UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐ എ എസ്-ഐ പി എസ് തര്‍ക്കം; വേണ്ടത് രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഇടപെടല്‍

Avatar

സി വി ആനന്ദ ബോസ് ഐ എ എസ് 

ഐ എ എസ് -ഐ പി എസ്  തർക്കത്തിൽ രാഷ്ട്രീയ നേതൃത്വം ഇടപെടേണ്ട സമയം അതിക്രമിച്ചു. ഒന്നോ രണ്ടോ ഉദ്യോഗസ്ഥരുടെ പരസ്പര വിശ്വാസക്കുറവിന്റെ പ്രശ്നം അല്ലെന്നും ജനങ്ങളെയാണ് ഈ പ്രശ്നം ബാധിക്കുന്നതെന്നും ഉത്തരവാദിത്വപ്പെട്ടവർ മനസിലാക്കണം. ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച ചെയ്തു പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കേണ്ടത്. എത്ര ഉന്നതനായാലും തെറ്റ് ചെയ്‌താൽ നടപടി ഉണ്ടാകണം. നടപ്പിലാക്കുന്നത് നീതി ആണെന്ന് ചെയ്യുന്ന ആൾക്ക് തോന്നിയാൽ മാത്രം പോര മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും വേണം.

ഒരിക്കൽ മധ്യ തിരുവിതാംകൂറിലെ ഒരു ജില്ലയിലെ കലക്റ്റർക്കും എസ് പിയ്ക്കുമിടയിൽ ഒരു സൗന്ദര്യ പിണക്കം ഉണ്ടായി. സംഭവം അറിഞ്ഞ ഐജി (അന്ന് ഡിജിപി അല്ല ) ജില്ലയിൽ എത്തി. എസ് പിയെ സന്ദർശിച്ച ശേഷം `നമുക്ക് കലക്റ്ററെ കണ്ടുകളയാം’ എന്ന് പറഞ്ഞു ഇരുവരും കൂടി കലക്ട്രേറ്റിൽ എത്തി. കണ്ട ഉടൻ അറ്റെൻഷൻ ആയി നിന്ന് ഐജി കലക്റ്റർക്ക് ഒരു സല്യൂട്ട് നൽകി. സാധാരണ ഗതിയിൽ പോലീസ് മേധാവിയെ പോലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ കലക്ടർക്ക് സല്യൂട്ട് നൽകേണ്ടതില്ല. ചിരിച്ചു കൊണ്ട് ഐജി ഒരു കാര്യം കൂടി പറഞ്ഞു – `യൂണിഫോമിലുള്ള ഒരു ഉദ്യോഗസ്ഥന് മറ്റൊരാൾക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച കൊമ്പ്ലിമെൻറ് സല്യൂട്ട് ആണ്.`

മുതിർന്ന ഉദ്യോഗസ്ഥർക്ക് എങ്ങനെ പ്രശ്നം പരിഹരിക്കാനാകും എന്ന് വ്യക്തമാക്കി നൽകുകയാണ് ഐജി ചെയ്തത്. അത് പോലുള്ള ഇടപെടൽ ആണ് ഇപ്പോൾ അനിവാര്യമായിരിക്കുന്നത്.  നിലവിട്ടു പോകാതെയും മറ്റിടങ്ങളിലേക്ക് വ്യാപിക്കാതെയും നോക്കേണ്ടതുണ്ട്.  വലതു കൈ ആണോ ഇടതു കൈ ആണോ വലുത് എന്ന മത്സരം തന്നെ അനാവശ്യമാണ്. സിവിൽ സർവീസിലെ ഉദ്യോഗസ്ഥർ തമ്മിൽ മികച്ച ബന്ധം സൂക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത്തരം മാതൃകകൾക്കു പ്രശ്‌നം സൃഷ്ടിക്കാതെ പരിഹാരം ആണ് ആവശ്യം.

പൊളിറ്റിക്കൽ എക്സിക്യൂട്ടീവ് കാര്യങ്ങൾ തീരുമാനം എടുക്കുകയും ഉദ്യോഗസ്ഥർ നടപ്പിലാക്കുകയുമാണ് വേണ്ടത്. ഐ.എ.എസ്-ഐ പി എസ് പ്രശ്‍നങ്ങൾ ഉണ്ടായപ്പോഴെല്ലാം പ്രബുദ്ധമായ രാഷ്ട്രീയ നേതൃത്വം മുൻകൈ എടുത്തു പരിഹരിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. ഇത്തരത്തിൽ ഒരു ഇടപെടലാണ് ഇപ്പോൾ അനിവാര്യമായിട്ടുള്ളത്. 

(അഴിമുഖം പ്രതിനിധി സി വി ആനന്ദബോസ് ഐ എ എസുമായി സംസാരിച്ച് തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍