UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയുടെ ഇടനിലക്കാരിയായിരുന്നു താനെന്ന് സരിത

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുവേണ്ടി പല ഇടപാടുകളിലും താന്‍ ഇടനിലക്കാരിയായിരുന്നുവെന്ന് സരിത എസ് നായര്‍. സോളാര്‍ ഇടപാടിന് പുറമേയാണിത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം കൈമാറ്റം ചെയ്യുന്നതിന് ഇടനില നിന്നിട്ടുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി.

അതുമായി ബന്ധപ്പെട്ട തെളിവുകള്‍ വെള്ളിയാഴ്ച്ച സോളാര്‍ കമ്മീഷന് കൈമറുമെന്ന് അവര്‍ പറഞ്ഞു. അതിലെ തെളിവുകള്‍ കേരളത്തിന് താങ്ങാനാകാത്ത കാര്യങ്ങളാണെന്നും സരിത സൂചിപ്പിച്ചു.

ഇന്ന് രണ്ട് പെന്‍ ഡ്രൈവുകളും ചില രേഖകളും സരിത കൈമാറി. അതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു താന്‍ മുഖ്യന്ത്രിക്കു വേണ്ടി ഇടനിലക്കാരിയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍