UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഔദ്യോഗിക വസതി മോടി കൂട്ടാന്‍ 70 ലക്ഷം, ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

2010 ലെ ഐ എ എസ് ഉദ്യോഗസ്ഥയാണ് വീട് നവികരണത്തിന് വന്‍ തുക ചെലവഴിച്ചത്.

ഔദ്യോഗിക വസതി മോടി കൂട്ടാന്‍ 70 ലക്ഷത്തോളം രൂപ ചെലവഴിച്ച ജില്ല കലക്ടറെ, സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് ഒഡീഷ സര്‍ക്കാര്‍ സ്ഥലം മാറ്റി. സുന്ദര്‍ഗഡ് ജില്ലാ കലക്ടര്‍ രശ്മിത പാണ്ഡെയെയാണ് സര്‍ക്കാര് സ്ഥലം മാറ്റിയത്. വിവരാവകാശ പ്രവര്‍ത്തകരാണ് ഐഎഎസ് ഉദ്യോഗസ്ഥയുടെ ധൂര്‍ത്ത് വെളിച്ചത് കൊണ്ടുവന്നത്.

2010 ലെ ഐഎഎസ് കാരിയായ രശ്മിത റൂര്‍ക്കേല ഡവലപ്‌മെന്റ് അതോറിറ്റി വൈസ് ചെയര്‍മാനും റൂര്‍ക്കേല മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറായിരിക്കുമ്പോഴാണ് ഔദ്യോഗിക വസതി മോടി പിടിപ്പിക്കുന്നതിന് ഇത്രയും തുക ചെലവഴിച്ചത്. 68.57 ലക്ഷം രൂപ ചെലവഴിച്ചതായാണ് കണക്ക്.

ടെ്ന്റര്‍ നടപടികള്‍ ഒഴിവാക്കാന്‍ വസതിയില്‍ വിവിധതലങ്ങളിലെ ചിലവുകള്‍ അഞ്ച് ലക്ഷത്തില്‍ കുറച്ചുകാണിക്കുകയാണ് ചെയ്തതെന്ന് വിവരവാകാശ പ്രവര്‍ത്തകനായ പ്രദീപ് പ്രധാന്‍ പറഞ്ഞു.

വസതിയില്‍ കൊതുകു വലകള്‍ പിടിപ്പിക്കുന്നതിന് 4.04 ലക്ഷം രൂപയാണ് ചിലവഴിച്ചത്. പെയിന്റിംങ് ജോലികള്‍ക്ക് 4.45 ലക്ഷവും ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷവും രൂപ ചിലവഴിച്ചതായും വിവരവാകാശ പ്രകാരം കിട്ടിയ വിശീദകരണത്തില്‍ പറയുന്നു.

ചുറ്റുമതിലിന്റെ ഉയരം കൂട്ടുകയും, പുതുതായി ഒരു തീന്‍മുറി പണിയുകയുമാണ് ഐഎഎസ് ഉദ്യോഗസ്ഥ വരുത്തിയ പ്രധാനമാറ്റങ്ങള്‍. പണ ചെലവ് സംബന്ധിച്ച വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് ഇവരെ എംപ്ലോയിമെ്ന്റ് ഡയറക്ടറേറ്റിലേക്ക് സ്ഥലം മാറ്റി.

Read More: “മരിച്ചു കിടക്കുന്നയാളുടെ പോക്കറ്റിൽ നിന്നും പറന്ന അഞ്ചുരൂപാ നോട്ടിലായിരുന്നു എന്റെ കണ്ണ്”: എ അയ്യപ്പന്റെ കവിതയുദ്ധരിച്ച് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ വിഡി സതീശന്റെ നിയമസഭാ പ്രസംഗം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍