UPDATES

എഡിറ്റര്‍

ഒരു പാക്കിസ്ഥാനി ആയതില്‍ ഞാന്‍ ലജ്ജിക്കുന്നു

Avatar

അഴിമുഖം പ്രതിനിധി

‘ഒരമ്മ എന്ന നിലയില്‍ ഇതെന്നെ ഭയപ്പെടുത്തുന്നു. ഉറക്കത്തില്‍ നിന്നു ഞാന്‍ ദുഃസ്വപനം കണ്ട് ഞെട്ടി ഉണരുകയാണ്. എന്‍റെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ വിട്ട് എത്ര അകലേക്ക് ഞാന്‍ ഓടിയാലും ഇവിടത്തെ പിശാചുക്കള്‍ എന്നെയും എന്‍റെ അടുത്ത തലമുറയെയും ബാധിച്ചു കൊണ്ടേയിരിക്കും. ഗൂഗിളില്‍ പാക്കിസ്ഥാന്‍ എന്നു പരതിയാല്‍ മരണവും, നാശവും രാഷ്ട്രീയക്കാരുടെ തമ്മിലടിയും, കുഞ്ഞുങ്ങളുടെ ദുരിതവും, ഭീകരാക്രമണങ്ങളും മാത്രമേ കാണാനുള്ളൂ.’ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും പാക്കിസ്ഥാനിലെ ജനാധിപത്യ വാദികളില്‍ പ്രമുഖയുമായ മഹ്വാശ് ബാദര്‍ എഴുതുന്നു.

പാക്കിസ്ഥാന്റെ ഭാവിയെ കുറിച്ച് ചിന്തിക്കുക എന്ന തെറ്റ് മുഹമ്മദാലി ജിന്നയ്ക്ക് സംഭവിച്ചിട്ടില്ല എന്നു കരുതാനാണ് എനിക്കിഷ്ടം. താന്‍ തൊടുത്തുവിട്ട ജ്ഞാന വിരുദ്ധമായ സങ്കുചിത മാനസികാവസ്ഥയെ കുറിച്ചോ ഒരു രാജ്യത്തെ ഒരുമിപ്പിക്കുന്നതില്‍ പരാജയപ്പെട്ട അവ്യക്തമായ അജണ്ടയ്ക്കിരയായി ലക്ഷക്കണക്കിനു ആളുകള്‍ കൊല്ലപ്പെട്ടതിനെ കുറിച്ചോ അദ്ദേഹം ചിന്തിച്ചിരുന്നില്ല. പക്ഷേ പാക്കിസ്ഥാന്റെ ഇതുവരെയുള്ള സംഘര്‍ഷങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വിട്ടു പോരുമ്പോള്‍ ജിന്ന എന്താണ് ചിന്തിച്ചത് എന്നു ഞാന്‍ അത്ഭുതപ്പെടുകയാണ്.

കഴിഞ്ഞ വര്‍ഷം പെഷവാറില്‍ ഒരു പോളിയോ ആരോഗ്യ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ കൈബര്‍ ഏജന്‍സിയില്‍ വെടിയേറ്റു മരിച്ചു. ബാരയില്‍ നിരവധിപേര്‍ തട്ടിക്കൊണ്ടു പോകപ്പെട്ടു. ഈ ജനുവരിയില്‍ കറാച്ചിയില്‍ പോളിയോ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനനങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ മാത്രമല്ല നടക്കുന്നത്. കറാച്ചിയിലെ സമ്പന്നര്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ പോളിയോ വാക്സിന്‍ സ്വീകരിക്കുന്നതിനോടുള്ള എതിര്‍പ്പ് അതിശക്തമാണ്. പൊതുജനാരോഗ്യ സംവിധാനത്തില്‍ ‘വിശ്വാസ’മില്ല എന്നത് തന്നെ കാരണം. വടക്കന്‍ വാസിറിസ്ഥാനില്‍ ടെഹറീക്ക്-ഇ-താലിബാന്‍ പാക്കിസ്ഥാന്‍ എന്ന സംഘന വാക്സിനേഷന്‍ നിരോധിച്ചിട്ട് വര്‍ഷങ്ങളായി. ലോകത്ത് പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് പാക്കിസ്ഥാനാണ്.

അവര്‍ തുടര്‍ന്നെഴുതുന്നു;

ഇന്ന് ഒരു പാക്കിസ്ഥാന്‍ കാരിയാണ് എന്നു പറയുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. മനുഷ്യവാകാശ പ്രവര്‍ത്തകര്‍, ഗവര്‍ണര്‍മാര്‍, സര്‍വ്വകലാശാല അദ്ധ്യാപകര്‍ എന്നിവരെ കൊലചെയ്യുന്ന ഒരു രാജ്യത്ത് ജീവിക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. അന്ധവിശ്വാസങ്ങളെ പിടിച്ച് കുട്ടികളുടെ ജീവന്‍ കൊണ്ട് പന്താടുന്ന, മറ്റൊരു വിജ്ഞാന സംഹിതയില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ ശാസ്ത്രജ്ഞന്‍മാരെ തള്ളിക്കളയുന്ന ഈ രാജ്യത്തെ ഓര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു. കൂടുതല്‍ വായിക്കൂ..  

http://goo.gl/SrfTer

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍