UPDATES

കനയ്യയുടെ സന്ദര്‍ശനം തടയാന്‍ അന്യര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച് ഹൈദരാബാദ് സര്‍വ്വകലാശാല

അഴിമുഖം പ്രതിനിധി

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഇന്ന് വൈകിട്ട് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ എത്തുന്നതിനെത്തടയാന്‍ കാമ്പസില്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍. രാഷ്ട്രീയക്കാര്‍, പുറത്തു നിന്നുള്ള വിദ്യാര്‍ഥികള്‍, സംഘടനകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ കാമ്പസില്‍ പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് സര്‍വ്വകലാശാല അധികൃതര്‍. സര്‍വ്വകലാശാലയുടെ പ്രധാനകവാടം ഒഴികെ മറ്റെല്ലാകവാടങ്ങളും പൂട്ടുകയും സെക്യൂരിറ്റിജീവനക്കാരെ ഏര്‍പ്പാടാക്കുകയും ചെയ്തു. കൂടാതെ കാമ്പസില്‍ അക്രമങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട് എന്ന് കാണിച്ച് വിസി പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പോലീസ് അനുമതിയോടെ മാത്രമേ താന്‍ കാമ്പസില്‍ പ്രവേശിക്കൂ എന്ന് കനയ്യ അറിയിച്ചു. ഇന്നു വൈകിട്ട് ആറുമണിയ്ക്കാണ് കനയ്യ ഹൈദരാബാദ് സര്‍വ്വകലാശാലയിലെത്തുക. രാവിലെ ഹൈദരാബാദിലെത്തിയ കനയ്യ ഇന്ന്  രോഹിത് വെമുലയുടെ മാതാവിനെയും സന്ദര്‍ശിക്കും. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍