UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈന്ദവ മതവികാരം വൃണപ്പെടുത്തിയെന്നു കുറ്റം; കാഞ്ച ഇളയ്യയ്‌ക്കെതിരെ ക്രിമിനല്‍ കേസ്

അഴിമുഖം പ്രതിനിധി

ഹൈന്ദവമതവിശ്വാസത്തെ വൃണപ്പെടുത്തിയെന്നാരോപിച്ച് എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ പ്രൊഫസര്‍ കാഞ്ച ഇളയ്യയ്‌ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്തു. ഹൈദരാബാദ് സരൂര്‍നഗര്‍ പൊലീസ് ആണ് രംഗ റെഡ്ഡി ജില്ല മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം ഇളയ്യയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ഈ മാസം പതിനാലിന് വിജയവാഡയില്‍ സി ഐ ടി യു സംഘടിപ്പിച്ച ദേശീയതയും ഭിന്ന കാഴ്ച്ചപ്പാടുകളും എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ഹിന്ദു ദൈവസങ്കല്‍പ്പങ്ങളെയും ഗ്രന്ഥങ്ങളെയും കാഞ്ച ഇളയ്യ വിമര്‍ശനാത്മകമായി ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ ഹൈന്ദവവികാരങ്ങള്‍ വൃണപ്പെടുത്തിയെന്ന വാദം മുന്‍നിര്‍ത്തി ഒരു സ്വകാര്യ ഹര്‍ജി കോടതിയില്‍ എത്തുകയായിരുന്നു. ഈ ഹര്‍ജി സ്വീകരിച്ചാണ് ഇളയ്യക്കെതിരെ കേസ് എടുക്കാന്‍ ഉത്തരവിടുന്നത്. കഴിഞ്ഞ ബുധനാഴ്ച ഇതുപ്രകാരം പൊലീസ് കേസ് ചാര്‍ജ് ചെയ്യുകയുമായിരുന്നു.

എന്നാല്‍ തനിക്കെതിരെ ഉണ്ടായിരിക്കുന്ന കേസിനെതിരെ ഇളയ്യ ഹൈദരബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സ്വീകരിച്ച കോടതി ഇളയ്യക്കെതിരെയുള്ള നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ തന്നെ ദൈവം ജനാധിപത്യവാദിയോ? എന്ന തലക്കെട്ടോടെ ദിനപത്രത്തില്‍ ലേഖനം എഴുതിയതിനെതിരെ വിഎച്പി കാഞ്ച ഇളയ്യക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍