UPDATES

സിനിമ

ഐ ഓസ്‌കര്‍ നേടുമോ!

Avatar

അഴിമുഖം പ്രതിനിധി

വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ഐ’യ്ക്കു ഓസ്‌കര്‍ ലഭിക്കുമോ! ആരാധകരും സിനിമാലോകവും പ്രതീക്ഷയിലാണ്. ഐയുടെ വിഷ്വല്‍ എഫക്ട്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് ന്യൂസിലാന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വേറ്റാ ഡിജിറ്റല്‍ എന്ന കമ്പനിയാണ്. ഈ വിഭാഗത്തില്‍ ഇതുവരെ അഞ്ച് ഓസ്‌കര്‍ കരസ്ഥമാക്കിയ കമ്പനിയാണിത്. വിക്രത്തിനെ വ്യത്യസ്ത ഗെറ്റപ്പുകളില്‍ മേക്കപ്പ് ചെയ്തിരിക്കുന്നതും ഇവര്‍ തന്നെയാണ്. വിക്രം-ആമി ജോഡികള്‍ നായികാനായകന്മാരാവുന്ന ചിത്രം പ്രേക്ഷകര്‍ക്കുള്ള പൊങ്കല്‍ വിരുന്നായാണ് ശങ്കര്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള റൈസിംഗ്‌സണ്‍ പിക്‌ചേഴ്‌സ് ആണ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിര്‍വഹിച്ചിരിക്കുന്നത്. കഴിഞ്ഞ ഓസ്‌കറില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ‘ഗ്രാവിറ്റി’യുടെ വിഷ്വല്‍ എഫക്ട്‌സ് കൈകാര്യം ചെയ്തതും ഇവരാണ്. ഇതേ ടീം തന്നെയാണ് ഐയുടെ ജോലികള്‍ ചെയ്തിരിക്കുന്നത്. ഓസ്‌കര്‍ അവാര്‍ഡ് നേടിയ ലോര്‍ഡ് ഓഫ് ദ റിംഗ് സീരീസിലെ ദി ടു ടവേഴ്‌സ്, റിട്ടേണ്‍ ഓഫ് ദി കിംഗ്, ദി ഫെലോഷിപ്പ് ഓഫ് ദി റിംഗ്, ബ്രഹ്മാണ്ഡ ചിത്രങ്ങളായ കിംഗ് കോംഗ്, അവതാര്‍ എന്നിവയ്ക്കും വിഷ്വല്‍ എഫക്ട്‌സ് ചെയ്തിരിക്കുന്നത് വെറ്റ ഡിജിറ്റല്‍ ആണ്. അതും ഒരേ ടീം തന്നെ.

സംഗീതത്തിലും ഓസ്‌കര്‍ പ്രതീക്ഷിക്കുന്നവരുണ്ട്. രണ്ടു ഓസ്‌കര്‍ അവാര്‍ഡ് നേടിയ റഹ്മാന്‍ ആണ് ഈ വിഭാഗത്തില്‍ പ്രതീക്ഷകള്‍ സജീവമാക്കുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍