UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് പിന്‍വലിക്കലിനും സഹകരണ പ്രതിസന്ധിക്കും പ്രതിഷേധമായി മനുഷ്യച്ചങ്ങല

ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ മനുഷ്യച്ചങ്ങല തീര്‍ത്തു. ഏതാണ്ട് 700 കിലോമീറ്റര്‍ നീളത്തിലായിരുന്നു മനുഷ്യച്ചങ്ങല.

കേന്ദ്രസര്‍ക്കാരിന്‌റെ നോട്ട് അസാധുവാക്കലിനും സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ക്കും എതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ മനുഷ്യച്ചങ്ങല തീര്‍ത്തു. ഏതാണ്ട് 700 കിലോമീറ്റര്‍ നീളത്തിലായിരുന്നു മനുഷ്യച്ചങ്ങല. മന്ത്രിമാരും എംഎല്‍എമാരും വിവിധ പാര്‍ട്ടികളുടെ നേതാക്കന്‍മാരും മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി.

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവന് മുന്നില്‍ മനുഷ്യച്ചങ്ങലയില്‍ ആദ്യ കണ്ണിയായി. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ തുടങ്ങിയവരും രാജ്ഭവന് മുന്നില്‍ അണിനിരന്നു.
ഘടകക്ഷികള്‍ക്ക് പുറമെ ജെഎസ്എസ്, ഐഎന്‍എല്‍, സിഎംപി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി) എന്നിവരും ചങ്ങലയില്‍ അണിചേര്‍ന്നു.

കൊല്ലത്ത് പി.കെ.ഗുരുദാസനും ആലപ്പുഴയില്‍ വൈക്കം വിശ്വനും എറണാകുളത്ത് എം.എ.ബേബിയും തൃശൂരില്‍ ബേബി ജോണും പാലക്കാട് എ.കെ.ബാലനും മലപ്പുറത്ത് എ.വിജയരാഘവനും കോഴിക്കോട് തോമസ് ഐസക്കും കണ്ണൂരില്‍ ഇ.പി.ജയരാജനും കാസര്‍കോട്ട് പി.കരുണാകരനും മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍