UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിമാനത്തില്‍ നിന്ന് മനുഷ്യ വിസര്‍ജ്ജ്യം: എയര്‍ലൈന്‍ കമ്പനിക്ക് പിഴ

വിമാനക്കമ്പനിക്ക് 50,000 രൂപ പിഴ ചുമത്താന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടു. വ്യോമഗതാഗത ഡയറക്ടര്‍ ജനറലിനാണ് എന്‍ജിടി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പറന്നുകൊണ്ടിരുന്ന വിമാനത്തില്‍ നിന്നും മനുഷ്യവിസര്‍ജ്ജ്യം പുറത്തേക്ക് തള്ളിയ വിമാനക്കമ്പനിക്ക് 50,000 രൂപ പിഴ ചുമത്താന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടു. വ്യോമഗതാഗത ഡയറക്ടര്‍ ജനറലിനാണ് എന്‍ജിടി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 20ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുന്നതിനിടയില്‍ ഒരു വിമാനത്തില്‍ നിന്നും മനുഷ്യവിസര്‍ജ്ജ്യം പ്രദേശത്തെ വീടുകളിലേക്ക് പതിച്ചതിനെ തുടര്‍ന്നാണ് വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ സാത്വന്ദ് സിംഗ് ദഹിയയാണ് ട്രിബ്യൂണലിനെ സമീപിച്ചത്. സ്വച്ഛ ഭാരത് അഭിയാന്റെ ലംഘനമാണ് കമ്പനിയുടെ നടപടിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പരാതിക്കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തത് മനുഷ്യ മലം തന്നെയാണെങ്കിലും അത് എവിടെ നിന്ന് വന്നുവെന്ന് കണ്ടെത്താനാവില്ലെന്ന ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിലപാട് തങ്ങളെ ഞെട്ടിച്ചതായും ട്രിബ്യൂണല്‍ അദ്ധ്യക്ഷന്‍ സ്വതന്ത്ര കുമാറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ചൂണ്ടിക്കാട്ടി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള പാര്‍പ്പിടങ്ങളിലെല്ലാം മനുഷ്യ വിസര്‍ജ്ജം തെറിച്ച് വീണിരുന്നു. പിഴയായി ലഭിക്കുന്ന തുക പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കാനും ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്തിന്റെ ടെര്‍മിനലുകള്‍ക്ക് സമീപം വച്ചോ അല്ലെങ്കില്‍ വിമാനം നിലത്തിറങ്ങുന്ന സമയത്തോ മനുഷ്യവിസര്‍ജ്ജ്യങ്ങള്‍ സൂക്ഷിക്കുന്ന ടാങ്കുകള്‍ തുറക്കരുതെന്ന് വിമാനക്കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും ട്രിബ്യൂണല്‍ ഡിജിസിഎയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍