UPDATES

ന്യൂസ് അപ്ഡേറ്റ്സ്

342 കോടിയുമായി ചെന്നൈയിലേക്ക് വന്ന തീവണ്ടി കൊള്ളയടിച്ചു

അഴിമുഖം പ്രതിനിധി

റിസര്‍വ് ബാങ്ക് ശേഖരിച്ച 23 ടണ്‍ പഴയനോട്ടുകളുമായി പോയ ട്രെയിനില്‍ വന്‍ കവര്‍ച്ച. സേലത്ത് നിന്ന് ചെന്നൈയിലേക്ക് പോയ തീവണ്ടിയിലാണ് കൊള്ള നടന്നത്. 342 കോടി മൂല്യമുള്ള നോട്ടുകളാണ് തീവണ്ടിയിലുണ്ടായിരുന്നത്.

228 പെട്ടികളിലായി സൂക്ഷിച്ച പണമാണ് ബോഗിയുടെ മേല്‍ഭാഗം തുരന്ന് അകത്ത് കയറി കൊള്ളയടിച്ചത്. തിങ്കളാഴ്ച സേലത്ത് നിന്ന് പുറപ്പെട്ട ഈ തീവണ്ടി പുലര്‍ച്ചെ നാലരയോടെ ചെന്നൈ എഗ്മോറില്‍ എത്തിയ ശേഷമാണ് കവര്‍ച്ചാവിവരം അധികൃതര്‍ അറിയുന്നത്.

അഞ്ചു ബാങ്കുകളില്‍ നിന്നായി ശേഖരിച്ച് ചെന്നൈയിലെ റിസര്‍വ് ബാങ്ക് ഓഫീസിലേക്ക് കൊണ്ട് വരികയായിരുന്ന പഴയനോട്ടുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. പെട്ടികള്‍ ബോഗിയിലുണ്ടെങ്കിലും ഇതിനകത്തെ പണം നഷ്ടപ്പെട്ടിരുന്നു. എത്ര തുക നഷ്ടമായി എന്ന കാര്യവും അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്ന് റയില്‍വേ പോലീസും തമിഴ്നാട് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെന്നൈ സ്റ്റേഷനിലെ പ്രത്യേക ടെര്‍മിനലിലേക്ക് മാറ്റിയ തീവണ്ടിയില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍