UPDATES

വായിച്ചോ‌

ആഫ്രിക്കന്‍ രാജ്യമായ സിയാറെ ലിയോണിലെ ഔദ്യോഗിക ഭാഷകളില്‍ എങ്ങനെയാണ് ബംഗാളിയും ഉള്‍പ്പെട്ടത്?

2002-ല്‍ റിപബ്ലിക്കിന്റെ ഔദ്യോഗിക ഭാഷകളില്‍ ഒന്നായി ബംഗാളി ഭാഷയെയും അംഗീകരിക്കുന്നതായി പ്രസിഡന്റ് അഹമദ് തേജാന്‍ കബാഹ് പ്രഖ്യാപിച്ചു

1952 ഫെബ്രുവരി 21-ന് സ്വന്തം ഭാഷയായ ബംഗാളിക്ക് വേണ്ടി പ്രകടനം നടത്തിയ നാല് ബംഗ്ലാദേശി യുവാക്കളെ പാകിസ്ഥാന്‍ സേന ധാക്കയില്‍ വച്ച് വെടിവെച്ച് വീഴ്ത്തി. അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പശ്ചിമ ആഫ്രിക്കയിലെ സിയാറെ ലിയോണ്‍ എന്ന രാജ്യം തങ്ങളുടെ ഔദ്യോഗിക ഭാഷകളില്‍ ഒന്നായി ബംഗാളിയെയും തിരഞ്ഞെടുത്തു. ആഫ്രിക്കന്‍ രാജ്യമായ സിയാറെ ലിയോണിലെ ഔദ്യോഗിക ഭാഷകളില്‍ എങ്ങനെയാണ് ബംഗാളിയും ഉള്‍പ്പെട്ടത്? സിയാറെ ലിയോണ്‍ എന്ന രാജ്യത്തെ ആഭ്യന്തര യുദ്ധത്തില്‍ നിന്നും രക്ഷിച്ച ബംഗ്ലാദേശി ഭടന്മാര്‍ക്കുള്ള പാരിതോഷികമായി ആ പ്രഖ്യാപനം.

ബംഗ്ലാദേശും സിയാറെ ലിയോണും ലോകത്തിന്റെ രണ്ട് കോണുകളിലാണെങ്കിലും ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ഇരുരാജ്യങ്ങളും തമ്മില്‍ വലിയ സാമ്യമുണ്ട്. 1991-നും 2002-നും ഇടയില്‍ പശ്ചിമ ആഫ്രിക്കന്‍ രാജ്യത്ത് ആഭ്യന്തര യുദ്ധങ്ങളുടെ പ്രവാഹം തന്നെയുണ്ടായി. ഇത് അടിച്ചമര്‍ത്തുന്നതിന് ഐക്യരാഷ്ട്രസഭ നിയോഗിച്ച സമാധാനപാലന സേനയില്‍ ബംഗ്ലാദേശില്‍ നിന്നുള്ള സൈനീകര്‍ക്കായിരുന്നു മുന്‍തൂക്കം. വിമതസേനയെ തുരത്തുന്നതിലും വിമതനിയന്ത്രിത പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുന്നതിലും ബംഗ്ലാദേശ് ഭടന്മാര്‍ വലിയ സംഭാവനകളാണ് നല്‍കിയത്.

ഇവരുടെ സംഭാവന സിയാറെ ലിയോണില്‍ വ്യാപകമായി പ്രകീര്‍ത്തിക്കപ്പെട്ടു. 2002-ല്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടയുടനെ റിപബ്ലിക്കിന്റെ ഔദ്യോഗിക ഭാഷകളില്‍ ഒന്നായി ബംഗാളി ഭാഷയെയും അംഗീകരിക്കുന്നതായി പ്രസിഡന്റ് അഹമദ് തേജാന്‍ കബാഹ് പ്രഖ്യാപിച്ചു. മാതൃഭാഷ ദിനം ആചരിക്കുമ്പോള്‍ ലോക ശക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ സുദൃഢമാക്കുന്നതിന് സിയാറെ ലിയോണ്‍ സര്‍ക്കാറിന്റെ മാതൃക വലിയ ശക്തിയായി മാറുന്നു.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/pLSGzk

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍