UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിന്റെ വിജയകഥ

Avatar

ടീം അഴിമുഖം

പുതിയ കണക്കുകള്‍ കാണിക്കുന്നത് ഇന്ത്യ വെവ്വേറെ രാജ്യങ്ങളായിരുന്നുവെങ്കില്‍ ഐക്യരാഷ്ട്ര സഭയുടെ ഉയര്‍ന്ന മാനവവികസന സൂചികയിലുള്ള ഏക രാജ്യം കേരളമാകുമായിരുന്നു എന്നാണ്. മാനവ വികസന സൂചികയില്‍ (HDI) ഇന്ത്യയുടെ സ്ഥാനം 2014-നെ അപേക്ഷിച്ച് അല്പം മുന്നിലെത്തിയിട്ടുണ്ട്. 2015-ലെ ആഗോള മാനവ വികസന സൂചികയില്‍ അത് 130-ലെത്തി. കഴിഞ്ഞ വര്‍ഷം 131 ആയിരുന്നു.

2009 മുതല്‍ 2014 വരെ രാജ്യം HDI കണക്കെടുപ്പില്‍ 6 പോയന്‍റ് മുന്നിലേക്ക് നീങ്ങി. ഇന്ത്യയുടെ പോയന്‍റ് നില 0.609 ആണ്. മാനവ വികസന സൂചികയിലെ മധ്യ നിലവാരത്തിലുള്ള രാഷ്ട്രങ്ങളുടെ ശരാശരിയായ 0.630-തിനും വളരെ താഴെ. തെക്കനേഷ്യന്‍ രാജ്യങ്ങളുടെ ശരാശരി -0.607-ഇതിലും താഴെയാണ്.

പുതിയ കണക്കില്‍ അയല്‍രാഷ്ട്രങ്ങളായ ബംഗ്ലാദേശിന്നും പാകിസ്ഥാനും മേലെയാണ് ഇന്ത്യ. എന്നാല്‍ നമീബിയ, ഗ്വാട്ടിമാല, താജിക്കിസ്ഥാന്‍ എന്തിന് ഇറാഖിനെക്കാള്‍ വരെ പിറകിലും.

ആയുര്‍ദൈര്‍ഘ്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മാനദണ്ഡങ്ങളാണ് മാനവ വികസന സൂചികയില്‍ കണക്കിലെടുക്കുന്നത്. തുടര്‍ച്ചയായ 12-ആം വര്‍ഷവും ലോകത്ത് ജീവിക്കാന്‍ കൊള്ളാവുന്ന ഏറ്റവും മികച്ച രാജ്യമായി നോര്‍വെയാണ് മുന്നില്‍. 188 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളെ ആസ്പദമാക്കിയാണ് പുതിയ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ രാഷ്ട്രങ്ങളായിരുന്നെങ്കില്‍
മിന്റ് ദിനപത്രത്തിന്റെ വിശകലനമനുസരിച്ച് ജനസംഖ്യ കൊണ്ടും ഭൂവിസ്തൃതികൊണ്ടും ഇന്ത്യയിലെ 17 പ്രമുഖ സംസ്ഥാനങ്ങള്‍ പലതും പല ലോകരാഷ്ട്രങ്ങളെക്കാളും വലുതാണ്. ഈ 17 സംസ്ഥാനങ്ങളും വെവ്വേറെ രാജ്യങ്ങളായിരുന്നുവെങ്കില്‍ യു എന്‍ മാനദണ്ഡങ്ങള്‍ പ്രകാരം ഈ പട്ടികയില്‍ 104 (കേരളം) മുതല്‍ 163 (ബീഹാര്‍) വരെയുള്ള സ്ഥാനങ്ങളില്‍ വരുമായിരുന്നു.

അങ്ങനെ നോക്കിയാല്‍ ഉയര്‍ന്ന മാനവ വികസന സൂചികയുണ്ടെന്ന് യു എന്‍ കണക്കാക്കുന്ന ഗണത്തില്‍ പെടുത്താവുന്ന ഏക സംസ്ഥാനം-0 തൊട്ട് 1 വരെയുള്ള അളവുകോലില്‍ അതിനു 0.7-നേക്കാള്‍ പോയന്‍റുണ്ട്- കേരളമാണ്. മറ്റ് 16 എണ്ണവും മധ്യത്തിലോ അല്ലെങ്കില്‍ വളരെ താഴെയോ ഉള്ള മാനവ വികസന സൂചികയുള്ളവയാണ്. 

നീതി ആയോഗിന്റെ ഒരു ശാഖയായ National Institute of Labour Economics Research and Development 2007-08ല്‍ തയ്യാറാക്കിയ HDI-യെ അപേക്ഷിച്ച് നോക്കിയാലും 17 പ്രമുഖ സംസ്ഥാനങ്ങളില്‍ കേരളം അതിന്റെ ഉയര്‍ന്ന സ്ഥാനം നിലനിര്‍ത്തുന്നുണ്ട്.

ഗുജറാത്തും കേരളവും
മാനവ വികസനത്തിന് സാമ്പത്തിക വികസനം മാത്രം മതിയോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇത്തരം ചര്‍ച്ചകള്‍ മിക്കപ്പോഴും ഉയരുന്നത് ഗുജറാത്ത് മാതൃകയും കേരള മാതൃകയും താരതമ്യം ചെയ്താണ്. തങ്ങളുടെ കണക്കുകള്‍ രണ്ടു നിഗമനങ്ങളിലെത്തിക്കുന്നു എന്ന് മിന്റ് പറയുന്നു. ഒരു സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ വരുമാനം അതിന്റെ സാമൂഹ്യ സൂചികകളുമായി എപ്പോഴും ഒത്തുപോകുന്നവയാകണമെന്നില്ല. ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം ഗുണപരമാണെങ്കില്‍ക്കൂടി.

കൂടുതല്‍ വിശദമാക്കിയാല്‍, ഇപ്പറഞ്ഞ 17 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരുമാനത്തിന്റെ കാര്യത്തില്‍ അഞ്ചാമതാണെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ കേരളം ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

മറുവശത്ത്, ഹരിയാനയാണ് ഏറ്റവും ധനിക സംസ്ഥാനം. പക്ഷേ ആരോഗ്യ, വിദ്യാഭ്യാസ ഉപസൂചികകളില്‍ അത് 7-ആ സ്ഥാനത്താണ്. അപ്പോള്‍, ഉയര്‍ന്ന വരുമാനം എല്ലായ്പ്പോഴും മെച്ചപ്പെട്ട ആരോഗ്യവും വിദ്യാഭ്യാസവുമായി മാറണമെന്നില്ല. അതേസമയം വരുമാനവും സാമൂഹ്യസൂചികകളും തമ്മിലുള്ള ബന്ധം ധനാത്മകമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍