UPDATES

ഹൈദരാബാദ് സര്‍വ്വകലാശാല; അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജാമ്യം

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍ അപ്പ റാവുവിന്റെ തിരിച്ചുവരവിനെതിരെ സമരം ചെയ്തതിനെത്തുടര്‍ന്ന് അറസ്റ്റിലായ  2 അധ്യാപകര്‍ക്കും 24 വിദ്യാര്‍ഥികള്‍ക്കും ഡോക്യുമെന്ററി സംവിധായകനും കോടതി ജാമ്യം അനുവദിച്ചു. ഇതില്‍  9 പേര്‍ മലയാളികളാണ്.  മിയപുര്‍ മെട്രോപൊളിറ്റന്‍ കോടതി മജിസ്‌ട്രേറ്റ് ധമവരപ്പ് വരൂദിനിയാണ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യംനല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജാമ്യാപേക്ഷ പരിഗണിച്ചതാണെങ്കിലും പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതനുസരിച്ച് ജാമ്യം പരിഗണിക്കുന്നത് തിങ്കളാഴ്ച്ച വരെ നീട്ടിവയ്ക്കുകയായിരുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍