UPDATES

സയന്‍സ്/ടെക്നോളജി

നേപ്പാള്‍ ദുരന്തമേഖലയില്‍ ഗൂഗിളും ഫേസ്ബുക്കും ചെയ്യുന്ന കാര്യങ്ങള്‍

Avatar

കാറ്റലിന്‍ ഡെവെ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നേപ്പാള്‍ ഭൂകമ്പം സമീപകാല പ്രകൃതി ദുരന്തങ്ങളിലെ ഏറ്റവും വലിയ ഒന്നായി മാറിയിരിക്കുന്നു. മരണസംഖ്യ 7000 കവിഞ്ഞു. കാണാതായവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനത്തനങ്ങളില്‍ സഹായകമാകാന്‍ ചില അപ്ലിക്കേഷനുകളുമായി ഫേസ്ബുക്കും ഗൂഗിളും രംഗത്തുണ്ട്.

ഭൂകമ്പമുണ്ടായ ദിവസങ്ങളില്‍ തന്നെ ഗുഗിളും ഫേസ്ബുക്കും പരസ്പരം സഹകരിച്ച് തങ്ങളുടെ സെല്‍ഫോണ്‍ അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയിരുന്നു. വികസ്വര രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം വ്യാപകമാക്കാന്‍ രണ്ടു പേരും തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയിലാണ് അതിന്റെ അപര്യാപ്തത പ്രവര്‍ത്തനങ്ങളെ എത്രത്തോളം ബാധിക്കുന്നുണ്ടെന്നു നേപ്പാളില്‍ വ്യക്തമാക്കുന്നത്. നേപ്പാളില്‍ ഇപ്പോഴും 100ല്‍ 77 പേര്‍ക്കേ മൊബൈല്‍ ഫോണ്‍ സൗകര്യമുള്ളൂ. യു.എസില്‍ ഇത് 96 ഉം, യുകെയില്‍ 125 ഉം ആണ്.

ഫേസ്ബുക്ക് സേഫ്റ്റി ചെക്ക്
അപകടമുണ്ടായ സ്ഥലത്തെ ഉപയോക്താക്കള്‍ക്ക് ഉടന്‍ സൈറ്റില്‍ നിന്നും മുന്നറിയിപ്പ് ലഭിക്കുന്ന തരത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അതിലൂടെ നിങ്ങളുടെ സ്ഥിതി ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിക്കാനും അവര്‍ക്കത് കാണാനും സാധിക്കും. ജപ്പാന്‍ തീരത്തെ നാശോന്മുഖമാക്കിയ 2011ലെ സുനാമിക്കും ഭൂചലനത്തിനും ശേഷം അവിടുത്തെ എഞ്ചിനിയര്‍മാരാണ് ഈ സാങ്കതിക വിദ്യ വികസിപ്പിച്ചത്.

സേഫ്റ്റിചെക്ക് പ്രവര്‍ത്തിക്കുന്നതെങ്ങനെ?
പ്രദേശത്തൊരു വലിയ പ്രകൃതി ദുരന്തമുണ്ടായതിനു ശേഷം ഫേസ്ബുക്ക് ആ പ്രദേശത്ത് സേഫ്റ്റി ചെക്ക് സംവിധാനം പ്രവര്‍ത്തന സജ്ജമാക്കുന്നു, നേപ്പാളിലിപ്പോള്‍ 150 മൈല്‍ വൃത്ത പരിധിയിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അതില്‍ നേപ്പാളിനു പുറമേ വടക്കു കിഴക്ക് ഇന്ത്യയിലേയും തെക്ക് പടിഞ്ഞാറന്‍ ചൈനയിലേയും ചില പ്രദേശങ്ങളും ഉള്‍പ്പെടുന്നുണ്ട്. നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നു നാലു മണിക്കൂര്‍ ദൂരത്തിലുള്ള ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കു വരെ മുന്നറിയിപ്പു സന്ദേശം ലഭിച്ചതായി പറയുന്നു.

നിങ്ങളുള്ള പ്രദേശത്തെ സംബന്ധിച്ച് നിങ്ങള്‍ തന്നെ മുമ്പ് നല്‍കിയിട്ടുള്ള മൂന്ന് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സംവിധാനത്തിലൂടെ സന്ദേശം ലഭിക്കുന്നത്. നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇപ്പോള്‍ താമസിക്കുന്ന സ്ഥലം, നിങ്ങള്‍ ഏറ്റവും അവസാനമായി ഉണ്ടായിരുന്ന സ്ഥലം, (ഫേസ്ബുക്കില്‍ നിയര്‍ ബൈ ഫ്രണ്ട്‌സ് ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ വിവരം നല്‍കിയിട്ടുണ്ടെങ്കിലാണ് ഇത് കണ്ടെത്താന്‍ കഴിയുന്നത്), നിങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തി ച്ചുകൊണ്ടിരിക്കുന്ന സ്ഥലം എന്നീ കാര്യങ്ങളാണ് കണക്കിലെടുക്കുന്നത്. മുന്നറിയിപ്പു സന്ദേശത്തേടൊപ്പം നല്‍കിയിരിക്കുന്ന ഐ ആം സേഫ്, ഐ ആം നോട്ട് ഇന്‍ ദ ഏരിയ എന്നീ രണ്ടു ഓപ്ഷനുകളിലൊന്നില്‍ നിങ്ങള്‍ക്ക് ക്ലിക്ക് ചെയ്യാം. 

മുന്നറിയിപ്പിനോടു നിങ്ങള്‍ പ്രതികരിച്ചത് ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടും നിങ്ങളുടെ ഫ്രണ്ട്‌സിനെല്ലാം നോട്ടിഫിക്കേഷന്‍ വരുകയും ചെയ്യും (ഈ വിവരം ഒരിക്കലും പബ്ലിക്കില്‍ പ്രത്യക്ഷപ്പെടില്ല). നിങ്ങളുടെ ഫ്രണ്ട്‌സ് ഗ്രൂപ്പില്‍ ഉള്ളവര്‍ക്കു മാത്രമായിരിക്കും ഇത് കാണാന്‍ സാധിക്കുന്നത്. കമ്പ്യൂട്ടര്‍ വഴി ഫേസ്ബുക്കിലെ സേഫ്റ്റി ചെക്ക് പേജ് സന്ദര്‍ശിച്ച് നിങ്ങള്‍ ആ പ്രദേശങ്ങളിലാണെന്ന സൂചന സ്വയം നല്‍കാനും കഴിയും. 

എത്ര ആളുകള്‍ ഈ സംവിധാനം ഉപയോഗിച്ചുവെന്ന കണക്ക് ഫേസ്ബുക്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അവരുടെ അവകാശവാദം അനുസരിച്ചു പോലും നേപ്പാളില്‍ 4.4 മില്ല്യണ്‍ ഉപയോക്താക്കള്‍ മാത്രമാണുള്ളത്. ഈ അപ്ലിക്കേഷന്‍ സ്മാര്‍ട് ഫോണ്‍ ഉള്ളവര്‍ക്കു മാത്രമേ ലഭ്യമാകു എന്നതാണ് മറ്റൊരു വശം നേപ്പാളില്‍ സ്മാര്‍ട് ഫോണ്‍ ഉള്ളവര്‍ വളരെ കുറവുമാണ്.

ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍
സേഫ്റ്റി ചെക്കിനെ പോലെ ഇതും ദുരന്ത മേഖലയില്‍ പെട്ട ആളുകളെ ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പടുത്താന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത്. 5 വര്‍ഷമായി തുടരുന്ന ഗൂഗിളിന്റെ ഈ സംരംഭം വ്യാപക രീതിയില്‍ നടത്തുന്ന രക്ഷ ദൗത്യങ്ങള്‍ക്കു വേണ്ടിയും പ്രയോജനപ്പെടുത്താന്‍ കഴിയും. അത്തരം ദൗത്യങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കു കാണാതായവരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന വലിയൊരു തുറന്ന വേദിയായി മാറിയിരിക്കുകയാണ് ഈ സംവിധാനം. മുമ്പ് ഹെയാന്‍ ചുഴലിക്കാറ്റിന്റേയും ബോസ്റ്റണ്‍ സ്‌ഫോടനത്തിന്റേയും പശ്ചാത്തലത്തില്‍ ദുരന്തം ബാധിക്കുന്നവരെ സഹായിക്കാനായാണ് ഗൂഗിള്‍ ഇതു നിര്‍മ്മിച്ചത്.

ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
വലിയൊരു ദുരന്തം ഉണ്ടാകുമ്പോള്‍ ഗൂഗിള്‍ ഈ സംവിധാനം പ്രവര്‍ത്തന സജ്ജമാക്കുന്നു.

ദുരന്തമുഖത്തുള്ളവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും, അല്ലെങ്കില്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ തിരയുന്ന പത്രപ്രവര്‍ത്തുകര്‍ക്കും മറ്റ് സന്നദ്ധ സംഘങ്ങള്‍ക്കും ഈ അപ്ലിക്കേഷന്‍ ഉപകാരപ്രദമായിരിക്കും. ഈ സൈറ്റില്‍ ചെന്നു നിങ്ങള്‍ക്ക് കണ്ടെത്തേണ്ട ആളുകളുടെ വിവരങ്ങള്‍ അവരുടെ പേരുകള്‍ നല്‍കി തിരയാം. സൂരക്ഷിതരാണെന്നറിയാവുന്നവരുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ നല്‍കുകയും ചെയ്യാം. ഗൂഗിള്‍ ആ വിവരങ്ങളെ തരം തിരിച്ച് കാണാതായ ആളുകളെ എളുപ്പത്തില്‍ അന്വേഷിച്ചു കണ്ടെത്താന്‍ സഹായിക്കുന്ന വിധത്തില്‍ വലിയ വിവര സ്രോതസ്സാക്കി വയ്ക്കും. ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, അവസാനം കണ്ട സ്ഥലം തുടങ്ങി ആളുകളെ സംമ്പന്ധിച്ച പ്രധാന വിവരങ്ങളെല്ലാം അതില്‍ ഉണ്ടാകും.

ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് വേണ്ട ആളുകളുടെ വിവരങ്ങള്‍ ഇതില്‍ നിന്നും വാങ്ങിയെടുക്കാം. എല്ലാ വിവരങ്ങളും അത് തയ്യാറാക്കി 60 ദിവസത്തില്‍ സൈറ്റില്‍ നിന്നും അപ്രത്യക്ഷമാകും.

നേപ്പാളില്‍ ഭൂകമ്പത്തില്‍പെട്ട 6000ല്‍ അധികം പേരുടെ വിവരങ്ങള്‍ ഈ അപ്ലിക്കേഷനുപയോഗിച്ച് കണ്ടത്താന്‍. കഴിഞ്ഞു. ഈ സംവിധാനം ഇന്റര്‍നെറ്റ് ഇല്ലാതെയും ലഭ്യമാകും എന്നതാണ് മറ്റൊരു ഗുണം. അതുകൊണ്ടു തന്നെ ഫേസ്ബുക്കിന്റെ സേഫ്റ്റി ചെക്കിനേക്കാള്‍ വ്യാപകമായി ആളുകള്‍ ഉപയോഗിക്കുന്നത് ഗൂഗിളിന്റെ പേഴ്‌സണ്‍ ഫൈന്‍ഡറാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൂഗിളിനേയും ഫേസ്ബുക്കിനേയും പോലുള്ള സിലിക്കണ്‍വാലി ശാസ്ത്രജ്ഞരുടെ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്ന സഹായങ്ങള്‍ അവ ലഭ്യമാകാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ എങ്ങനെ പ്രയോജനം ചെയ്യുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. നേപ്പാളിലെ ജനങ്ങള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ നല്ല രീതിയില്‍ ഉപയോഗത്തിലുണ്ടെങ്കിലും സ്മാര്‍ട് ഫോണ്‍ ഉള്ളവര്‍ വളരെ കുറവാണെന്നാണ് വേള്‍ഡ് ബാങ്ക് പറയുന്നത്. ശനിയാഴ്ച്ച മുതലുണ്ടായ ഭൂചലനങ്ങളില്‍ വൈദ്യുതി പാടെ തടസപ്പെടുകയും ഇന്റര്‍നെറ്റിന്റെ വേഗത കുറയുകയും ചെയ്തിരിക്കുകയാണ്. ആര്‍ക്കും തങ്ങളുടെ ഫോണും ലാപ്‌ടോപ്പുമൊന്നും ചാര്‍ജ് ചെയ്യാന്‍ കഴിയുന്നില്ല.

ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ സുരക്ഷിതരാണെന്നറിയുക എന്നുള്ളതാണ് ആളുകള്‍ക്ക് ഏറെ പ്രധാനം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരെ പരസ്പരം ബന്ധപ്പെടുത്താന്‍ കഴിയുക എന്നത് തീര്‍ച്ചയായും വലിയൊരു കാര്യമാണ്. ഫേസ്ബുക്ക് സി.ഇ.ഒയുടെ പോസ്റ്റില്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍