UPDATES

എഡിറ്റര്‍

വിന്‍ഡോസ് 10 ഫ്രീ അപ്ഗ്രേഡിന് ഒരവസരം കൂടി

Avatar

മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് 10ഫ്രീയായി അപ്ഗ്രേഡ് ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിച്ചിരുന്നത് ജൂലൈ അവസാനം വരെയായിരുന്നു. വിന്‍ഡോസ് 7, 8.1 എന്നീ വേര്‍ഷനുകള്‍ ഉപയോഗിച്ചിരുന്നവര്‍ക്ക് അധിക ചെലവ് ഇല്ലാതെ 10ലേക്ക് മാറാമായിരുന്നു.

എന്നാല്‍ ഈ അവസരം മുതലാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ല എന്ന് കരുതിയിരിക്കുകയാണെങ്കില്‍ വിഷമിക്കേണ്ട. ഒരു ചാന്‍സ് കൂടി ഉണ്ട്. സാധാരണ യൂസറിനായി ഉള്ള അപ്ഗ്രേഡ് ഓപ്ഷന്‍ ഇതിനകം തന്നെ മൈക്രോസോഫ്റ്റ് നിര്‍ത്തിയെങ്കിലും അസിസ്റ്റീവ് ടെക്നോളജി ഉപയോഗപ്പെടുത്തുന്നവര്‍ക്കായുള്ളത് ഇപ്പോഴും ആക്റ്റീവ് ആണ്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 10 അപ്ഗ്രേഡ് ഫോര്‍ അസിസ്റ്റീവ് ടെക്നോളജി യൂസേഴ്സ് പേജില്‍ പോവുക. അവിടെ നിന്നും നിങ്ങള്‍ക്ക് അപ്ഗ്രേഡ് ഓപ്ഷന്‍ ലഭ്യമാകും. കൂടാതെ വിന്‍ഡോസ് ഡെവലപ്പര്‍മാര്‍ക്കായുള്ള ഇന്‍സൈഡര്‍ പ്രോഗ്രാമില്‍ ജോയിന്‍ ചെയ്താലും അപ്ഗ്രേഡ് സാധ്യമാകും.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/xkNqWL

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍