UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അദാനിയുടെ കല്‍ക്കരി ഖനിയ്‌ക്കെതിരെ ചാപ്പല്‍ സഹോദരന്മാര്‍: ക്രിക്കറ്റ് ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

കാര്‍മിഷേല്‍ കല്‍ക്കരി ഖനന പദ്ധതി ഉപേക്ഷിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്

വ്യവസായ ഭീമന്‍ അദാനി ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനി ഉപേക്ഷിച്ചില്ലെങ്കില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് ബന്ധത്തെ ബാധിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസങ്ങളായ ചാപ്പല്‍ സഹോദരന്മാര്‍. ക്വീന്‍സ്‌ലാന്‍ഡില്‍ അദാനി ഗ്രൂപ്പ് ആരംഭിക്കാനിരിക്കുന്ന കാര്‍മിഷേല്‍ കല്‍ക്കരി ഖനന പദ്ധതി ഉപേക്ഷിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.

ഇതുസംബന്ധിച്ച് ഇയാന്‍ ചാപ്പലും ഗ്രെഗ് ചാപ്പലും ചേര്‍ന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയ്ക്ക് തുറന്ന കത്തെഴുതി. കത്തില്‍ ക്രിക്കറ്റ് താരങ്ങളുള്‍പ്പെടെ 90 പ്രമുഖരും ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഇടയിലെ വികാരമാണ് ക്രിക്കറ്റ്. പക്ഷെ ഖനനം ആ ബന്ധത്തെ ബാധിക്കുമെന്ന് കരുതേണ്ടിയിരിക്കുന്നു. കല്‍ക്കരി കത്തിച്ചുണ്ടാകുന്ന പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഓസ്‌ട്രേലിയ വലിയ അന്തരീക്ഷ മലിനീകരണം നേരിടേണ്ടി വരും. ഇതുമൂലമുണ്ടാകുന്ന ആഗോള താപനം ലോകത്തെ മുഴുവനും ബാധിക്കും. പരിസ്ഥിതി അത്ഭുതങ്ങളിലൊന്നായ ഗ്രേറ്റ് ബാരിയര്‍ റൂഫിന് കല്‍ക്കരി കത്തുമ്പോഴാണ്ടാകുന്ന ആഘാതം വളരെ വലുതാണ് തുടങ്ങിയ കാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍