UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദലിത് പ്രൊഫസറെ അധിക്ഷേപിച്ചു: എബിവിപി നേതാവിനെ ഹൈദരാബാദ് സര്‍വകലാശാല പുറത്താക്കി

വിദ്യാഭ്യാസത്തിലെ കാവിവത്കരണം എന്ന വിഷയത്തിലെ സെമസ്റ്റര്‍ പേപ്പറാണ് എബിവിപി നേതാവിനെ പ്രകോപിപ്പിച്ചത്. ബ്ലാക്‌മെയ്‌ലിംഗ് തന്ത്രങ്ങള്‍ കൊണ്ട് മാത്രമാണ് ലക്ഷ്മിനാരായണ പ്രൊഫസറായത് എന്നാണ് കാലുറാം പോസ്റ്റ് ചെയ്തത്.

ദലിത് പ്രൊഫസറെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച എബിവിപി നേതാവിനെ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല പുറത്താക്കി. ഒരു വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ കാലുറാം പല്‍സാനിയയെ ആണ് എച്ച്‌സിയു സസ്‌പെന്‍ഡ് ചെയ്തത്. എക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫ.ലക്ഷ്മിനാരായണയെ അധിക്ഷേപിച്ചതില്‍ കാലുറാം പല്‍സാനിയ കുറ്റക്കാരനാണെന്ന് സര്‍വകലാശാലയുടെ പ്രൊക്ടോറിയല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. 30,000 രൂപ പിഴയും കാലുറാമിന് മേല്‍ ചുമത്തിയിട്ടുണ്ട്.

വിദ്യാഭ്യാസത്തിലെ കാവിവത്കരണം എന്ന വിഷയത്തിലെ സെമസ്റ്റര്‍ പേപ്പറാണ് എബിവിപി നേതാവിനെ പ്രകോപിപ്പിച്ചത്. ബ്ലാക്‌മെയ്‌ലിംഗ് തന്ത്രങ്ങള്‍ കൊണ്ട് മാത്രമാണ് ലക്ഷ്മിനാരായണ പ്രൊഫസറായത് എന്നാണ് കാലുറാം പോസ്റ്റ് ചെയ്തത്. അധ്യാപകരെ കൂടാതെ ഒരു റിട്ടയര്‍ ജഡ്ജി, ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍, എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാണ് ഏഴംഗ പ്രൊക്ടോറിയല്‍ ബോര്‍ഡ്. ഇത്തരത്തില്‍ വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപമായാലും ശാരീരിക ആക്രമണമായാലും ശരി വച്ചുപൊറുപ്പിക്കാനാവില്ലെന്നാണ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.

ലക്ഷ്മിനാരായണ വൈസ് ചാന്‍സലര്‍ പി അപ്പ റാവുവിനും പ്രൊ വിസി വിനോദ് പാവറലയ്ക്കും പരാതി നല്‍കിയിരുന്നു. കാലുറാം പല്‍സാനിയയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ (എഎസ്എ) അടക്കമുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു. എബിവിപി നേതാവിന്റെ പോസ്റ്റ് കാമ്പസില്‍ വലിയ സംഘര്‍മുണ്ടാക്കിയിരുന്നു. രോഹിത് വെുലയുടെ രണ്ടാം ചരമദനത്തില്‍ വലിയ പ്രതിഷേധമാണ് എബിവിപി നേതാവിനെതിരെ കാമ്പസില്‍ ഉയര്‍ന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍