UPDATES

എഡിറ്റര്‍

കാമ്പസുകളില്‍ ദേശീയ പതാക പാറിക്കാന്‍ ചെലവ് 185 കോടി

Avatar

വിദ്യാര്‍ത്ഥികളില്‍ ദേശീയത ഊട്ടിയുറപ്പിക്കാന്‍ ദിവസം മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര സര്‍വകലാശാല വിസിമാരുടെ യോഗത്തില്‍ കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന തീരുമാനം 39 വിസിമാരെക്കൊണ്ട് അംഗീകരിപ്പിച്ചിരുന്നു. അതും കൊണാട്ട്പ്ലേസിലെ പതാകയുടെ അതേ മാതൃകയില്‍ തന്നെയാകണം കൂടാതെ ദീപാലംകൃതമായിരിക്കണം താനും. കേള്‍ക്കാന്‍ എന്താ സുഖം, ദേശസ്നേഹം ഊട്ടിയുറപ്പിക്കുന്ന തീരുമാനം. എന്നാല്‍ ഇതിന്റെ പിന്നിലെ ചെലവ് എത്രയാണ് എന്നൂഹിക്കാന്‍ കഴിയുമോ. പതാക ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ ദണ്ഡിനു മാത്രം ചെലവ് 1.35 കോടി രൂപയ്ക്കടുത്ത് വരും, നെയ്തെടുക്കുന്ന പോളിസ്റ്റര്‍ പതാകയ്ക്ക് 65000 രൂപയും. വൈദ്യുതിയും അറ്റകുറ്റപ്പണികളും കൂടി ചേര്‍ത്തുള്ള കണക്കുകൂടി കേട്ടാല്‍ ദേശസ്നേഹികളുടെ കണ്ണു തള്ളും. ഇന്ത്യയില്‍ ആകെ 40 കേന്ദ്ര സര്‍വ്വകലാശാലകളുണ്ട് താനും. എല്ലാം കൂടി കണക്കാക്കിയാല്‍ ആദ്യ വര്ഷം തന്നെ 185 കോടിയാണ് ചെലവ്. വിശദമായ വായനക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/SJDVYW

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍