UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറച്ചുകാലം കല്യാണം കഴിക്കാതിരുന്നുകൂടെ? സംഘി ട്രോളര്‍മാര്‍ ഇനി ഇങ്ങനെയും ചോദിച്ചേക്കാം

Avatar

അഴിമുഖം പ്രതിനിധി

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതോടെ നവവധൂവരന്മാര്‍ക്ക് വിവാഹസമ്മാനമായി ഇപ്പോള്‍ ലഭിക്കുന്നത് ‘ഞാന്‍ നിങ്ങള്‍ക്ക് പണയപ്പെട്ടിരിക്കുന്നു’ എന്ന് രേഖപ്പെടുത്തിയ ഒഴിഞ്ഞ കവറുകളാണ്. അവര്‍ക്കുള്ള വിവാഹസമ്മാനം പിന്നാലെ തരുന്നതാണ് എന്നാണ് സന്ദേശത്തിന്റെ അര്‍ത്ഥം. നോട്ടുകള്‍ പിന്‍വലിച്ച ശേഷം നിരവധി പേര്‍ ഇത്തരം സന്ദേശം അച്ചടിച്ച് തരണമെന്ന ആവശ്യവുമായി തങ്ങളെ സമീപിച്ചതായി മുതിര്‍ന്ന മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രവീണ്‍ നഹാട്ട പറയുന്നു. 500 മുതല്‍ 2100 രൂപ വരെയുള്ള വിവാഹസമ്മാനങ്ങള്‍ പിന്നാലെ തരുന്നതാണെന്ന് അതിഥികള്‍ വാഗ്ദാനം നല്‍കുന്നു.

ഈ കല്യാണ സീസണില്‍ തനിക്കും കുടുംബത്തിനും 12ല്‍ ഏറെ വിവാഹങ്ങളില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും ഇതിലെല്ലാം 500 മുതല്‍ 1,100 രൂപ വരെ സംഭാവന നല്‍കേണ്ടതുണ്ടെന്നും നഹാട്ട വിശദീകരിക്കുന്നു. എല്ലായിടത്തും തല്‍ക്കാലും ഒഴിഞ്ഞ കവറുകള്‍ കൊടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പണത്തിന്റെ ഒഴുക്ക് സുഗമമാകുന്ന മുറയ്ക്ക് വാഗ്ദാനം ചെയ്ത തുക സമ്മാനമായി നല്‍കുമെന്നും അദ്ദേഹം പറയുന്നു.

ഇതിനിടെ വിവാഹവേദികളില്‍ സമ്മാനമായി കിട്ടുന്ന കവറുകള്‍ പരസ്യമായി തുറന്നു നോക്കിയ ശേഷം പിന്‍വലിച്ച നോട്ടുകള്‍ തിരികെ നല്‍കുന്ന പ്രവണതയും വ്യാപകമായിട്ടുണ്ട്. പഴയ നോട്ടുകള്‍ നല്‍കരുതെന്ന് ചില മാതാപിതാക്കള്‍ അതിഥികളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഒരു കല്യാണം നടക്കുമ്പോള്‍ വധുവിന്റെ അച്ഛന് നിരവധി ജോലികള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്നും അതിനാല്‍ പഴയ നോട്ടുകള്‍ മാറാന്‍ ബാങ്കില്‍ പോയി ക്യൂ നില്‍ക്കാന്‍ സമയം ലഭിക്കില്ലെന്നും ഒരു വധുവിന്റെ പിതാവ് ടൈംസ് ഓഫേ് ഇന്ത്യയോട് പറഞ്ഞു. കുറച്ചുകാലം കല്യാണം കഴിക്കാതിരുന്നുകൂടെ എന്ന് സംഘി ട്രോളര്‍മാര്‍ ചോദിക്കുമോ എന്നതാണ് പുതിയ ആശങ്ക. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍