UPDATES

വൈറല്‍

ഭാര്യയുടെ രഹസ്യവിവാഹം പുറത്തുകൊണ്ടുവരാന്‍ വിവരാവകാശ നിയമത്തെ കൂട്ടുപിടിച്ച ഭര്‍ത്താവ്

ആദ്യം അപേക്ഷ നിരസിക്കുകയാണുണ്ടായത്

വിവരാവകാശ നിയമംകൊണ്ട് ഇങ്ങനെയും ചില കാര്യങ്ങള്‍ ചെയ്യാമെന്ന് ഓര്‍മിപ്പിക്കുന്നൊരു സംഭവമാണ് തമിഴ്‌നാട്ടില്‍ നിന്നുമുള്ള ദി ഹിന്ദുവിലെ ഈ വാര്‍ത്ത. ഭാര്യ മറച്ചുവച്ച ആദ്യവിവാഹക്കര്യം പുറത്തുകൊണ്ടുവരാന്‍ വിവരാവകാശത്തെ ഉപയോഗപ്പെടുത്തിയ ഒരു ഭര്‍ത്താവിന്റെ കഥയാണിത്.

മറ്റൊരാളുമായി തന്റെ ഭാര്യയുടെ വിവാഹം മുന്‍പ് കഴിഞ്ഞതാണെന്നു മനസിലാക്കിയ ഭര്‍ത്താവ് അതിന്റെ തെളിവുകള്‍ പുറത്തുകൊണ്ടുവരാനായി ശ്രമിച്ചു. 2013 മേയ് 29 നു മധുരയിലെ അരുള്‍മിഗു മീനാക്ഷി സുന്ദരേശ്വരര്‍ ക്ഷേത്രത്തില്‍ നടന്നതായി പറയുന്ന വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ വേണമെന്ന് ഇയാള്‍ അപേക്ഷ നല്‍കി. എന്നാല്‍ ഒരു മൂന്നാംകക്ഷിക്ക് വിവാഹരേഖകള്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ക്ഷേത്രം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ മറുപടി. വിവാഹിതരായ സ്ത്രീയോ പുരുഷനോ രണ്ടുപേരും ചേര്‍ന്നോ ഒപ്പിട്ട അപേക്ഷയാണെങ്കില്‍ മാത്രമെ രേഖകള്‍ നല്‍കാന്‍ സാധ്യമാകൂ എന്നു പറഞ്ഞ് അപേക്ഷ അവര്‍ നിരാകരിച്ചു.

എന്നാല്‍ ഇതുകൊണ്ട് പിന്മാറാതിരുന്ന യുവാവ് സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിച്ചു. ആദ്യ വിവാഹം തന്നില്‍ നിന്നും ഭാര്യ മറച്ചുവയ്ക്കുകയാണുണ്ടായതെന്നായിരുന്നു ഇയാളുടെ പരാതി. സ്ത്രീയുടെ സ്വകാര്യതയും അന്തസും സംരക്ഷിക്കപ്പെടേണ്ടതാണെങ്കിലും യുവാവിന്റെ അപേക്ഷ നിരസിക്കാനാവില്ലെന്നു കാണിച്ച് കമ്മിഷന്‍ അനുകൂലമായ തീരുമാനം എടുത്തു. ഇതേ തുടര്‍ന്നു ക്ഷേത്രം പൊതുവിവരാവകാശ ഓഫിസറോട് കമ്മിഷന്‍ വിശദീകരണം. നേടി. സാധാരണ വിവാഹരേഖകള്‍ ദമ്പതിയോ അവരില്‍ ആരെങ്കിലുമോ അപേക്ഷിക്കുമ്പോഴാണ് നല്‍കുന്നതെന്നായിരുന്നു ക്ഷേത്രത്തിന്റെ ഭാഗത്തു നിന്നുള്ള മറുപടി. അതേസമയം തന്നെ യുവാവ് പറയുന്നതുപോലെ അയാളെ ഭാര്യയുടെ വിവാഹം 2013 മേയ് 29 ന് ക്ഷേത്രത്തില്‍ നടന്നതാമെന്ന് അവര്‍ സമ്മതിച്ചു. റേഷന് കാര്‍ഡ് ലഭിക്കാനായി ഇരുവരും വിവാഹരേഖകളും ഇവിടെ നിന്നു വാങ്ങിയെന്നും ക്ഷേത്രം അധികൃതര്‍ സാക്ഷ്യപ്പെടുത്തി.
ഇതേ തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ കെ രാമാനുജം അപേക്ഷകനോട് അയാളും പ്രസ്തുത സ്ത്രീയും തമ്മില്‍ നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ സഹിതം മിനാക്ഷി സുന്ദരേശ്വരരര്‍ ക്ഷേത്രത്തില്‍ വീണ്ടും അപേക്ഷ നല്‍കാന്‍ പറഞ്ഞു. യുവാവിന്റെ വിവാഹം മധുരൈ ശ്രീ പ്രസന്ന വെങ്കിടാചലപതി ക്ഷേത്രത്തില്‍വച്ചായിരുന്നു നടന്നത്.

യുവാവ് സമര്‍പ്പിക്കുന്ന ഫോട്ടോയിലെ സ്ത്രീ തന്നെയാണ് 2013 മേയ് 29 നു മീനാക്ഷി ക്ഷേത്രത്തില്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് നിയമപ്രകാരം വിവാഹിതയായെങ്കില്‍ ആ വിവാഹസര്‍ട്ടിഫിക്കറ്റ് അപേക്ഷകനായ യുവാവിന് നല്‍കണമെന്നും ഫോട്ടോ ഹാജാരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രസന്ന വെങ്കിടാചലപതി ക്ഷേത്രത്തില്‍ അപേക്ഷകനുമായി എച്ച്ആര്‍ ആന്‍ഡ് സിഇ നിയമപ്രകാരം നടന്ന വിവാഹത്തിന്റെ രേഖ പരിശോധിച്ച് സ്ത്രീയെ തിരിച്ചറിയണമെന്നും മുഖ്യവിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍