UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹംസഫര്‍ എക്‌സ്പ്രസ് ആദ്യ യാത്രയില്‍ തന്നെ നേരത്തെയോടി; യാത്രക്കാര്‍ വലഞ്ഞു

ടൈംടേബിള്‍ പുതുക്കിയിട്ടില്ലെന്നാണ് ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്

ട്രെയിനുകള്‍ വൈകിയോടുന്നത് ഇന്ത്യയിലെ പതിവു കാഴ്ചയാണ്. എന്നാല്‍ ജമ്മു താവിയില്‍ നിന്നും തിരുപ്പതിയിലേക്കുള്ള ഹംസഫര്‍ എക്‌സ്പ്രസ് ഈ പതിവ് തെറ്റിച്ചെന്ന് മാത്രമല്ല നേരത്തെയോടി അപൂര്‍വതയും സൃഷ്ടിച്ചിരിക്കുന്നു. ജലന്ധറില്‍ നിന്നുള്ള 23 യാത്രക്കാര്‍ക്ക് ട്രെയിനിന്റെ ഈ നേരത്തെയോടല്‍ മൂലം ബുദ്ധിമുട്ടി.

രാവിലെ 8.40ന് ജലന്ധറില്‍ എത്തേണ്ടിയിരുന്ന ട്രെയിന്‍ ഒരു മണിക്കൂര്‍ മുമ്പേ എത്തിയിരുന്നു. രാവിലെ 10.55ന് ലുധിയാനയില്‍ എത്തേണ്ട ട്രെയിന്‍ 9.28 ആയപ്പോഴേക്കും എത്തിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന 23 പേരാണ് ജലന്ധര്‍ സ്റ്റേഷനിലെത്തിയത്. ഇവര്‍ പശ്ചിം എക്‌സ്പ്രസില്‍ കയറി ലുധിയാനയില്‍ എത്തുന്നതുവരെ ട്രെയിന്‍ അവിടെ കാത്തുകിടന്നു. ഒടുവില്‍ 11 മണിയോടെയാണ് ട്രെയിന്‍ പുറപ്പെട്ടത്.

ട്രെയിനിന്റെ ആദ്യ യാത്രയായതിനാല്‍ ടൈംടേബിള്‍ പുതുക്കിയിട്ടില്ലെന്നാണ് ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. മാനേജ്‌മെന്റിലെ അപാകതയാണ് പ്രശ്‌നത്തിന് കാരണമെന്ന് മറ്റൊരു ഉദ്യോഗസ്ഥനും വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍