UPDATES

ജെഎന്‍യുവിനു പിന്നാലെ ഹൈദരാബാദ് സര്‍വകലാശാലയിലും ഇടതുസഖ്യത്തിന് ഉജ്ജ്വല വിജയം

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ഉള്‍പ്പെട്ട ഇടതുവിദ്യാര്‍ത്ഥി സഖ്യമായ യുണൈറ്റഡ് ഫ്രണ്ട് ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് (യുഎഫ്എസ്‌ജെ) എല്ലാ സീറ്റുകളിലും വിജയിച്ചു. എസ് എഫ് ഐ കൂടാതെ ട്രൈബല്‍ സ്റ്റുഡന്റസ് ഫോറം (ടിഎസ്എഫ്), ദളിത് സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡിഎസ് യു), ബഹുജന്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(ബിഎസ്ഫ്) എന്നീ വിദ്യാര്‍ത്ഥി സംഘടനകളായിരുന്നു സഖ്യത്തില്‍ ഉണ്ടായിരുന്നത്. തെലുങ്കാന വിദ്യാര്‍ത്ഥിവേദിക (ടിവിവി)യുടെ പിന്തുണയും ഇവര്‍ക്കായിരുന്നു. 

കുല്‍ദീപ് സിങ് നാഗി (എസ്എഫ്‌ഐ)യാണ് പ്രസിഡന്റ്. സുമന്‍ ദമേര (ഡിഎസ്‌യു) ജനറല്‍ സെക്രട്ടറിയായി വിജയിച്ചപ്പോള്‍ വൈസ് പ്രസിഡന്റായി ബുക്യ സുന്ദര്‍ (ടിഎസ്എഫ്), ജോയിന്റ് സെക്രട്ടറിയായി വിജയ്കുമാര്‍ (എസ്എഫ്‌ഐ), സ്‌പോര്‍ട്‌സ് സെക്രട്ടറിയായി ഉഷ്‌നിഷ് ദാസ് (എസ്എഫ്‌ഐ), കള്‍ച്ചറല്‍ സെക്രട്ടറിയായി നഖ്രായി ദബേര്‍മ (ബിഎസ്എഫ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ജന്‍ഡര്‍ ജസ്റ്റീസ് കമ്മിറ്റിയിലേക്ക് എം തുഷാര(എസ്എഫ്ഐ)യെ തെരഞ്ഞെടുത്തു.

ജെഎന്‍യു വിനു പിന്നാലെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും എബിവിപിക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിച്ച അംബേദ്ക്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (എഎസ്എ) പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാത്രമാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. നേരത്തെ എസ്എഫ്ഐ സഖ്യവുമായി ചേര്‍ന്ന് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇത് നടപ്പായില്ല. സംഘടനയുടെ വിജയകുമാര്‍ പെഡപ്പുടി 944 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.

ജാതീയതയുടെ ഇരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന രോഹിത് വെമൂലയുടെ മരണശേഷം നടക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് എന്നതു തന്നെയായിരുന്നു ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരായി രാജ്യത്താകമാനം പടര്‍ന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു തുടക്കം കുറിച്ചതും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന രോഹിതിന്റെ ആത്മഹത്യ തന്നെയായിരുന്നു. 

 

തെരഞ്ഞെടുപ്പ് ഫലം
President
UFSJ -1406 ASA-944 ABVP-1354 Nota-105 Invalid-39, General Sec • UFSJ-1847 ABVP-1514 Nota -382 Invalid 106,  Vice President UFSJ-1701 Nsui-464 ABVP-1405 NOTA-281 Invalid-51, Joint Sec UFSJ-1557 NSUI-561 ABVP-1351, Cultural Sec UFSJ-1823 ABVP-1594 Nota-300 Invalid-113, Sports Sec UFSJ-1790 ABVP-1623 NOTA-308 INVALID-139, GS CASH (integrated) UFSJ -419 ABVP-288 Nota-59 Invalid-8 Gscash PhD INDEPENDENT candidate – 679 (supported by UFSJ) ABVP-399 Nota-111 Invalid-44 GsCash PG UFSJ-771 ABVP-804 Nota-165 Invalid-63. Total votes polled-3848

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍