UPDATES

നെഹൃവും പട്ടേലും നേതാജിയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ പോരാളികളെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍

അഴിമുഖം പ്രതിനിധി

സ്മൃതി ഇറാനിക്കു പകരം മാനവശേഷി വകുപ്പിന്റെ ചുമതല കിട്ടിയ പ്രകാശ് ജാവദേക്കര്‍ മനസിലാക്കിയ ചരിത്രം അനുസരിച്ച് പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെയും ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിനെയും സുഭാഷ് ചന്ദ്രബോസിനെയും ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നതാണ്!

എഴുപതാമത് സ്വാതന്ത്യദിനാഘോഷങ്ങളോടനുബന്ധിച്ച് മധ്യപ്രദേശില്‍ നടന്ന തിരംഗ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു വിദ്യാഭ്യാസ മന്ത്രി ജാവദേക്കര്‍ നെഹ്‌റുവിനെയും പട്ടേലിനെയും നേതാജിയേയും തൂക്കിലേറ്റപ്പെട്ടവരാക്കിയത്.

ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ നേതാജി സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ പട്ടേല്‍, പണ്ഡിറ്റ് നെഹ്‌റു, ഭഗത് സിംഗ്, രാജ് ഗുരു എന്നീ സ്വാതന്ത്ര്യസമര പോരാളികളെ നമുക്ക് അഭിവാദ്യം ചെയ്യാം; മന്ത്രിയുടെ വാക്കുകളാണിത്.

1950 ലാണ് സര്‍ദാര്‍ പട്ടേല്‍ അന്തരിച്ചത്, നെഹ്‌റു 1964 ലും. ഇരുവരുടേതും സ്വാഭാവിക മരണവുമായിരുന്നു. 

എന്നാല്‍ നേതാജിയുടെ കാര്യത്തില്‍ ഇപ്പോഴും അനശ്ചിതത്വം തുടരുകയാണ്. എന്നാല്‍ കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രിക്ക് അത്തരം സംശയങ്ങളൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടവര്‍ക്ക് തോന്നിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍