UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആംഗ് സാന്‍ സൂ കിയുടെ മുന്‍ ഡ്രൈവര്‍ മ്യാന്‍മര്‍ പ്രസിഡന്റാകും

അഴിമുഖം പ്രതിനിധി

മ്യാന്‍മറില്‍ ആംഗ് സാന്‍ സൂ കിയുടെ പാര്‍ട്ടി അവരുടെ മുന്‍ ഡ്രൈവറും അടുത്ത സഹായിയുമായ യു ടിന്‍ ക്യാവിനെ രാജ്യത്തിന്റെ അടുത്ത പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്തു. പട്ടാള ഭരണം നിലനില്‍ക്കുന്ന മ്യാന്‍മറില്‍ ജനാധിപത്യം നടപ്പില്‍ വരുത്താന്‍ ഏറെ സമരങ്ങള്‍ നയിച്ചിട്ടുള്ളയാളാണ് സൂ കി. അടുത്തിടെ മ്യാന്‍മറില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ജനാധിപത്യ രീതിയില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ സൂ കിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമേക്രസിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്നാല്‍ പട്ടാള ഭരണകൂടം എഴുതിയ ഭരണഘടനയിലെ നിബന്ധനകള്‍ പ്രകാരം സൂ കിക്ക് പ്രസിഡന്റാകാന്‍ സാധിക്കില്ല. ഇതേ തുടര്‍ന്ന് പിന്‍സീറ്റ് ഡ്രൈവിങ് നടത്തനാണ് സൂ കി തന്റെ വിശ്വസ്തനെ പ്രസിഡന്റാക്കുന്നത്. രണ്ട് മാസം മുമ്പുവരെ അദ്ദേഹം സൂ കിയുടെ പാര്‍ട്ടിയില്‍ അംഗം പോലുമായിരുന്നില്ല.

1960-കളില്‍ പട്ടാളം ഭരണ പിടിച്ചെടുത്തശേഷം ആദ്യമായാണ് മ്യാന്‍മറില്‍ തെരഞ്ഞെടുപ്പിലൂടെ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. സൂ കിയുടെ ഭര്‍ത്താവും മക്കളും ബ്രീട്ടീഷ് പൗരന്‍മാര്‍ ആയത് കാരണമാണ് അവര്‍ക്ക് പ്രസിഡന്റാകാന്‍ സാധിക്കാത്തത്. സൂ കി 2012-ല്‍ സ്ഥാപിച്ച ഡൗ ഖിന്‍ കി ഫൗണ്ടേഷന് നേതൃത്വം നല്‍കുന്നത് യാംഗോണ്‍ സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ടിന്‍ ക്യാവ് ആണ്.

ടിനിന്റെ പിതാവ് പ്രശസ്ത കവിയും പണ്ഡിതനുമാണ്. യാംഗോണിലും ജപ്പാനിലും അക്കാദമിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നപിതാവ് 1990-ല്‍ എന്‍എല്‍ഡിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെങ്കിലും തെരഞ്ഞെപ്പ് പട്ടാള ഭരണകൂടം അംഗീകരിച്ചിരുന്നില്ല. ഈ തെരഞ്ഞെടുപ്പിന് മുമ്പാണ് പട്ടാളം സൂ കിയെ വീട്ടുതടങ്കലില്‍ ആക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍