UPDATES

ഞങ്ങളില്‍ ഒരാള്‍ മരിക്കുമ്പോഴേ നിങ്ങള്‍ ഉണരൂ- വൈഖരി ആര്യാട്ട്

Avatar

അഴിമുഖം പ്രതിനിധി

ജെഎന്‍യുവിന്റെ കൂടെ നില്ക്കാന്‍ നിങ്ങള്‍ക്ക് ഒരു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റിന്റെ അറസ്റ്റും കാമ്പസിനെ ദേശദ്രോഹികളുടെ കേന്ദ്രം എന്ന് മുദ്രകുത്തുകയും മതിയായിരുന്നു, ശരി!

ഇവിടെ ഞാന്‍ കണ്ട ചില കാര്യങ്ങള്‍ പറയട്ടെ. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും രാജ്യവിരുദ്ധരായും ജാതിവാദികളായും തീവ്രവാദികളായും മുദ്രകുത്തിക്കൊണ്ട് 2015 ഓഗസ്റ്റില്‍ ബംഗാരു ദത്താത്രേയ കേന്ദ്ര മാനവശേഷി മന്ത്രിയ്ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്. ഒരാള്‍ പോലും സര്‍വ്വകലാശാലയ്ക്കു വേണ്ടി ചെറുവിരല്‍ പോലും അനക്കിയില്ല. അതേത്തുടര്‍ന്ന് ഹൈദരാബാദ് സര്‍വ്വകലശാല പോലെയുള്ള ഒരു ഓട്ടോണോമസ് ഇന്‍സ്റ്റിറ്റ്യൂഷന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് അഞ്ചു വിദ്യാര്‍ഥികള്‍ക്കായി ഒരു വേട്ടയാണ് പിന്നീടുണ്ടായത്, അത് ആരും ശ്രദ്ധിച്ചത് പോലുമില്ല. അതിലൊരാള്‍ പഠനം തുടരാനുള്ള തന്റെ അന്തസ്സും, സാമ്പത്തിക സഹായവും മാനസികപിന്തുണയും നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ദളിത്‌ വിദ്യാര്‍ഥികളുടെ ജീവിതം അവസാനിപ്പിക്കാന്‍ സയനൈഡോ ഒരു മുഴം കയറോ ആവശ്യപ്പെട്ട് വി സി അപ്പാ റാവുവിന് കത്തെഴുതി. ആരും അറിഞ്ഞില്ല. അവരില്‍ അഞ്ചുപേരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി, സാമൂഹികമായി ബഹിഷ്കരിക്കാന്‍ ഉത്തരവിട്ടു. 12 ദിവസമാണ് പുറത്തെ കൊടിയ തണുപ്പില്‍ അവര്‍ക്ക് ഉറങ്ങേണ്ടി വന്നത്. ആരു ശ്രദ്ധിച്ചു? 12 ദിവസത്തെ പരസ്യമായ അധിക്ഷേപത്തിനൊടുവില്‍ അതിലൊരാള്‍ ജീവിതം അവസാനിപ്പിച്ചു. രാജ്യം മുഴുവന്‍ അപ്പോള്‍ നടുക്കം രേഖപ്പെടുത്തുകയും കണ്ണുനീര്‍ പൊഴിക്കാന്‍ ആരംഭിക്കുകയും ചെയ്തു; വൌ!

ഫാസ്റ്റ് ഫോര്‍വേഡ് മുതല്‍ 60 ദിനപ്രക്ഷോഭങ്ങള്‍ക്കും അനേകം മറ്റു സമരങ്ങള്‍ക്കും ശേഷം വലതുപക്ഷ പോലീസിന്‍റെയും അഡ്മിനിസ്ട്രെഷനന്റെയും പിന്തുണയോടെ തന്റെ തന്നെ ഒരു വിദ്യാര്‍ഥിയുടെ മരണത്തിനു ചുക്കാന്‍ പിടിച്ച വി സി  അപ്പാ റാവു എന്ന ചെറുമീന്‍ കാമ്പസില്‍ തിരിച്ചെത്തി. സമാധാനപരമായി പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികള്‍  ക്രൂരമായ മര്‍ദ്ദനത്തിനും ശാരീരികമായും വാക്കാലുമുള്ള ചൂഷണത്തിനിരയായി. മുസ്ലിം വിദ്യാര്‍ഥികളെ തീവ്രവാദികള്‍ എന്നു വിളിക്കുകയും പെണ്‍കുട്ടികളെ ബലാല്‍ത്സംഗം ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അത് റിപ്പോര്‍ട്ട് ചെയ്യുന്നതിനുപോലും ആരും ശ്രമിച്ചില്ല. 36-ഓളം വിദ്യാര്‍ഥികളും മൂന്നു അധ്യാപകരും പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം  മിസ്സിംഗ് ആണ്. നിങ്ങള്‍ ശ്രദ്ധിച്ചോ? വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ്.. എന്തിന് ചലന സ്വാതന്ത്ര്യം പോലും നിഷേധിച്ചു. 24 മണിക്കൂര്‍ ആയി എടിഎം സൗകര്യം പോലും ഉപയോഗപ്പെടുത്താന്‍ ആവുന്നില്ല. സ്വന്തം വിദ്യാര്‍ഥികളെ തന്നെ ജയിലില്‍ അടയ്ക്കുന്ന ഒരു കോണ്‍സന്റ്രെഷന്‍ ക്യാമ്പ് ആക്കി മാറ്റിയിരിക്കുകയാണ് ഈ സര്‍വ്വകലാശാലയെ. നിങ്ങള്‍ ഇത് കേള്‍ക്കുന്നു പോലുമുണ്ടോ?

ഈ പൊള്ളിക്കുന്ന വേനലില്‍ ഞാനെന്റെ റൂമില്‍ നായകള്‍ മുതല്‍ പൂക്കള്‍ വരെയുള്ള കാര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ഫേസ്ബുക്കില്‍ ആള്‍ക്കാരുടെ അപ്ഡേറ്റ്സും വായിച്ച് റൂമിലെ അവസാനത്തെ കുപ്പിയിലുള്ള കുടിവെള്ളത്തെയും നോക്കി ഇരിക്കുമ്പോള്‍ ഈ സര്‍വകലാശാലയ്ക്ക് വേണ്ടി നിലകൊള്ളുന്ന ആരെയും കാണാന്‍ കഴിയുന്നില്ല. ഹൈദരാബാദ് സര്‍വകലാശാലയുടെ ഒരു ഐഡിയയും ആഘോഷിക്കപ്പെടുന്നതായും കാണാന്‍ കഴിയുന്നില്ല. ഞാന്‍ ദു:ഖിക്കുകയോ ആശ്ചര്യപ്പെടുകയോ ചെയ്യുന്നില്ല. ഞങ്ങളില്‍ ഒരാള്‍ മരിക്കുമ്പോള്‍ നിങ്ങള്‍ ഉണരും എന്നെനിക്കറിയാം. നിങ്ങള്‍ക്ക് ആഘോഷിക്കാന്‍ വേണ്ടത് ഇരകളെയാണ്, പോരാളികളെയല്ല.

ഞാന്‍ പുറത്തേക്ക് പോവുകയാണ്!

(ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ഥിനി വൈഖരി ആര്യാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍