UPDATES

ട്രെന്‍ഡിങ്ങ്

ഒഡീഷയെ ഭീതിയിലാഴ്ത്തുന്ന ഫോനിക്ക് ആ പേര് ലഭിച്ചത് എങ്ങനെ? ചുഴലികാറ്റുകള്‍ക്ക് പേരിടുന്നതിന്റെ മാനദണ്ഡങ്ങള്‍

അറ്റ്‌ലാന്റിക് സമുദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള കാറ്റുകളെയാണ് ആദ്യം പേരിട്ട് വിളിച്ചത്.

മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഒഡീഷ വലിയൊരു പ്രകൃതി ദുരന്തത്തെകാത്തിരിക്കുകയാണ്. ലക്ഷകണക്കിന് ആളുകളെയാണ് തീരത്ത് വിശാന്‍ തുടങ്ങിയ അതിതീവ്രമായ ചുഴലിയെ നേരിടുന്നതിനായി മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ഭീമന്‍ തിരമാലകള്‍ ഒമ്പത് കിലോമീറ്റര്‍ നീളത്തില്‍ ആഞ്ഞടിക്കുകയാണ്. കാറ്റിന്റെ വേഗം കിലോമീറ്ററില്‍ 250 കിലോമീറ്റര്‍ കഴിഞ്ഞു. ഇന്ന് രാവിലെയാണ് കാറ്റ് ഒഡീഷയില്‍ എത്തിയത്. റെയില്‍-വ്യോമ ഗതാഗതം പൂര്‍ണമായി തന്നെ ബാധിച്ചിരിക്കുന്നു.
ഫോനി ചൂഴലിക്കാറ്റ് എന്തൊക്കെ നാശം വിതയ്ക്കുമെന്നതിന്റെ ആശങ്കയിലാണ് ലോകം. ഒഡീഷയ്ക്ക് പുറമെ ആന്ധ്രാപ്രദേശ് ബംഗാള്‍ എന്നിവടങ്ങളിലും ഫോനിയെ നേരിടാനുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

ഇത്രമേല്‍ കെടുതി വിതയ്ക്കുമെന്ന കുരുതുന്ന ഈ അതിതീവ്ര ചുഴലിക്കാറ്റിന് ആരാണ് ഫോനി എന്ന് വിളിച്ചത്. ആരാണ് ചുഴലികാറ്റുകള്‍ക്ക് പേരിടുന്നത്? ഓരോ ദേശത്തും രൂപപ്പെടുന്നതിന് അനുസരിച്ച് ചുഴലി കാറ്റുകളെ സൈക്ലോണ്‍, ഹറികേയ്ന്‍ ടൈഫൂണ്‍ എന്നിങ്ങനെ വിളിക്കുന്നത്. അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ രൂപപ്പെടുത്തുന്നതിനെ ഹറികെയ്ന്‍ എന്നും പസഫിക് സമുദ്രത്തിലേതിനെ ടൈഫൂണ്‍ എന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാറ്റുകളെ സൈക്ലോണ്‍ എന്നുമാണ് വിളിക്കുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ കാറ്റുകള്‍ക്കാണ് ആദ്യം പേര് നല്‍കി വിളിച്ചുതുടങ്ങിയത്.

മണിക്കൂറില്‍ 39 മൈലിന് മുകളില്‍ ശക്തിയുള്ള കാറ്റുകള്‍ക്കാണ് പേര് നല്‍കി തുടങ്ങിയത്. കാറ്റ് രൂപപ്പെടുന്ന ദിവസവുമായി ബന്ധമുള്ള പുരോഹിതന്മാരുടെ പേരുകളാണ് ആദ്യം ചുഴലിക്കാറ്റുകള്‍ക്ക് നല്‍കിയിരുന്നത്.
രണ്ടാം ലോക യുദ്ധത്തിന് ശേഷം ഇതില്‍ മാറ്റം വന്നു. 1953 ല്‍ യുഎസ് വെതര്‍ സര്‍വീസ് സ്ത്രീകളുടെ പേരാണ് കാറ്റുകള്‍ക്ക് നല്‍കി പോന്നത്. എന്നാല്‍ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് പുരുഷന്മാരുടെ പേരും കാറ്റുകള്‍ക്കിടുകയായിരുന്നു.

2000ത്തിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന കാറ്റുകള്‍ക്ക് പേരുകള്‍ക്ക് നല്‍കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. 2004 ല്‍ ഇതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കപ്പെട്ടു. ഇന്ത്യയ്ക്ക് പുറമെ ഈ മേഖലയിലുള്ള ബംഗ്ലാദേശ്, മാലിദ്വീപ്, മ്യാന്‍മാന്‍, പാകിസ്താന്‍, ശ്രീലങ്ക തായ്‌ലാന്റ് എന്നി രാജ്യങ്ങളാണ് പേരുകള്‍ തീരുമാനിക്കുന്നത്. ആദ്യ പേര് നല്‍കിയത് പാകിസ്താനാണ് , നിലം.

ഓരോ രാജ്യങ്ങളും കാറ്റുകള്‍ക്ക് പേര് നിര്‍ദ്ദേശിക്കാറുണ്ട്. അഗ്നി, അകാശ്, ബിജ്‌ലി, ജല്‍ എന്നീ കാറ്റുകള്‍ക്ക് പേര് നല്‍കിയത് ഇന്ത്യയാണ്. ഇപ്പോള്‍ ഒഡീഷയില്‍ വീശിയടിക്കുന്ന കാറ്റിന് പേര് നല്‍കിയത് ബംഗ്ലാദേശാണ്. പാമ്പിന്റെ പത്തിയെന്നാണ് ഫോനിയുടെ ബംഗാളി ഭാഷയിലെ അര്‍ത്ഥം. അതി തീവ്ര സ്വഭാവമുള്ള കാറ്റുകള്‍ക്ക് നല്‍കുന്ന പേരുകള്‍ പിന്നീട് ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന പതിവില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍