UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയുടെ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

അഴിമുഖം പ്രതിനിധി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയുടെ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വാണി നഗറിലെ ശ്രുതിയുടെ ഭര്‍ത്താവ് ജഗദീഷാണ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്ത മനോവിഷമത്തില്‍ ആത്മഹത്യക്ക് മുതിര്‍ന്നത്. ജഗദീഷ് അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ബംഗളുരുവില്‍ പഠിക്കുന്ന ശ്രുതിയുടെ അഞ്ച് വഷത്തെ പഠന ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തേ ഉറപ്പു നല്‍കിയിട്ടുണ്ടായിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ കളക്ടര്‍ മുഖാന്തിരം എത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫീസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ആറ് മാസംമുമ്പ് തന്നെ കളക്ടര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഫീസിനത്തില്‍ രണ്ടര ലക്ഷം രൂപ ഈ മാസം 28നു മുന്‍പ് അടയ്ക്കണമെന്ന് കോളജില്‍നിന്നും അറിയിപ്പ് വന്നിരുന്നു. ശ്രുതിക്ക് കോളജില്‍ ചേരാനുള്ള തുക നല്‍കിയത് ഡോക്ടര്‍മാരുടെ സംഘടനയായിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍