UPDATES

ഹൈദരാബാദ് : കാമ്പസില്‍ നിന്നും രോഹിത് വെമുലയുടെ സ്തൂപങ്ങള്‍ നീക്കം ചെയ്യണമെന്ന് വി സി

അഴിമുഖം പ്രതിനിധി

പ്രകോപനപരമായ നിലപാടുമായി വീണ്ടും ഹൈദരാബാദ് സര്‍വ്വകലാശാല വി സി അപ്പാ റാവു. രോഹിത് വെമുലയുടെ സ്മരണയ്ക്കായി സ്ഥാപിച്ച സ്തൂപങ്ങള്‍ നീക്കം ചെയ്യണം എന്നുള്ളതാണ് വിസിയുടെ പുതിയ തീരുമാനം. എക്സിക്യൂട്ടിവ് കമ്മിറ്റിയിലാണ്  ഈ ആവശ്യം ഡീനിനോട് വിസി ഉന്നയിച്ചത്. ക്യാമ്പസിനകത്ത് ഇത്തരം കീഴ്വഴക്കങ്ങള്‍ അംഗീകരിക്കാന്‍ ആവില്ല എന്നും വി സി ആവശ്യപ്പെട്ടു. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൂട്ട അവധിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും വിസി തീരുമാനിച്ചിരിക്കുകയാണ്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍