UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐഐടികളില്‍ സംസ്‌കൃതം കോഴ്‌സ് തുടങ്ങണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

അഴിമുഖം പ്രതിനിധി

സംസ്‌കൃതം കോഴ്‌സ് ആരംഭിക്കണമെന്ന് നിര്‍ദ്ദേശിച്ച് മനുഷ്യ വിഭവശേഷി മന്ത്രാലയം എല്ലാ ഐഐടികള്‍ക്കും കത്തയച്ചു. അതിനായി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ അനുമതിയോടെ തസ്തികകള്‍ സൃഷ്ടിച്ച് അധ്യാപകരെ നിയമിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തലവനായ വിദഗ്ദ്ധ സമിതി ഫെബ്രുവരിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ സോഫ്റ്റ് കോപ്പിയുടെ ലിങ്കും ഈ കത്തിലുണ്ട്.

കമ്മിറ്റിയില്‍ പ്രധാനമന്ത്രിയുടെ യോഗ ഗുരു എച്ച് ആര്‍ നാഗേന്ദ്രയും നിതി ആയോഗ് അംഗം ബിബേക് ദെബ്രോയും യുജിസി ചെയര്‍മാന്‍ വേദ് പ്രകാശും അംഗങ്ങളാണ്. വിവിധ ആധുനിക വിഷയങ്ങളും സംസ്‌കൃതത്തില്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങളും പഠിപ്പിക്കുന്നതിനും സംസ്‌കൃത സാഹിത്യത്തിലെ ശാസ്ത്ര, സാങ്കേതിക കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്നതിനും എല്ലാ ഐഐടികളിലും എന്‍ഐടികളിലും ഐസറുകളിലും സംസ്‌കൃത സെല്‍ രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

അഥര്‍വേദം, വൈശേഷിക ദര്‍ശന തുടങ്ങിയവ ശാസ്ത്ര ആശയങ്ങളുടെ കലവറയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിദ്ധാന്ത ശിരോമണി, വൃക്ഷ ആയുര്‍വേദ, ഉപവന വിനോദ തുടങ്ങിയ നൂറുകണക്കിന് സംസ്‌കൃത പുസ്തകങ്ങളില്‍ ഗവേഷണവിഷയങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2000 ജൂലൈയില്‍ എന്‍ഡിഎ ഒന്നിന്റെ കാലത്ത് സമാനമായ നീക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ചില ഐഐടികള്‍ മുഖ്യധാര എഞ്ചിനീയറിംഗ് കരിക്കുലത്തില്‍ പ്രാചീന ഇന്ത്യയിലെ പുസ്തകങ്ങളില്‍ നിന്നുള്ളവ കൂട്ടിച്ചേര്‍ത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍