അഴിമുഖം പ്രതിനിധി
ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രതിഷേധത്തിന് തുടര്‍ച്ചയായി വിദ്യാര്‍ത്ഥികള്‍ അഡ്മിന്‍ ബ്ളോക്ക് ഉപരോധിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരെ മുന്‍പ് നടന്ന അക്രമം രാജ്യമൊട്ടാകെ ഏറെ പ്രതിഷേധങ്ങള്‍ക്കു വഴിതെളിച്ചിരുന്നതിനാല്‍ ഇത്തവണ സര്‍വകലാശാല ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയെങ്കിലും തുടക്കത്തില്‍ പ്രതികരിക്കുകയുണ്ടായില്ല. എന്നാല്‍ പിന്നീട് രജിസ്ട്രാറും ഡെപ്യൂട്ടി രജിസ്ട്രാറും പോലീസ് സഹായത്തോടെ വിദ്യാര്‍ഥികളെ നീക്കം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടരുകയാണ്.
രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരനായ വി.സി അപ്പറാവു രാജിവെക്കുക, കുറ്റക്കാരെ അറസ്റ്റ് ചെയ്യുക, സമരക്കാര്‍ക്കെതിരായ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം തുടരാന്‍ തന്നയാണ് വിദ്യാര്‍ഥികള്‍ തീരുമാനിച്ചിരിക്കുന്നത്.