UPDATES

സര്‍വ്വകലാശാലയില്‍ നിന്നും പോലീസിനെ പിന്‍വലിക്കണം; ഹ്യൂമന്‍ റൈറ്റ്സ് ഫോറം

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നിന്നും പോലീസ് സേനയെ ഉടന്‍ തന്നെ പിന്‍വലിക്കണം എന്ന് ഹ്യൂമന്‍ റൈറ്റ്സ് ഫോറം സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചുള്ള ആക്രമണം വച്ചു പോറുപ്പിക്കാനാവില്ല എന്നും പോലീസ് സാന്നിധ്യം കാമ്പസിലെ സാധാരണഗതിയിലേക്ക് കൊണ്ടുവരുന്നതിനെ തടസ്സപ്പെടുത്തും എന്ന് ഫോറം വ്യക്തമാക്കി. ഇത്രയേറെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും വി സിയെ പിന്താങ്ങുകയാണ്ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത് എന്നും ഫോറം അഭിപ്രായപ്പെട്ടു. കൂടാതെ മാധ്യമങ്ങളെ കാമ്പസില്‍ നിന്നു വിലക്കിയ തീരുമാനത്തെയും ഫോറം അപലപിച്ചു. എത്രയും പെട്ടന്ന്  വിലക്കുകള്‍ മാറ്റണം എന്നും എച്ച്ആര്‍എഫ് ആവശ്യപ്പെട്ടു  

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍