UPDATES

സോഷ്യൽ വയർ

നെഹ്രു 14 മിനുട്ട് ജയിലിലുണ്ടായിരുന്നോ എന്ന് ഉദ്ധവ് താക്കറെ; 3259 ദിവസം ഉണ്ടായിരുന്നു, ഒരിക്കലും മാപ്പ് പറഞ്ഞിട്ടില്ലെന്നും മറുപടി

സവര്‍ക്കര്‍ ആദ്യ പ്രധാനമന്ത്രിയായിരുന്നു എങ്കില്‍ പാകിസ്താന്‍ ഉണ്ടാകുമായിരുന്നില്ല എന്നും ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു.

വി ഡി സവര്‍ക്കര്‍ 14 വര്‍ഷം ബ്രിട്ടീഷ് ജയിലില്‍ കഴിഞ്ഞിട്ടുണ്ട് എന്നും ജവഹര്‍ലാല്‍ നെഹ്‌റു 14 മിനുട്ട് എങ്കിലും ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ടോ എന്നും ചോദിച്ച ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്ക് സോഷ്യല്‍ മീഡിയയുടെ ഇടമുറിയാത്ത മറുപടികള്‍ 24 മണിക്കൂറിനുള്ളില്‍ നിരവധി ട്വീറ്റുകളാണ് ഉദ്ധവ് താക്കറെയ്ക്ക് മറുപടിയായി വന്നത്.

14 വര്‍ഷം ജയിലില്‍ കിടന്ന സവര്‍ക്കറിനെപ്പോലെ നെഹ്രുവിനെ ഒരിക്കലും വീരന്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്നും നെഹ്രു 14 മിനുട്ട് പോലും ജയിലില്‍ കഴിഞ്ഞി്ട്ടില്ല എന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ‘Savarkar: Echoes From A Forgotten Past’ എന്ന പുസ്‌കത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. 2018ല്‍ സവര്‍ക്കറിനെതിരെ സംസാരിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ ചെരിപ്പ് കൊണ്ട് അടിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. നെഹ്രു 14 മിനുട്ട് എങ്കിലും ജയില്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് താക്കറെ ചോദിച്ചു.

ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ സ്വാതന്ത്ര്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജവഹര്‍ ലാല്‍ നെഹ്രുവിന് ഒമ്പത് തവണ ജയിലില്‍ പോകേണ്ടി വന്നു. സവര്‍ക്കര്‍ ആദ്യ പ്രധാനമന്ത്രിയായിരുന്നു എങ്കില്‍ പാകിസ്താന്‍ ഉണ്ടാകുമായിരുന്നില്ല എന്നും ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു. അതേസമയം ഉദ്ധവ് ചരിത്രം പഠിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

– നെഹ്രു 3259 ദിവസം ജയിലില്‍ കിടന്നിട്ടുണ്ട്. അതായത് ജീവിതത്തിലെ ഏതാണ്ട് 10 വര്‍ഷത്തിനടുത്ത്. ഒരു മാപ്പപേക്ഷ പോലുമില്ല. നെഹ്രു ആദ്യമായി ജയിലിലായത് 1922 ഡിസംബറിലാണ്. ലക്‌നൗ ജില്ല ജയിലില്‍ 88 ദിവസം. പിന്നീട് പല ഘട്ടങ്ങളിലായി ജയിലിലടക്കപ്പെട്ടു. സവാര്‍ക്കര്‍ ആണെങ്കില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് മാപ്പെഴുതി നല്‍കിയ ജയില്‍ മോചിതനാവുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍