UPDATES

വീഡിയോ

‘ഭാസ്‌കര്‍ ദ റാസ്‌കല്‍’ ചിത്രത്തിലെ ഐ ലവ് യൂ മമ്മി എന്ന പാട്ട് കണ്ടത് 2 കോടിയിലധികം ആളുകള്‍

യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട മലയാള സിനിമാഗാനമെന്ന റെക്കോര്‍ഡാണ് ഐ ലവ് യൂ മമ്മി നേടിയിരിക്കുന്നത്

‘ഭാസ്‌കര്‍ ദ റാസ്‌കല്‍’ എന്ന ചിത്രത്തിലെ ഐ ലവ് യൂ മമ്മി എന്ന പാട്ടിന് പുതിയ റിക്കോഡ്. യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട മലയാള സിനിമാഗാനമെന്ന റെക്കോര്‍ഡാണ് ഐ ലവ് യൂ മമ്മി നേടിയിരിക്കുന്നത്. 2 കോടിയിലധികം ആളുകളാണ് ഈ പാട്ട് കണ്ടിരിക്കുന്നത്.

സിനിമ റിലീസായ അന്നുമുതല്‍ ഈ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതായിരുന്നു. ദീപക് ദേവ് സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ റഫീഖ് അഹമ്മദാണ് എഴുതിയിരിക്കുന്നത്. ദേവിക ദീപക് ദേവും ശ്വേത മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നയന്‍താരയും മമ്മൂട്ടിയും നായിക നായകന്മാരായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധിഖാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍