UPDATES

പട്രീഷ എത്തി: മെക്‌സികോ ആശങ്കയില്‍

അമേരിക്കന്‍ വന്‍കരയുടെ ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായ പട്രീഷ മെക്‌സിക്കന്‍ തീരത്ത് എത്തി. പടിഞ്ഞാറന്‍ തീരത്താണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. കാറ്റഗറി അഞ്ചില്‍ യുഎസ് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്ന പട്രീഷ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലാണ് തീരത്തേയ്ക്ക് അടുത്തത്. വന്‍ നാശം പട്രീഷ വിതയ്ക്കുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചിരുന്ന നാശത്തേക്കാള്‍ കുറവാണ് ഉണ്ടായിട്ടുള്ളത് എന്ന് മെക്‌സിക്കോയുടെ പ്രസിഡന്റ് എന്‍ട്രിക്വ പെന നീതോ പറഞ്ഞു. പട്രീഷ തീരത്ത് എത്തി നാലു മണിക്കൂറുകള്‍ക്ക്‌ശേഷം കാറ്റഗി നാലിലേക്ക് ദുര്‍ബലപ്പെട്ടിട്ടുണ്ട്. കോലിമയില്‍ ചെറിയ മണ്ണിടിച്ചിലും മരങ്ങള്‍ കടപുഴകി വീഴലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം സജീവമായിരുന്ന കൊലീമ അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരത്തിനൊപ്പം കനത്ത മഴയും ചേര്‍ന്ന് വലിയതോതിലെ ചെളിഒഴുക്കിന് കാരണം ആകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല് ലക്ഷത്തോളം പേരാണ് കാറ്റ് വീശുന്ന മേഖലകളില്‍ വസിക്കുന്നതെന്ന് മെക്‌സിക്കോയുടെ ദേശീയ ദുരന്ത ഫണ്ട് അധികൃതര്‍ പറഞ്ഞു. തീര നഗരങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളും പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുകയാണ്. 2000-ത്തോളം ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ തുറന്നിട്ടുള്ളത്. അമേരിക്കയുടെ ടെക്‌സാസിലും പട്രീഷ നാശം വിതയ്ക്കാന്‍ സാധ്യതയുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍