UPDATES

ബീഫ് രാഷ്ട്രീയം

താന്‍ ബീഫ് കഴിക്കുന്നവനാണെന്ന് കശാപ്പ് നിരോധനത്തെ എതിര്‍ത്ത് ബിജെപി മുഖ്യമന്ത്രി

അരുണാചലിലെ ബിജെപി നേതൃത്വം ബീഫ് നിരോധനത്തെ പിന്തുണയ്ക്കില്ലെന്നും ഖണ്ഡു

കേന്ദ്രസര്‍ക്കാറിന്റെ കശാപ്പ് നിരോധന നിയമത്തിനെതിരെ അരുണാചലിലെ ബിജെപി സര്‍ക്കാര്‍ രംഗത്ത്. മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കൊപ്പം താനും മറ്റ് മന്ത്രിമാരും ബീഫ് കഴിക്കുന്നവരാണെന്ന് ഖണ്ഡു വെളിപ്പെടുത്തി.

അരുണാചലിലെ ബിജെപി നേതൃത്വം ബീഫ് നിരോധനത്തെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ.

കശാപ്പ് നിരോധനത്തിനെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ച സാഹചര്യത്തിലാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തു നിന്നുതന്നെ എതിര്‍പ്പുയര്‍ന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍