UPDATES

ഹൂറിയത് കോണ്‍ഫറന്‍സ് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്

ജമ്മുവില്‍ നിന്നുള്ള എക്‌സെല്‍സിയര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് പറയുന്നത് ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നാണ്.

കാശ്മീരി വിഘടനവാദി സംഘടന ഹൂറിയത് കോണ്‍ഫറന്‍സ് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കറുടേയും ജിതേന്ദ്ര സിംഗിന്റേയും സാന്നിദ്ധ്യത്തിലാണ് ശ്രീനഗറിലെ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ പരിപാടിക്കിടെ സത്യപാല്‍ മാലിക് ഇക്കാര്യം പറഞ്ഞത്. താന്‍ ഗവര്‍ണറായി വന്നതോടെ എല്ലാ പ്രശ്‌നങ്ങളും ശരിയായി തുടങ്ങിയതായും സത്യപാല്‍ മാലിക് അവകാശപ്പെട്ടു. നേരത്തെ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍ ഹുറിയതിനോട് ചര്‍ച്ചയ്ക്ക് ചെന്നപ്പോള്‍ നേതാക്കള്‍ കാണാന്‍ തയ്യാറായില്ല.

ജമ്മുവില്‍ നിന്നുള്ള എക്‌സെല്‍സിയര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് പറയുന്നത് ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നാണ്. മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ ഈ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. യുവാക്കളുടെ പ്രശ്‌നമാണ് കാശ്മീരിന്റെ പ്രശ്‌നം. സംസ്ഥാനത്തെ യുവാക്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ദേശീയ പതാകയ്‌ക്കൊപ്പം പ്രത്യേക കൊടിയും ഭരണഘടനയുമുള്ള സംസ്ഥാനമാണ് കാശ്മീര്‍. കാശ്മീരിന് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിലെത്താന്‍ സാധിക്കും. അതേസമയം ബുള്ളറ്റുകളെ ബൊക്ക കൊണ്ട് നേരിടാന്‍ സൈനികര്‍ക്ക് കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

വലിയ വിജയം നേടി രണ്ടാമതും അധികാരത്തിലെത്തിയ മോദിക്ക് ഇത് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള നല്ല അവസരമാണെന്നും ഇതിനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും മിര്‍വായിസ് പറഞ്ഞിരുന്നു. കാശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ക്ഷണം ഇന്ത്യ ഗൗരവമായി കാണണമെന്നും മിര്‍വായിസ് പറഞ്ഞു. അതേസമയം ഗവര്‍ണര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എങ്കിലും മിര്‍വായിസ് വീട്ടുതടങ്കലിലാണ്. കാശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ ബുക്ക് ഫെയറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മിര്‍വായിസിനെ വിലക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍