UPDATES

സയന്‍സ്/ടെക്നോളജി

ചോക്ലേറ്റ് കഴിക്കാന്‍ വരട്ടെ

Avatar

ലെന്നി ബെന്‍സ്റ്റെയ്ന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ കുറെ കാലങ്ങളായി സന്തോഷത്തോടെ ചോക്ലേറ്റും നുണഞ്ഞു നടക്കുന്നവരാണ് നിങ്ങളെങ്കില്‍, അതിലെ ഫ്‌ളേവേഴ്‌സ് നിങ്ങളുടെ ഹൃദയത്തിനു കുഴപ്പമുണ്ടാക്കുന്നില്ലെന്നു ഉറപ്പു വരുത്തുക.

ഓക്‌ലാന്‍ഡിലെ സന്നദ്ധ സംഘടനയായ ‘ആസ് യു സോ’ പറയുന്നത് അവര്‍ മൂന്നു തവണ ടെസ്റ്റ് ചെയ്ത ഉത്പന്നങ്ങളില്‍ 26 എണ്ണം ഒറ്റത്തവണ കഴിക്കുമ്പോള്‍ തന്നെ ‘ഗോള്‍ഡന്‍ സ്റ്റേറ്റ്സ് പ്രൊപോസിഷന്‍ 65 ടോക്‌സിക് കെമിക്കല്‍ വാണിംഗ്’ നിയമപ്രകാരം അനുവദനീയമായതിനേക്കാള്‍ കൂടിയ അളവില്‍ രണ്ട് അപകടകരമായ ലോഹവസ്തുക്കളാണ് ഉള്ളില്‍ പോകുന്നതെന്നാണ്. അതില്‍ പ്രസിദ്ധമായ കമ്പനികളുടെതായ നിങ്ങളുടെ ഇഷ്ട ഉത്പന്നങ്ങളുമുണ്ട്. കരയാതിരിക്കാന്‍ ശ്രമിക്കുക.

‘ഞങ്ങള്‍ക്ക്(ലെഡും കാഡ്മിയവും) പല സ്രോതസ്സുകളില്‍ നിന്നും ലഭിക്കാറുണ്ട്. ഏറ്റവും വലിയ അപകടം എന്തെന്ന് വച്ചാല്‍, അവ ശരീരത്തില്‍ അടിഞ്ഞു കൂടും. മുതിര്‍ന്നവര്‍ക്ക് ഇത് വലിയ അപകടമാണ്, കുട്ടികള്‍ക്ക് പ്രത്യേകിച്ചും’ ‘ആസ് യു സോ’യുടെ വിഷ രാസവസ്തു ഗവേഷണത്തിന്റെ ഡയറക്ടര്‍ എലീന്‍ വാന്‍ വലിയെറ്റ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കുട്ടികളുടെ ഐ ക്യു താഴുന്നതുള്‍പ്പെടെ ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ ലെഡ് ഉണ്ടാക്കും. കാഡ്മിയം ഒരു കാര്‍സിനോജനാണ്, അത് കിഡ്‌നി, എല്ല് മുതലായവ നശിപ്പിക്കുന്നതുമാണ്.

നിങ്ങളുടെ ബോസിനോട് വൈന്‍ഡിംഗ് മെഷീനുകളെല്ലാം മാറ്റാന്‍ പറയുന്നതിന് മുമ്പ് ഒരു കാര്യം കൂടി, ചോക്ക്ലേറ്റ് കമ്പനികളും അവയുടെ അസോസിയേഷനുകളും പറയുന്നത്, ഏറ്റവും പ്രതികൂല സാഹചര്യത്തിലാണെങ്കില്‍ പോലും, ലെഡ്, കാഡ്മിയം എന്നിവ ചോക്ലേറ്റില്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത വസ്തുക്കളില്‍ നിന്ന് വന്നതാകാമെന്നും എതിര്‍വാദം നേരത്തെ തന്നെ റെഗുലേറ്റര്‍മാര്‍ നിഷേധിച്ചതാണെന്നുമാണ്.

‘ഫുഡ് ആന്‍ഡ് ഡ്രഗ് അസോസിയേഷനും കുറേയധികം രാജ്യങ്ങളും ആഹാരത്തിലെ ലെഡിന്റെയും കാഡ്മിയത്തിന്റെയും അളവ് പരിശോധിക്കാറുണ്ട്. എല്ലാ ഹെര്‍ഷേ ഉത്പന്നങ്ങളും എല്ലാ എഫ്.ഡി.എ, സ്റ്റേറ്റ് നിലവാരങ്ങളും പിന്തുടരുന്നുണ്ട്. ഞങ്ങളുടെ കൊക്കോ പൗഡറും ചോക്ലേറ്റും കഴിക്കാന്‍ സുരരക്ഷിതമാണ്’, ഹെര്‍ഷേയുടെ കോര്‍പറേറ്റ് ആശയവിനിമയ തലവന്‍ ജെഫ് ബെക്മാന്‍ ഒരു ഈമെയ്ല്‍ സന്ദേശത്തില്‍ പറഞ്ഞു(ഹെര്‍ഷേക്ക് ആസ് യു സോയുടെ ലിസ്റ്റില്‍ മൂന്നു ബ്ലാക് മാര്‍ക്കുകള്‍ ഉണ്ടായിരുന്നു; ലിസ്റ്റിനായി www.asyousow.org സന്ദര്‍ശിക്കുക).

‘ജനങ്ങള്‍ എത്രയോ നൂറ്റാണ്ടുകളായി കൊക്കോയും ചോക്ലേറ്റും കഴിക്കുന്നു. ഇത്തരം പ്രകൃതി ധാതുക്കളുടെ പേരിലുണ്ടായ ഒരു സംഭവത്തിനും ഇതുവരെ തെളിവുകളില്ല’, ബെക്മാന്‍ കൂട്ടിച്ചേര്‍ത്തു.

‘ഭൂമിയുടെ പുറംതോടില്‍ കാണപ്പെടുന്ന പ്രകൃതി ഘടകങ്ങളാണ് ലെഡും കാഡ്മിയവും. ഇവ മണ്ണിലും ചെടികള്‍ക്കൊഴിക്കുന്ന വെള്ളത്തിലുമെല്ലാം അടങ്ങിയിരിക്കുന്നതിനാല്‍ ഇതിന്റെ അംശം ഒരുവിധം എല്ലാ ഭക്ഷണത്തിലും കാണും. അതുപോലെ തന്നെ ചോക്ലേറ്റ് നിര്‍മിക്കുന്ന കൊക്കോ ബീന്‍സിലും ഇവ കാണപ്പെടാം’, നാഷണല്‍ കണ്‍ഫെക്ഷനേഴ്‌സ് അസോസിയേഷന്റെ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഔട്ട് റീച്ച് സീനിയര്‍ വൈസ് പ്രസിഡന്റ് സൂസന്‍ സ്മിത്തും എഴുതി.

വാന്‍ വലിയെറ്റ് പറയുന്നത് ‘ആസ് യു സൊ’ ചെറിയ അളവിനെ പറ്റിയല്ല പറയുന്നതെന്നാണ്. ഓരോ വര്‍ഷവും ഒരു ശരാശരി മനുഷ്യന്‍ ചോക്ലേറ്റ് കഴിക്കുന്ന അളവ് വെച്ചു നോക്കുമ്പോള്‍ ആശങ്കാകരമാം വിധം അപകടകരമാണ് അതിലെ ഈ വിഷകരമായ രാസവസ്തുക്കളുടെ അളവെന്ന് അവര്‍ പറയുന്നു.

എല്ലാവരെയും ഒരു മുറിയില്‍ സമ്മേളിപ്പിച്ച് സംസാരിച്ചാല്‍ ഇരുകൂട്ടരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്; നമ്മളെല്ലാവരും ഒരുപാട് ചോക്ലേറ്റ് കഴിക്കുമെന്ന്. ഒരു വാണിജ്യ മാസികയനുസരിച്ച് അമേരിക്കക്കാര്‍ എല്ലാ വര്‍ഷവും 4.3 കിലോഗ്രാം ചോക്ലേറ്റ് കഴിക്കുന്നു. സിറ്റ്സ്വര്‍ലാന്‍ഡിലെ ഉപഭോഗത്തിന്റെ അളവിന്റെ(19.8 പൗണ്ട്‌സ്) പകുതിയിലും താഴെയാണിത്. 

ഇതൊരു പുതിയ ചര്‍ച്ചയല്ലെന്നത് സത്യമാണ്. കഴിഞ്ഞ ജൂലായില്‍ സമാനമായ മറ്റൊരു നോട്ടീസ് ആസ് യു സൊ സമര്‍പ്പിച്ചിരുന്നെങ്കിലും ജനശ്രദ്ധയാകര്‍ഷിച്ചില്ല. വാന്‍ വ്‌ലിയെറ്റ് പറയുന്നത് ആ നോട്ടീസുമായിയ ബന്ധപ്പെട്ട് അവര്‍ ഇപ്പോഴും നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ്.

മറ്റൊരു സംഘടന 2002ല്‍ ഇതേവഴി പിന്തുടര്‍ന്നിരുന്നുവെങ്കിലും പിന്നീട് പിന്‍വലിഞ്ഞു. അത് സാന്റാക്രൂസ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയായിലെ ഗവേഷകരെ ചോക്ലേറ്റിലെ ലെഡിന്റെ അളവ് പരിശോധിക്കാന്‍ പ്രേരിപ്പിച്ചുവെങ്കിലും ഫലം ഏകദേശം നെഗറ്റീവ് ആയിരുന്നു. 2005 ല്‍ എന്‍വയോണ്‍മെന്റ് ഹെല്‍ത്ത് പെഴ്‌സ്‌പെക്ടീവ്‌സ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, ചോക്ലേറ്റിലെ ലെഡ് പ്രകൃതിദത്തവസ്തുക്കളില്‍ നിന്നല്ല എന്നാണെന്നത് ഗവേഷകരിലൊരാളായ റസ്സ് ഫ്‌ലെഗല്‍,ടെലിഫോണ്‍ സംഭാഷണത്തില്‍ ഊന്നി പറഞ്ഞു.

ആ സമയത്ത്, എന്‍വിയോണ്‍മെന്റല്‍ ടോക്‌സിക്കോളജിയില്‍ പ്രൊഫസറായിരുന്ന ഫ്‌ലെഗലും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും കണ്ടു പിടിച്ചത് കൊക്കോ ബീന്‍ തോടുകള്‍ പ്രകൃതിയില്‍ നിന്ന് വലിയ തോതില്‍ ലെഡ് ആഗിരണം ചെയ്യുന്നുവെന്നാണ്.

‘കൊക്കോ ബീനിന്റെ ശരാശരി ലെഡ് അനുപാതം = 0.5 ng/gആണ്. ഇത് സാധാരണ ഭക്ഷണത്തിലെ ഏറ്റവും കുറഞ്ഞ അളവാണ്. എന്നാല്‍ കൊക്കോ, ചോക്ലേറ്റ് ഉത്പന്നങ്ങളിലെ അളവ് യഥാക്രമം 230 ng/gയും 70 ng/gയുമാണ്. ഇത് ഭക്ഷ്യവസ്തുക്കളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും കൂടിയ അളവാണ്. ഉത്പന്നങ്ങളിലെ മലിനമായ ഒരു സ്രോതസ് നൈജീരിയയില്‍ ഇപ്പോഴും ഉപയോഗിക്കുന്ന ലെഡ്‌ കലര്‍ന്ന് ഗ്യാസോലിന്‍ പുറന്തള്ളുന്ന അന്തരീക്ഷമാണ്’.

വാന്‍ വ്‌ലിയെറ്റ് പറയുന്നത് എവിടെ നിന്നാണ് ഈ ധാതുക്കള്‍ വരുന്നതെന്നറിയില്ലെങ്കിലും സമയത്തെപ്പോഴോ ആണ് ഇവ ഉത്പന്നങ്ങളില്‍ കടന്നു കൂടുന്നതെന്നാണ്. അതിനു സാധ്യതയുണ്ടെന്ന് ഫ്‌ലെഗലും സമ്മതിക്കുന്നു; നമ്മള്‍ കഴിക്കുന്ന ചോക്ലേറ്റില്‍ ഇത് സുരക്ഷിതമല്ലാത്ത അളവിലാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍