UPDATES

വായിച്ചോ‌

സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച പട്ടി ബിരിയാണി നുണക്കഥ കാരണം തകര്‍ന്ന ഒരു ഹോട്ടല്‍ ശൃംഖല

ഹൈദരാബാദ് ബിരിയാണിക്ക് പേരുകേട്ട ഷാഗൗസ് ഹോട്ടല്‍ ശൃംഖലക്ക് തിരിച്ചടിയായത് കഴിഞ്ഞ ഒരുമാസമായി പ്രചരിക്കുന്ന പട്ടി ബിരിയാണി കഥയാണ്

സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച പട്ടി ബിരിയാണി നുണക്കഥ കാരണം ഹൈദരാബാദിലെ ഷാഗൗസ് ഹോട്ടല്‍ ശൃംഖല തകര്‍ന്നു. ഹൈദരാബാദ് ബിരിയാണിക്ക് പേരുകേട്ട ഷാഗൗസ് ഹോട്ടല്‍ ശൃംഖലക്ക് തിരിച്ചടിയായത് കഴിഞ്ഞ ഒരുമാസമായി പ്രചരിക്കുന്ന പട്ടി ബിരിയാണി കഥയാണ്. വലബോജു ചന്ദ്രമോഹന്‍ എന്ന എംബിഎ വിദ്യാര്‍ത്ഥി തന്റെ സുഹൃത്തിനെ പറ്റിക്കാനായി വാട്ട്‌സപ്പില്‍ പ്രചരിപ്പിച്ച ചിത്രങ്ങളും വിവരങ്ങളുമാണ് ഹോട്ടലിനെ തകര്‍ത്തത്.

പട്ടികളെ കൊന്ന് മാംസം എടുക്കുന്ന ചിത്രങ്ങളും ബിരിയാണി ഉണ്ടാക്കുന്ന ചിത്രങ്ങളും യോജിപ്പിച്ച് പട്ടി ബിരിയാണി കഥയാക്കി വലബോജു സുഹൃത്തിന് അയ്ച്ചുകൊടുത്ത സന്ദേശവും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ അതിവേഗം പടരുകയായിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഷാഗൗസ് ഹോട്ടല്‍ ഉടമ മുഹമ്മദ് റബ്ബാനിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ബിരിയാണിയില്‍ പട്ടിമാംസം ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റബ്ബാനിയെ പോലീസ് വിട്ടയച്ചു.

പക്ഷെ വാര്‍ത്ത പരന്നത്തോടെ ഹോട്ടലിലേക്ക് ആളുകള്‍ വരുന്നത് കുറഞ്ഞു. 500-ഓളം ആളുകള്‍ ജോലി ചെയ്തിരുന്ന ഹോട്ടല്‍ ശൃംഖലയില്‍ 100 ആളുകളെ ഇപ്പോള്‍ ജോലി ചെയ്യുന്നുള്ളൂ. നുണക്കഥകാരണം, 1989-ല്‍ ആരംഭിച്ച ഹോട്ടലിന്റെ സല്‍പ്പേര് പോയതിലും ധനനഷ്ടമുണ്ടായതിനും റബ്ബാനിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിലാണ് വലബോജുവിന്റെ പങ്ക് വ്യക്തമായത്. പോലീസ് വലബോജുവിനെ കസ്റ്റഡിയില്‍ എടുത്തു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/wd1K4K

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍