UPDATES

സിനിമാ വാര്‍ത്തകള്‍

“മന്‍മോഹന്‍ സിംഗിനെ ഞാന്‍ തെറ്റിദ്ധരിച്ചു”: ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി’ല്‍ മന്‍മോഹനാകുന്ന അനുപം ഖേര്‍

സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് അനുപം ഖേര്‍ ഇക്കാര്യം പറഞ്ഞത്. മന്‍മോഹന്‍ സിംഗിനെ അവതരിപ്പിക്കുന്നത് തനിക്ക് നിരവധി കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമായിരുന്നു എന്ന് അനുപം ഖേര്‍ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ താന്‍ വിലയിരുത്തിയത് തെറ്റായാണെന്ന് നടന്‍ അനുപം ഖേര്‍. മന്‍മോഹന്‍ സിംന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരുവിന്റെ ശ്രദ്ധേയ പുസ്തകം The Accidental Prime Ministerനെ ആധാരമാക്കി അതേപേരില്‍ വിജയ് ഗട്ടെ സംവിധാനം ചെയ്യുന്ന സിനിമയില്‍ അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിംഗ് ആകുന്നത്. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് അനുപം ഖേര്‍ ഇക്കാര്യം പറഞ്ഞത്. മന്‍മോഹന്‍ സിംഗിനെ അവതരിപ്പിക്കുന്നത് തനിക്ക് നിരവധി കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമായിരുന്നു എന്ന് അനുപം ഖേര്‍ പറഞ്ഞു.

ജര്‍മ്മന്‍ നടി സുസെയ്ന്‍ ബെരര്‍ണറ്റ് ആണ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത്. അക്ഷയ് ഖന്ന സഞ്ജയ ബാരുവായും അഹാന കുമ്ര, പ്രിയങ്ക ഗാന്ധിയായും രംഗത്തെത്തുന്നു. സെറ്റില്‍ മന്‍മോഹന്‍ സിംഗിന്റേയും സോണിയ ഗാന്ധിയുടേയും വേഷത്തിലിരുന്ന ഇരുവരും ചായയും ബിസ്‌കറ്റും കഴിച്ച് സംസാരിക്കുന്നതിന്റെ വീഡിയോയും അനുപം ഖേര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മന്‍മോഹന്‍ സിംഗിനേയും സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തേയും ഇടിച്ചുതാഴ്ത്താനുള്ള ശ്രമമാണ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമയ്ക്ക് പിന്നിലുള്ള ലക്ഷ്യമെന്നും ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചിറക്കുന്ന ചിത്രത്തിന് പിന്നില്‍ ബിജെപിയാണെന്നും കോണ്‍ഗ്രസ് അനുകൂലികള്‍ ആരോപിക്കുന്നു. ഡിസംബര്‍ ഏഴിനാണ് ചിത്രം തീയറ്ററുകളിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി പിന്തുണക്കുന്നയാളും കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നയാളുമാണ് അനുപം ഖേര്‍. യുപിഎ സര്‍ക്കാരിന്റെ ഭരണ കാലത്ത് ഇന്ധന വില വര്‍ദ്ധന, രൂപയുടെ മൂല്യമിടിവ് തുടങ്ങിയ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനും അന്നത്തെ പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്ന ഖേര്‍ മോദി സര്‍ക്കാര്‍ വിമര്‍ശനം നേരിടുന്ന ഇതേ പ്രശ്‌നങ്ങളില്‍ നിശബ്ദനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍