UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്; അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ കൂട്ടിയിടിക്കുന്നു, ക്ലിന്റനെതിരെ ലൈംഗികപീഢനത്തിന് കേസ് കൊടുക്കുന്നു

Avatar

1966 ജനുവരി 17
അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ കൂട്ടിയിടിക്കുന്നു

1966 ജനുവരി 17നു അമേരിക്കയുടെ ബോംബര്‍ വിമാനമായ എ-52 യുഎസിന്റെ തന്നെ മറ്റൊരു ബോംബര്‍ വിമാനമായ കെ സി- 135മായി സ്‌പെയിനിന്റെ ആകാശത്ത് വച്ചുണ്ടായ കൂട്ടിയിടിയില്‍ എ-52വില്‍ നിന്നും മൂന്നു ഹൈഡ്രോജന്‍ ബോംബുകള്‍ താഴെ പതിച്ചു.

മറ്റു രാജ്യങ്ങളെ ആക്രമിക്കുമ്പോള്‍ ഇത്തരത്തിലുള്ള അപകടം സംഭവിക്കുന്നത്് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമല്ല. ശീതയുദ്ധ സമയത്ത് ഏറ്റവും കുറഞ്ഞത് ഇത് പോലുള്ള 40 അപകടങ്ങള്‍ എങ്കിലും ഉണ്ടായിട്ടുണ്ട്. സ്‌പെയ്‌നില്‍ നിന്നും ഇന്ധനം നിറച്ചു പറന്നു പൊങ്ങിയതിന് തൊട്ടു പിന്നാലെയായിരുന്നു കൂട്ടിയിടി. അപകടത്തില്‍ കെ സി 135 പൊട്ടിത്തെറിക്കുകയും നാലു വിമാന ജീവനക്കാരും മരിക്കുകയും ചെയ്തു. എന്നാല്‍ എ-52ല്‍ ഉണ്ടായിരുന്ന 7ജീവനക്കാരും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടു.

1994 ജനുവരി 17
ബില്‍ ക്ലിന്റന് എതിരെ ലൈംഗികപീഢന കേസ്

അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റന് എതിരായി ലൈംഗിക പീഡനത്തിന് പൗല ജോണ്‍സ് 1994 ജനുവരി 17നു കേസ് കൊടുത്തു. അര്‍കന്‍സാസ് സംസ്ഥനത്തെ മുന്‍ ക്ലര്‍ക്ക് ആയിരുന്നു ഇവര്‍. നഷ്ടപരിഹാരമായി 700000 യു.എസ് ഡോളറാണ് പൗല ആവശ്യപ്പെട്ടത്.

ക്ലിന്റന്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇവര്‍ ആരോപിച്ചു. മോണിക്കാ ലെവിന്‍സ്‌കിയോട് ലൈംഗിക ചുവയോടെ പെരുമാറിയെന്ന ആരോപണം നില നില്‍ക്കെയാണ് ക്ലിന്റന്റെ പേരില്‍ പുതിയ കേസ് വരുന്നത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍