UPDATES

ഐജി ടിജെ ജോസ് കോപ്പിയടിച്ചുവെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍

അഴിമുഖം പ്രതിനിധി

ഐജി ടിജെ ജോസ് കോപ്പിയടിച്ചെന്ന് സിന്‍ഡിക്കേറ്റ് ഉപ സമിതി കണ്ടെത്തി. അടുത്ത സിന്‍ഡിക്കേറ്റ് യോഗം ഐജിക്ക് എതിരായ നടപടി ചര്‍ച്ച ചെയ്യും. ഉപസമിതി റിപ്പോര്‍ച്ച് പ്രോവിസിക്ക് കൈമാറി. തുണ്ടു കടലാസുമായി ഐജി പരീക്ഷാ ഹാളില്‍ കേറി. ഇന്‍വിജിലേറ്റര്‍ ആവശ്യപ്പെട്ടിട്ടും പേപ്പര്‍ കൈമാറിയില്ല. ഐജിയോട് വിശദീകരണം തേടിയശേഷം നടപടി സ്വീകരിക്കും. എംജി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലെ എല്‍എല്‍എം പരീക്ഷയ്ക്കിടയിലാണ് തൃശൂര്‍ റേഞ്ച് ഐജിയായിരുന്ന ടിജെ ജോസ് കോപ്പിയടിച്ചതിന് പിടിയിലായത്. ഐജി ആണെന്ന് അറിയാതെയാണ് ഇന്‍വിജിലേറ്റര്‍ ജോസിനെ പരീക്ഷാ ഹാളില്‍ നിന്നും ഇറക്കി വിട്ടത്. മേയ് മാസത്തില്‍ കളമശേരി സെന്റ് പോള്‍സ് കോളെജിലാണ് സംഭവം നടന്നത്. എന്നാല്‍ താന്‍ കോപ്പിയടിച്ചിട്ടില്ലെന്നും പരീക്ഷ മുഴുവന്‍ എഴുതിയശേഷമാണ് ഹാള്‍ വിട്ടതെന്നും ഐജി വിശദീകരിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍