UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൗരിയുടെ ഘാതകര്‍ സിസിടിവിയില്‍ പ്രത്യക്ഷപെട്ടത് 45 മിനുട്ട് മുമ്പെന്ന് റിപ്പോര്‍ട്ട്

അവര്‍ ഓഫീസില്‍ നിന്നും ഇറങ്ങുന്നതും വി്ട്ടിലെത്തുന്നതിന്റേയും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടോയെന്നും സംഘം അന്വേഷിച്ചുവരികയാണെന്നും വാര്‍ത്തയുണ്ട്. ഘാതകര്‍ സഞ്ചരിച്ച മോട്ടോര്‍സൈക്കിള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജ്ജിതപെടുത്തിയിട്ടുണ്ട്

മാധ്യമ പ്രവര്‍ത്തകയും പുരോഗമനവാദിയുമായ ഗൗരി ലങ്കേഷിന്റെ ഘാതകരെ കുറിച്ച് സിസിടിവിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണസംഘം. ഗൗരിക്ക്് നേരെ വെടിവെച്ച രണ്ട് പേര് ഗൗരി വീട്ടിലെത്തുന്നതുവരെ ഐഡിയല്‍ ഹോംസ് ലേഔട്ടിലെ അവരുടെ വീടിനു മുന്നില്‍ കാത്തിരിക്കുകയായിരുന്നുവെന്നും 45 മിനുട്ടു മുമ്പാണ് ഘാതകര്‍ സിസിടിവിയില്‍ പ്രത്യക്ഷപെട്ടതെന്നും അന്വേഷണസംഘത്തെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്്‌സ്പ്രസ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. സിസിടിവി പരിശോധിച്ച ശേഷം അന്വേഷണ സംഘത്തിനു കൂടുതല്‍ അനുമാനങ്ങളിലെത്തി ചേരാനായിട്ടുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഗൗരി ലങ്കേഷിനു വെടിയേല്‍ക്കുന്നത് സെപറ്റംമ്പര്‍ 5ന് വൈകിയിട്ട് എട്ടു മണിക്കാണ്. രണ്ടുപേരാണ് അവരെ വെടിവെച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. 7.56 എംഎം നാടന്‍ നിര്‍മ്മിത പിസറ്റളില്‍ നിന്നുമാണ് നിറ ഒഴിച്ചത്. ബസവന്‍ഗുഡിയിലെ ഓഫീസില്‍ നിന്നും അവരെ പിന്തുടര്‍ന്ന വീട്ടിനു മുന്നില്‍ വെച്ച് വധിക്കുകയായിരുന്നുവെന്ന നേരത്തയുണ്ടായിരുന്ന അനുമാനം ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ് അന്വേഷണസംഘം. ലങ്കേഷ് വിട്ടിലെത്തുന്നതുവരെ അവരെ കാത്ത് രണ്ടുപേര്‍ ഗെയ്റ്റിനരികെ നില്‍ക്കുകയായിരുന്നുവെന്നാണ് പുതിയ അനുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രദേശത്ത് അപ്പോള്‍ നടന്ന ഫോണ്‍കോളുകളുടെ വിശദാംശങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരികയാണ്. അവര്‍ ഓഫീസില്‍ നിന്നും ഇറങ്ങുന്നതും വി്ട്ടിലെത്തുന്നതിന്റേയും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടോയെന്നും സംഘം അന്വേഷിച്ചുവരികയാണെന്നും വാര്‍ത്തയുണ്ട്. ഘാതകര്‍ സഞ്ചരിച്ച മോട്ടോര്‍സൈക്കിള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജ്ജിതപെടുത്തിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍