്വേഷണത്തിന് തുടക്കം കുറിച്ച രേഖകള്‍ ഞാന്‍ അവര്‍ക്ക് കൈമാറി.’

‘ഫിഫയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയും എത്രമാത്രം വഞ്ചകരാണ് അവരെന്ന് തിരിച്ചറിയുകയും ചെയ്യുന്ന കാര്യത്തില്‍,’ തന്റെ സഹപത്രപ്രവര്‍ത്തകരെക്കാള്‍ എഫ്ബിഐയിലാണ് ജെന്നിംഗ്‌സ് കൂടുതല്‍ വിശ്വാസം അര്‍പ്പിച്ചത്. അന്വേഷണത്തില്‍ സഹകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിവരസ്‌ത്രോതസുകളെ ആറുവര്‍ഷം ജെന്നിംഗ്‌സ് ഉപയോഗിച്ചു. കുറ്റാരോപണം നടത്തുന്നതിനായി കഴിഞ്ഞ വര്‍ഷം ഒരു ഗ്രാന്റ് ജൂറി യോഗം ചേര്‍ന്ന വിവരം തനിക്കറിയാമായിരുന്നു എന്നും എന്നാല്‍ ആര്‍ക്കൊക്കെ എതിരെയാണ് കുറ്റം ചുമത്തുകയെന്നും എപ്പോഴാണ് അത് സംഭവിക്കുകയെന്നും തനിക്കറിയില്ലായിരുന്നുവെന്നും ജന്നിംഗ്‌സ് പറയുന്നു.

മേയ് 27ന് പ്രഭാതത്തില്‍, ജന്നിംഗ്‌സ് ഉറങ്ങിക്കിടന്നപ്പോള്‍ ആ സംശയത്തിനുള്ള ഉത്തരം ലഭിച്ചു. ബ്ലാറ്റര്‍ പ്രസിഡന്റായി തുടരുമോ എന്ന് തീരുമാനിക്കപ്പെടാന്‍ പോകുന്ന ഒരു തിരഞ്ഞെടുപ്പിന് മുമ്പ് ഫിഫയുടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേരുകയായിരുന്ന സുറിച്ചിലെ ബോര്‍ ഔ ലാക് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് സ്വിസ് പോലീസ് ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് കടന്നുകയറി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍, പിടിച്ചുപറി, അഴിമതി, പണം വെളുപ്പിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഫിഫയുടെ വൈസ് പ്രസിഡന്റും കോണ്‍കാഫ് മേഖല തലവനുമായ ജെഫ്‌റി വെബ് ഉള്‍പ്പെടെ നിലവിലെ ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏഴ് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഫിഫയുടെ മുന്‍ ഉപാദ്ധ്യക്ഷന്‍ ജാക് വാര്‍ണര്‍ ഉള്‍പ്പെടെ മറ്റ് ഏഴ് പേരെ ബ്രൂക്ക്‌ലിന്‍ ഫെഡറല്‍ കോടതി കുറ്റാരോപിതരായി പ്രഖ്യാപിക്കുകയും ചെയ്തു.

‘അത് മനോഹരമല്ലേ?’ ജെന്നിംഗ്‌സ് ചോദിക്കുന്നു. ‘ചൊവ്വാഴ്ച രാത്രിയില്‍ നിങ്ങളുടെ സര്‍വ ചെലവുകളും വഹിക്കപ്പെട്ട് (ഷാംപൈന്‍ ഉള്‍പ്പെടെ) ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലുകളില്‍ ഒന്നില്‍ നിങ്ങള്‍ താമസിക്കുന്നു. രാത്രിയുടെ ക്ഷീണം നിങ്ങള്‍ ഉറങ്ങി തീര്‍ക്കുന്നതിനിടയില്‍ ബുധനാഴ്ച രാവിലെ ആറുമണിക്ക് വാതില്‍ തുടര്‍ച്ചയായ മുട്ട് കേള്‍ക്കുന്നു. എന്നിട്ട് പോലീസ് ഓഫീസര്‍ നിങ്ങളോട് ആവശ്യപ്പെടുന്നു: ‘സര്‍ ദയവായി വസ്ത്രം ധരിക്കാമോ?’

‘അവര്‍ ഇനിയൊരിക്കലും ആഡംബര ഹോട്ടലുകളില്‍ താമസിക്കില്ല,’ അദ്ദേഹം പറയുന്നു. ‘സ്വിറ്റ്‌സര്‍ലന്റില്‍ തടവിലായിരിക്കും അവര്‍. സ്വന്തം രാജ്യത്തിന് കൈമാറ്റം ചെയ്യപ്പെടാനുള്ള അവരുടെ അപേക്ഷ സ്വീകരിക്കപ്പെടില്ല. കാരണം നീതിന്യായ മന്ത്രാലയം അവര്‍ക്കെതിരെ ശക്തമായ കുറ്റങ്ങളാവും ഉന്നയിക്കുക എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. എന്നാല്‍, അവരെ കൈമാറേണ്ടി വരും (അമേരിക്കയ്ക്ക്)… അമേരിക്കയില്‍ അവര്‍ക്ക് ജാമ്യം കിട്ടുമോ? അവരെല്ലാം കടന്നു കളയാന്‍ സാധ്യതയുള്ളവരാണ്. അവരെല്ലാം വിദേശികളാണ്. ആദ്യം കിട്ടുന്ന അവസരത്തില്‍ തന്നെ അവര്‍ അതിര്‍ത്തി കടക്കുകയും രക്ഷപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ റൈക്കാഴ്‌സ് ഐലന്റ് (ന്യൂയോര്‍ക്ക് നഗരത്തിലെ പ്രധാന ജയില്‍ സമുച്ചയം) എത്രമാത്രം മനോഹരമായിരിക്കുമെന്ന് അവര്‍ തിരിച്ചറിയുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.’

താന്‍ 15 വര്‍ഷം അന്വേഷിച്ച ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിലുള്ള സന്തോഷം ജെന്നിംഗ്‌സ് മറച്ചുവെക്കുന്നില്ല. 

‘അവരുടെ വാതിലില്‍ മുട്ടുകേട്ട നിമിഷം മുതലുള്ള ആഴ്ച വളരെ സന്തോഷപ്രദമാണ്,’ എന്ന് അദ്ദേഹം സമ്മതിക്കുന്നു. ‘ഇന്ന് രാത്രിയില്‍ ബ്ലാറ്റര്‍ക്ക് ഉറങ്ങാന്‍ സാധിക്കില്ല എന്നറിയുമ്പോള്‍ സന്തോഷമുണ്ട്. ഒരു അഞ്ചരയൊക്കെ ആകുമ്പോള്‍ അദ്ദേഹത്തിന് ഉറങ്ങാന്‍ സാധിച്ചേക്കും. ആറുമണിയാകുമ്പോള്‍ ഒരു പുറത്ത് ഒരു കാറിന്റെ ഡോര്‍ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ട് അദ്ദേഹം കിടക്കിയില്‍ നിന്നും ഞെട്ടിയുണരുകയും അതിനടിയില്‍ ഒളിക്കുകയും ചെയ്യും. അയാള്‍ അത് അര്‍ഹിക്കുന്നു. ഒട്ടും നല്ല മനുഷ്യനല്ല അയാള്‍.’

വാഷിംഗ്ടണ്‍ പോസ്റ്റുമായി ജെന്നിംഗ്‌സ് സംസാരിച്ച് ഏതാനും സമയത്തിന് ശേഷം, നാലു ദിവസം മുമ്പ് ഏറ്റെടുത്ത ഫിഫ പ്രസിഡന്റിന്റെ പദവിയില്‍ നിന്നും ഒഴിയുകയാണെന്ന് സെപ് ബ്ലാറ്റര്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒരു പ്രത്യേക തിരഞ്ഞെടുപ്പ് യോഗം വിളിച്ചു ചേര്‍ക്കും. ‘ഞാന്‍ ഏറ്റവും വിലമതിക്കുന്ന ഫിഫയോടും അതിന്റെ താല്‍പര്യങ്ങളോടുമുള്ള ആഴത്തിലുള്ള ബഹുമാനമാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അവിഹിതമായി എന്തെങ്കിലും നടന്നിട്ടുണ്ട് എന്ന കാര്യം നിഷേധിച്ചുകൊണ്ട് ബ്ലാറ്റര്‍ പറഞ്ഞു. ബ്ലാറ്റര്‍ക്കെതിരെ ഇതുവരെ എന്തെങ്കിലും കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടില്ല. ‘ഫിഫയുടെ അംഗീകാരം എനിക്കുണ്ട്. എന്നാല്‍ ഫിഫയിലുള്ള ഞങ്ങളെയെല്ലാം പോലെ ഫുട്‌ബോളില്‍ ജീവിക്കുകയും ശ്വസിക്കുകയും സ്‌നേഹിക്കുകയും ആരാധകരും കളിക്കാരും ക്ലബ്ബുകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ ഫുട്ബോള്‍ ലോകത്തിന്റെയും പിന്തുണ എനിക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.’

തന്റെ അന്വേഷണം ഒരു വലിയ മാറ്റത്തിന് കാരണമായി എന്ന അറിവോടെ ഇനി തനിക്ക് വിശ്രമ ജീവിതം നയിക്കാമെന്ന് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കായിക കുംഭകോണം വെളിച്ചത്ത് കൊണ്ടു വന്ന ജെന്നിംഗ്‌സ് പറയുന്നു. ‘അതിന് ശേഷം എനിക്ക് എന്റെ പൂന്തോട്ടം പരിചരിക്കുകയും എന്റെ പ്രിയപ്പെട്ട മക്കളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യാം,’ ജനാലയ്ക്ക് പുറത്തെ ഇംഗ്ലീഷ് ഗ്രാമീണ ഭംഗിയിലേക്ക് കണ്ണോടിച്ചുകൊണ്ട് ജെന്നിംഗ്‌സ് പറഞ്ഞു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ കുംഭകോണ കഥ വെളിയിലായ ശേഷം, ‘ഈ കുന്നിലെ എന്റെ ഫാമിലേക്കുള്ള കാല്‍ മൈല്‍ പാതയിലൂടെയുള്ള ഗതാഗതം സാറ്റലൈറ്റ് ട്രക്കുകള്‍ തടയുന്നത് കാണുമ്പോള്‍ കൗതുകം തോന്നുന്നു,’ എന്ന് ഈ സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ചിരിക്കുന്നു. ‘അതൊരു വലിയ തമാശ തന്നെ.’

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍