UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐഎഎസ് ഉദ്യോഗസ്ഥന്‍ യുപിയിലെ റോഡരികില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

പ്രാഥമിക പരിശോധനയില്‍ ഇദ്ദേഹത്തിന്റെ കവിളില്‍ പരിക്കേറ്റ പാട് കണ്ടെത്തി

യുപിയിലെ റോഡരികില്‍ നിന്നും ഐഎഎസ് ഉദ്യോഗസ്ഥന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. ഹസ്രത്ഗഞ്ച് മേഖലയില്‍ നിന്നാണ് അനുരാഗ് തിവാരിയെന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസമായി അനുരാഗ് ഇവിടെയുള്ള ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നുണ്ടായിരുന്നു. ഗസ്റ്റ് ഹൗസിന് സമീപത്തെ റോഡരികില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 2007 ബാച്ചിലെ കര്‍ണാടക കേഡറിലുള്ള ഉദ്യോഗസ്ഥനാണ് അനുരാഗ്. യുപിയിലെ ബഹറിച്ച് സ്വദേശിയാണ് ഇദ്ദേഹം.

വഴിയാത്രക്കാരാണ് അപരിചതന്റെ മൃതദേഹം റോഡില്‍ കിടക്കുന്നതായി പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ തങ്ങള്‍ മൃതദേഹത്തിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് അത് അനുരാഗ് തിവാരിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഹസ്രഗഞ്ച് എസ്‌ഐ എകെ സാഹി അറിയിച്ചു.

പ്രാഥമിക പരിശോധനയില്‍ ഇദ്ദേഹത്തിന്റെ കവിളില്‍ പരിക്കേറ്റ പാട് കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍