UPDATES

വിദേശം

ഉത്തരകൊറിയ അപകടകരമായ രാജ്യമാണെങ്കില്‍, അമേരിക്ക അതില്‍ എത്രത്തോളം ഉത്തരവാദിയാണ്?

കഴിഞ്ഞ പത്തുവര്‍ഷം ലോകം ഉത്തരകൊറിയയോട് ഇടപെട്ടത് എങ്ങനെയായിരുന്നുവെന്നറിയണം

ഉത്തര കൊറിയയുടെ ആണവ പരീക്ഷണം ആസന്നമാണെങ്കില്‍ ഉടനടി യുഎസ് അവിടെ സൈനിക പ്രഹരം നടത്തുമെന്നാണ് ഇന്നലെ രാത്രി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട്  ചെയ്തത്. ഉത്തര കൊറിയയിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരായ ആരോപണങ്ങളെ ഒന്നുകൂടി പൊലിപ്പിക്കുന്ന രീതിയിലുള്ള വാചാടോപമാണിത്.

യുഎസ് സ്വീകരിച്ച നിരവധി നടപടികളുടെ പേരില്‍ യുഎസും ഉത്തര കൊറിയയും അടിസ്ഥാനപരമായി പുതിയതും അപകടകരവുമായ ഒരു മേഖലയിലേക്കാണ് സഞ്ചരിക്കുന്നത് എന്നതിന്റെ നിരവധി കാരണങ്ങള്‍ ഡിയര്‍ റീഡര്‍: ദ അണോദറൈസ്ഡ് ഓട്ടോബയോഗ്രഫി ഓഫ് കിം ജോംഗ് ഇല്‍ എന്ന പുസ്തകമെഴുതിയ മൈക്കിള്‍ മാലിസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഉത്തര കൊറിയന്‍ പ്രതിസന്ധിയെ ലോകം എങ്ങനെയാണ് നോക്കിക്കണ്ടത് എന്നാണ് ഇവിടെ അന്വേഷിക്കുന്നത്.

2006 ഒക്ടോബര്‍: ഉത്തര കൊറിയ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയെന്ന് നിരീക്ഷകര്‍ തീരുമാനിച്ചു. ഈ ആദ്യത്തെ പരീക്ഷണത്തില്‍ ഒരു കിലോ ടണ്‍ അഥവ ആയിരം ടണ്‍ ടിഎന്‍ടി ആണ് ഉല്‍പാദിപ്പിക്കപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനില്‍ യുഎസ് വര്‍ഷിച്ച ബോംബുകളുടെ ഒരു ചെറിയ ശതമാനം മാത്രമേ ഇതാകുന്നുള്ളു.

ഈ ആദ്യ പരീക്ഷണം ഒരു പരാജയമാണെന്നാണ് യുഎസ് കണക്കാക്കുന്നത്. എന്നിട്ടും കടുത്ത ഉപരോധങ്ങള്‍ക്ക് വേണ്ടി യുഎസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തുകയും ഉത്തര കൊറിയയിലേക്കുള്ള എല്ലാ സൈനിക ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അത്രയും കടുത്ത നടപടിയിലേക്ക് പോകാതിരുന്ന ഐക്യരാഷ്ട്രസഭ, ഉത്തര കൊറിയയുടെ ആണവ പരിപാടിയെയും സൈന്യത്തെയും ശക്തിപ്പെടുത്തുന്ന ഉപകരണങ്ങള്‍ അവര്‍ നേടുന്നത് തടയുന്നതിനെ ലക്ഷ്യം വച്ചുള്ള നടപടികളെടുത്തു.

2009 മേയില്‍ ഉത്തര കൊറിയ അവരുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടത്തി. ഭൂമിക്കടിയില്‍ വച്ചായിരുന്നു പരീക്ഷണം നടത്തിയത്. ആ സമയത്ത് 4.7 സെസ്മിക് മീറ്റര്‍ വരുന്ന വ്യതിയാനം നടന്നതായി യുഎസ് ജിയോളജിക്കല്‍ സര്‍വെ കണ്ടെത്തിയിരുന്നു. ഏകദേശം രണ്ട് കിലോ ടണ്‍ വരുന്ന സ്‌ഫോടനമാണ് നടന്നിട്ടുണ്ടാവുക എന്ന് പിന്നീട് ദേശീയ രഹസ്യാന്വേഷണ ഡയറക്ടര്‍ ജയിംസ് ക്ലാപ്പര്‍ ജൂനിയര്‍ വിലയിരുത്തി.

ഇതൊരു ‘വലിയ ഭീഷണിയാണ്’ എന്ന് പ്രസിഡന്റ് ബാരക് ഒബാമ വിശേഷിപ്പിച്ചെങ്കിലും, അതൊരു സൈനിക വിഷയമല്ലെന്നും നയതന്ത്ര പ്രശ്‌നമാണെന്നുമായിരുന്നു യുഎസിന്റെ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഉത്തര കൊറിയയ്‌ക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ ഉപരോധം വീണ്ടും കര്‍ക്കശമാക്കി. എല്ലാത്തരത്തിലുള്ള ആയുധങ്ങളുടെ ഇറക്കുമതിയും നിരോധിക്കപ്പെട്ടു. ആയുധ പരിശോധനകള്‍ കര്‍ശനമാക്കാനും അത് ആവശ്യപ്പെട്ടു.

2013 ഫെബ്രുവരി: പുതുതായി അധികാരത്തിലെത്തിയ നേതാവ് കിം ജോംഗ്-ഉന്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ആണവ പരീക്ഷണം നടത്തി. നേരത്തെ നടന്ന പരീക്ഷണങ്ങളെക്കാള്‍ വളരെ വലുതായിരുന്നു അത്. ബോംബിന്റെ ശേഷി ആറിനും ഏഴിനും ഇടയ്ക്കാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ദക്ഷിണ കൊറിയയില്‍ ദേശീയ തിരഞ്ഞെടുപ്പും യുഎസിന്റെ സംയുക്ത കോണ്‍ഗ്രസിന് ഒബാമ അഭിസംബോധന ചെയ്യുകയും ചെയ്ത ദിവസം തന്നെയായിരുന്നു ആ ആണവ പരീക്ഷണം.

ഇതിനോടൂള്ള പ്രതികരണമായി, ചില മിസൈല്‍ പ്രതിരോധ ഉപകരണങ്ങളും ആണവശേഷിയുള്ള സ്റ്റെല്‍ത്ത് ബോംബുകളും ദക്ഷിണ കൊറിയയ്ക്ക് യുഎസ് നല്‍കി. യുഎസുമായുള്ള ഒരു സൈനിക ശക്തിപരീക്ഷണത്തില്‍ ഉത്തര കൊറിയയ്ക്ക് പരാജയം സംഭവിക്കുമെന്ന് അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മുന്നറിയിപ്പ് നല്‍കി. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് കിം ജോംഗ്-ഉന്‍ മനസിലാക്കണമെന്ന്, അങ്ങനെ മനസിലാക്കുമെന്ന് താന്‍ വിചാരിക്കുന്നതായി, പോരാട്ടത്തിന്റെ അന്തരഫലം എന്തായിരിക്കും എന്ന് തിരിച്ചറിയണമെന്ന് കെറി പറഞ്ഞു. പുതിയ പരീക്ഷണത്തിന്റെ വെളിച്ചത്തില്‍ ഉപരോധം കൂടുതല്‍ കര്‍ശനമാക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. ഉന്നിനെ സഹായിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആസ്തികള്‍ മരവിപ്പിക്കാന്‍ യുഎന്‍ തീരുമാനിച്ചു.
ഉത്തര കൊറിയ മൂന്നാമത്തെ ആണവ പരീക്ഷണം നടത്തുമ്പോള്‍, യഥാര്‍ത്ഥത്തില്‍ വളരെ കുറച്ച് ഉപരോധ മാര്‍ഗ്ഗങ്ങള്‍ മാത്രമേ അവര്‍ക്കെതിരെ പ്രയോഗിക്കാനുണ്ടായിരുന്നുള്ളു. 2013 ഓടെ തന്നെ ചരക്കുകള്‍ ഇറക്കുമതി ചെയ്യാനുള്ള ഉത്തര കൊറിയയുടെ ശേഷി ഗണ്യമായി പരിമിതപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ ഉല്‍പന്നങ്ങളുടെയും ഇറക്കുമതി നിയന്ത്രിക്കുന്ന നാവിക ഉപരോധം പോലെയുള്ള അടുത്ത നടപടികളിലേക്ക് പോകാന്‍ ഒബാമ മടിച്ചു. ഉത്തര കൊറിയയ്ക്ക് ഇന്ധനവും ധനസഹായവും നല്‍കുന്ന നടപടി ചൈന തുടരുകയും ചെയ്തു.

2016 ജനുവരി: ഭൂമിക്കടിയില്‍ വച്ച് നാലാമത്തെ ആണവ പരീക്ഷണം നടത്തിയതായി ഉത്തര കൊറിയ അവകാശപ്പെട്ടു. ശക്തി കുറച്ച ഹൈഡ്രജന്‍ ബോംബാണ് സ്‌ഫോടനം നടത്തിയതെന്നും ഇത് ‘അസാമാന്യ വിജയം’ ആണെന്നും കിം ഔദ്യോഗിക ടെലിവിഷനില്‍ പ്രഖ്യാപിച്ചു. എന്നാല്‍ പരീക്ഷണം നടന്നു എന്നുറപ്പിക്കാന്‍ തങ്ങള്‍ സാധിക്കുന്നില്ലെന്നാണ് സ്വതന്ത്ര നിരീക്ഷകര്‍ പറഞ്ഞത്. അത് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ശേഷി അളക്കുക അസാധ്യമാണ്. പക്ഷെ നാലിനും ആറിനുമിടയില്‍ കിലോ ടണ്‍ സ്‌ഫോടനശേഷിയുണ്ടാവാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ അനുമാനിക്കുന്നു.

അത് കഴിഞ്ഞുള്ള മാസങ്ങളില്‍, ഉത്തര കൊറിയയിലേക്ക് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് അനുമതി നല്‍കുന്ന നിയമം യുഎസ് കോണ്‍ഗ്രസ് പാസാക്കി. ‘ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിക്ഷേപണങ്ങള്‍’ നടത്തുന്നതില്‍ നിന്നും ഉത്തര കൊറിയയെ വിലക്കുന്ന പ്രമേയം ഐക്യരാഷ്ട്രസഭയും പാസാക്കി. ‘ഡിപിആര്‍കെയില്‍ നിന്നും വരുന്നതോ പോകുന്നതോ ആയവയോ ഡിപിആര്‍കെ ഇടനില്‍ക്കുകയോ ചെയ്യുന്നതുമായ ചരക്കുകള്‍ തങ്ങളുടെ പ്രദേശത്ത് വരുന്നുണ്ടോ എന്ന് പരിശോധിക്കാനും’ അതേ പ്രമേയം അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

മിസൈല്‍ പ്രതിരോധ പരിചയായ താഡിന്റെ സംരക്ഷണത്തില്‍ തുടരാനാണ് ഒബാമയും യുഎസിന്റെ പസഫിക്കിലെ സഖ്യരാജ്യങ്ങളും തയ്യാറായത്. ഇനി ആണവ പരീക്ഷണങ്ങള്‍ നടത്തില്ല എന്ന ഉറപ്പിന്റെ മേല്‍ ഈ പരിച നീക്കം ചെയ്യാനുള്ള ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ ഒരു ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം യുഎസ് പ്രസിഡന്റ് അംഗീകരിച്ചതുമില്ല.

2016 സെപ്തംബര്‍: ഉത്തര കൊറിയ അഞ്ചാമത്തെ ആണവ പരീക്ഷണം നടത്തി. സ്‌ഫോടനത്തിന്റെ ആഴം 5.3 സൈസ്മിക് മീറ്റര്‍ ആണെന്ന് കണക്കാക്കപ്പെടുന്നു. പത്ത് കിലോ ടണ്‍ സ്‌ഫോടന ശേഷിയുള്ള ബോംബാണ് പരീക്ഷിക്കപ്പെട്ടതെന്നും. നാഗസാക്കിയിലും ഹിരോഷിമയിലും വര്‍ഷിക്കപ്പെട്ട ബോംബുകളുടെ തുല്യശേഷിയുള്ളതാണ് ഇത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ രാജ്യത്തിന് സങ്കല്‍പിക്കാന്‍ പോലും പറ്റാത്തതും.

ഇതിന്റെ മറുപടിയായി ഐക്യരാഷ്ട്ര സഭയുടെ സഹായത്തോടെ ഉപരോധങ്ങള്‍ വീണ്ടും കടുപ്പിക്കാനാണ് ഒബാമ ശ്രമിച്ചത്.

‘ഉത്തര കൊറിയയെ ഒരു ആണവ രാജ്യമായി നിലവിലും ഇനി ഒരിക്കലും യുണൈറ്റഡ് സ്റ്റേറ്റ്‌സ് അംഗീകരിക്കില്ല. അത് ദേശീയ സുരക്ഷയെയും സാമ്പത്തിക വികസനത്തെയും കുറിച്ച് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതിന് അപ്പുറം,’ എന്ന് ഒബാമ പ്രഖ്യാപിച്ചു. ‘പഴുതുകള്‍ അടയ്ക്കാനും ഉപരോധം കൂടുതല്‍ ഫലപ്രദമാക്കാനും നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ പോവുകയാണ്,’ എന്ന് ദക്ഷിണ കൊറിയയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മിസൈല്‍ വിക്ഷേപണത്തെ ശക്തമായി എതിര്‍ക്കുന്ന പ്രമേയങ്ങളില്‍ ഐക്യരാഷ്ട്ര സുരക്ഷ സമിതിയില്‍ നിഷേധാധികാരമുള്ള ചൈന പോലും പിന്തുണച്ചിരുന്നു. ഉത്തര കൊറിയയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി നിരോധിക്കാമെന്നും അവര്‍ സമ്മതിച്ചിരുന്നു. അത് ഉത്തര കൊറിയന്‍ സാമ്പത്തികരംഗത്തിന് കനത്ത തിരിച്ചടിയാകുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍