UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈദരാബാദ് സര്‍വകലാശാല വി സി ജാതിവെറിയനെന്ന് വിദ്യാര്‍ത്ഥികള്‍

അഴിമുഖം പ്രതിനിധി

ഹൈദരബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവുവിനെതിരെ ഗുരുതരാരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍. ചീഫ് ഹോസ്റ്റല്‍ വാര്‍ഡനായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് തികഞ്ഞ ജാതിവിവേചനം ഹോസ്റ്റലില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചയാളാണ് അപ്പറാവു എന്നവര്‍ ആരോപിക്കുന്നു. സര്‍വകലാശാല ഹോസ്റ്റലിന്റെ ചീഫ് വാര്‍ഡനായി പ്രവര്‍ത്തിച്ചിരുന്ന മൂന്നു വര്‍ഷക്കാലം( 2001-2004) അപ്പ റാവു ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത് 12 ദളിത് വിദ്യാര്‍ത്ഥികളെയാണെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഹോസ്റ്റല്‍ മെസില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ പ്രത്യേകം മാറിയിരിക്കണമെന്നായിരുന്നു അപ്പ റാവുവിന്റെ നിയമം. ദളിത് വിദ്യാര്‍ത്ഥികളെ അപരിഷ്‌കൃതരായി കണ്ട് മാറ്റി നിര്‍ത്തുന്ന സവര്‍ണ മനോഭാവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും തുടര്‍ന്ന് പൊലീസ് സര്‍വകലാശാലയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ തീന്‍ മുറിയില്‍ മറ്റൊരു സൂത്രം അപ്പ റാവു നടപ്പിലാക്കി. സസ്യാഹാരം കഴിക്കുന്നവരെയും മാംസാഹാരം കഴിക്കുന്നവരെയും രണ്ടു വിഭാഗങ്ങളാക്കി തിരിച്ചു. ദളിത്- ദളിത് ഇതര വിദ്യാര്‍ത്ഥി വിഭജനം എന്ന റാവുവിന്റെ ലക്ഷ്യം അതുവഴി നടപ്പിലാക്കി എന്നും അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറയുന്നു.

ഈ പന്തിവിവേചനത്തെ കുറിച്ച് സംസാരിക്കാന്‍ മുന്‍കൂര്‍ അനുമതിയോടെ അപ്പ റാവുവിനെ കാണാനെത്തിയ വിദ്യാര്‍ത്ഥികളെ ചര്‍ച്ചയ്ക്കിടയില്‍ പ്രകോപിതനായിക്കൊണ്ട് കോളറില്‍ പിടിച്ചു വെളിയില്‍ തള്ളുകയാണേ്രത റാവു ചെയ്തത്. ഇതേ തുടര്‍ന്ന് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സമരം നടക്കുകയുണ്ടായി. പ്രതിഷേധത്തിനിടയില്‍ ഒരു വാര്‍ഡനും ഏതാനും സ്റ്റാഫുകള്‍ക്കും നിസാര പരിക്കുകള്‍ പറ്റി. ചീഫ് വാര്‍ഡനെതിരെ ഭീഷണിയൊന്നും ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുത്ത ഒരു ദളിത് അധ്യാപകനും ചെറിയ പരിക്കേറ്റിരുന്നു. ദൈന്യംദിന പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ നേരിടേണ്ടി വരുന്ന വിവേചനങ്ങളെ തുടര്‍ന്ന് തന്റെ കര്‍ത്തവ്യം നിര്‍വഹികക്കുന്നതില്‍ അപ്പ റാവു പരാജയപ്പെട്ടിരിക്കുന്നു എന്നു കാണിച്ച് വിദ്യാര്‍ത്ഥികള്‍ ചീഫ് വാര്‍ഡന് കത്തെഴുതിയിരുന്നു. എന്നാല്‍ ഇതിന്‍മേല്‍ തികഞ്ഞ മൗനം പാലിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. അതേസമയം സര്‍വകലാശാലയിലെ എല്ലാവര്‍ക്കും തന്നെ വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്ന് ആരെയെങ്കിലും അധിക്ഷേപിക്കുന്ന നടപടികളോ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തികളുടെ സംഭവിച്ചിട്ടില്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടും ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച രണ്ടംഗ കമ്മിഷന്‍ വിദ്യാര്‍ത്ഥികളെ കുറ്റക്കാരായാണ് കണ്ടെത്തിയത്. കുറ്റക്കാരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും ചെയ്തൂ. ഇതിനെതിരെ ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും ഹര്‍ജി കോടതി തള്ളി.

എന്നാല്‍ തനിക്കെതിരെയുണ്ടാകുന്ന ആരോപണങ്ങളെയെല്ലാം പാടെ നിഷേധിക്കുകയാണ് വി സി അപ്പറാവു. വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത് താനല്ലെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനപ്രകാരമായിരുന്നു നടപടിയെന്നും ടൈംസ് ഓഫ് ഇന്ത്യയോടായുള്ള പ്രതികരണത്തില്‍ അപ്പ റാവു പറയുന്നു. ഹോസ്റ്റലില്‍ അക്രമണം നടത്തിയ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ചീഫ് വാര്‍ഡന്‍ എന്ന നിലയില്‍ എനിക്കന്ന് അധികാരമില്ല. അന്നവിടെ നടന്ന അതിക്രമങ്ങള്‍ എന്റെ ചുമതലയില്‍ നിന്നു കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ഉണ്ടായത്. എനിക്കെതിരെ ഇപ്പോള്‍ കുറ്റം ആരോപിക്കുന്നവര്‍ അന്ന് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ജീവനക്കാരെ കൈയേറ്റം ചെയ്തതിനെക്കുറിച്ചും ചീഫ് വാര്‍ഡന്റെ ഓഫീസ് കൊള്ളയടിച്ചതിനെക്കുറിച്ചും ഒന്നും മിണ്ടാത്തത് എന്താണെന്നും അപ്പറാവു ചോദിക്കുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റി  തീരുമാനത്തെ ചോദ്യം ചെയ്ത് അവര്‍ കോടതയില്‍ പോയതാണ്. പക്ഷേ കോടതി സര്‍വകലാശാലയുടെ തീരുമാനത്തെ ശരിവയ്ക്കുകയാണ് ഉണ്ടായതെന്നും അപ്പ റാവു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

(കടപ്പാട്; ടൈംസ് ഓഫ് ഇന്ത്യ)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍